ഗോപി സുന്ദറിനും കുടുംബത്തോടൊപ്പമുള്ള മനോഹരമായ വിവാഹ നിമഷത്തെക്കുറിച്ച് അഭയ
സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അഭയ ഹിരൺമായി. തന്റേയും ജീവിത പങ്കാളി ഗോപിസുന്ദറിന്റേയും വിശേഷങ്ങളും സന്തോഷങ്ങളും അഭയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രിയഗായികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുകയാണ്. അഭയയുടെ സാരി ലുക്ക് പ്രേക്ഷകരുടെ ഇടിയിൽ ഏറെ ചർച്ചയായിരുന്നു . പട്ടുസാരിയിൽ അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിലൂടെ അഭയഹിരൺമയിയ്ക്ക് ലഭിക്കുന്നത്.

ഗോപിസുന്ദറിനോടൊപ്പമുളള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരി ഗോപിസുന്ദറിനോടൊപ്പം നിൽക്കുന്ന ചിത്രം അഭയ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഞങ്ങൾ കുടുംബാഘേഷങ്ങളിൽ പങ്കെടുക്കുന്നു... എന്നായിരുന്നു അഭയയുട കുറിപ്പ്. പോസ്റ്റിനോടൊപ്പം പങ്കുവെച്ച അഭയയുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. 'മെയ്‌ഡ് ഫോർ ഈച്ച് അദർ' എന്നാണ് ലഭിക്കുന്ന അധികം കമന്റും.അഭയയുടെ പോസ്റ്റിനു താഴെ നേഹ സക്സേന, കാവ്യ അജിത് തുടങ്ങിയെ സെലിബ്രിറ്റികളും കമന്റുമായി എത്തിയിട്ടുണ്ട്.
നടൻ കൊച്ചുപ്രേമന്റെ മകന്റെ വിവാഹത്തിനെത്തിയപ്പോഴുള്ള ചിത്രങ്ങളായിരുന്നു ഇത്. അഭയഹിരൺമയിയുടെ അമ്മാവനാണ് കൊച്ചുപ്രേമൻ എന്ന് വിളിക്കുന്ന കെഎസ് പ്രേം കുമാർ. കൊവിഡ് ചട്ടങ്ങൾ പാലിച്ച് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഹരികൃഷ്ണന്റെ വിവാഹം നടന്നത്. വധുവരന്മാർക്കൊപ്പമുളള അഭയഹിരൺമായിയുടേയും ഗോപിസുന്ദറിന്റേയും ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അഭയ തന്നെയാണ് കൊച്ചു പ്രേമനുമായുള്ള തന്റെ അടുത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത് . ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു തന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മാവനെ കുറിച്ച് അഭയ പറഞ്ഞത്.
കൊച്ചുപ്രേമനോടൊപ്പമുള്ള ചിത്രം ഫഹ്കുവെച്ച് കൊണ്ടായിരുന്നു തന്റെ 'ഗിഫ്റ്റ് ബോക്‌സ്' ആണ് മാമനെ കുറിച്ച് ഗായിക വാചലയായത്. ഞാന്‍ ഋതുമതി ആയപ്പോള്‍ ആദ്യമായിട്ട് സ്വര്‍ണക്കമ്മല്‍ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോള്‍ വീണ്ടും കമ്മല്‍. കോളജ് കേറിയപ്പോള്‍ ആദ്യമായിട്ട് മാമന്‍ തന്ന മൊബൈല്‍ ഫോണ്‍. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപ്പെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റും ഡ്രസ്സും വാച്ചും ഒക്കെ കൊണ്ടേ തരും.. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും.... ഞങ്ങടെ 'ഗിഫ്റ്റ് ബോക്‌സ്' ആണ് മാമന്‍" - അഭയ കുറിച്ചു...
അഭയ ഹിരൺമയി ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications