ഗോപി പോയതോടെ പെണ്ണിന് ചേലായി! അവിശ്വസനീയമായ നിമിഷത്തെ കുറിച്ച് ഗായിക അഭയ ഹിരണ്‍മയി

കഴിഞ്ഞൊരു വര്‍ഷത്തിന് മുകളിലായി സോഷ്യല്‍ മീഡിയയില്‍ പരിഹാസവും കളിയാക്കലുകളുമൊക്കെയാണ് ഗായിക അഭയ ഹിരണ്‍മയിയ്ക്ക്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായിട്ടുള്ള ലിവംഗ് റിലേഷന്റെ പേരിലായിരുന്നു അഭയയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഗോപി സുന്ദര്‍ പുതിയ റിലേഷന്‍ഷിപ്പിലേക്ക് പോയതോട് കൂടിയാണ് അഭയയെ ചിലര്‍ കളിയാക്കിയത്.

എന്നാല്‍ സ്വന്തം കരിയറില്‍ ശോഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗായിക. ഗോപി സുന്ദറിലൂടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള അഭയ ഇപ്പോള്‍ പിന്നണി ഗായികയായി തിളങ്ങി നില്‍ക്കുകയാണ്. ഏറ്റവും പുതിയതായി മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി പാടി തരംഗമായി മാറിയിരിക്കുകയാണ്.

abhaya-hiranmayi

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മാലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയെ കുറിച്ചുള്ള വമ്പന്‍ പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടയിലാണ് സിനിമയില്‍ നിന്നും ഗാനം പുറത്തിറങ്ങുന്നത്. 'പുന്നാര കാട്ടിലെ പൂവനത്തില്‍', എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് പാടിയത് അഭയ ഹിരണ്‍മയിയാണ്.

മോഹന്‍ലാല്‍ ചിത്രത്തില്‍ പാടന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഗായികയിപ്പോള്‍. ഇത് തനിക്ക് വിശ്വസിക്കാന്‍ പോലും പറ്റാത്ത നിമിഷമാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അഭയ പറയുന്നത്.

'അവിശ്വസനീയം എന്നല്ലാതെ മറ്റൊന്നും പറയാന്‍ പറ്റുന്നില്ല! ശരിക്കും വിലമതിക്കേണ്ട ഒരു നിമിഷമാണിത്. ഞാന്‍ എപ്പോഴും പ്രശാന്ത് പിള്ളയുടെ സൃഷ്ടിയുടെ ആരാധകയാണ്. ഈ അവസരത്തില്‍ അദ്ദേഹത്തോട് അങ്ങേയറ്റം നന്ദിയുള്ളവളാണെന്ന് പറയുകയാണ്. മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ലിജോ ജോസ് പെല്ലിശ്ശേരി നിങ്ങള്‍ ഈ ഗാനം സിസ്റ്റത്തില്‍ എനിക്ക് കാണിച്ചു തന്ന നിമിഷം ഞാന്‍ എപ്പോഴും സ്‌നേഹത്തോടെ ഓര്‍ക്കും. മോഹന്‍ലാല്‍ സാറിനും ഒരുപാട് നന്ദി.

ഗുരു കരണവന്മാര്‍ക്കും, ഈ നിമിഷം ഏറ്റവു അഭിമാനത്തോടെ മകളെ കുറിച്ച് നാടുമുഴുവന്‍ പാടി നടക്കുന്ന അച്ഛനെ ഞാന്‍ ഭൂമിയില്‍ ഇരുന്നു കാണുന്നുണ്ട്. അതുപോലെ ഞാന്‍ അച്ഛനെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. അമ്മയ്ക്ക്, കിളിക്കു, അപ്പൂന്, ശങ്കരന് സമര്‍പ്പിക്കുന്നു', എന്നുമാണ് സോഷ്യല്‍ മീഡിയ പങ്കുവെച്ച കുറിപ്പിലൂടെ അഭയ പറയുന്നത്.

abhaya-hiranmayi

ഗായികയ്ക്ക് ആശംസകള്‍ അറിയിച്ചും പാട്ടിന് പിന്തുണ നല്‍കിയും നിരവധി കമന്റുകളാണ് വരുന്നത്. 'നിങ്ങളുടെ ശബ്ദത്തിലെ ആ പ്രണയം മനോഹരമാണെന്നാണ് നടി റിമ കല്ലിങ്കല്‍ കമന്റായി നല്‍കിയിരിക്കുന്നത്. അച്ഛന്റെ മൂത്തവള്‍ക്ക് ഒരായിരം ആശംസകള്‍ എന്നാണ് അഭയ ഹിരണ്‍മയിയുടെ സഹോദരി വരദ ജ്യോതിര്‍മയി പറയുന്നത്.

അതേ സമയം ചിലര്‍ അഭയയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ ചൂണ്ടി കാണിച്ചും എത്തിയിരുന്നു. 'ഗോപി സുന്ദര്‍ പോയതില്‍ പിന്നെ പെണ്ണിനെ കാണാന്‍ തന്നെ ഒരു ചേലുണ്ടെന്നാണ്', ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

പതിനാല് വര്‍ഷത്തോളം ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു അഭയ ഹിരണ്‍മയിയും ഗോപി സുന്ദറും. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞത് പോലും ആരും അറിഞ്ഞിരുന്നില്ല. ഗോപി പുതിയ ബന്ധത്തിലേക്ക് പ്രവേശിച്ചെന്ന് പുറംലോകം അറിഞ്ഞതോടെയാണ് താരങ്ങളുടെ വേര്‍പിരിയലും വാര്‍ത്തയായത്.

നിലവില്‍ ഗായികയായി തിളങ്ങി നില്‍ക്കുകയാണ് അഭയ ഹിരണ്‍മയി. പിന്നണി ഗായികയായിട്ടും സ്റ്റേജ് പ്രോഗ്രാമുകളിലുമൊക്കെ താരം സജീവ സാന്നിധ്യമാണ്.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X