For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമൃതയുടെ പാട്ട് കേട്ട് അന്ന് ബാലയുടെ കണ്ണ് നിറഞ്ഞു; റിമി ടോമിയുടെ പരിപാടിയില്‍ പങ്കെടുത്ത വീഡിയോ വൈറല്‍

  |

  പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് പങ്കുവെച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇരുവരും ഗുരുവായൂര്‍ അമ്പലത്തിലെത്തിയ ചിത്രങ്ങളൊക്കെ പ്രചരിച്ചതോടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്തയും വന്നു. മാത്രമല്ല ഗോപി സുന്ദറിനൊപ്പം ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത അമൃതയുടെ ചിത്രങ്ങളും വീഡിയോസുമാണ് ഈ ദിവസങ്ങളില്‍ പ്രചരിക്കുന്നത്.

  തിരുവനന്തപുരത്ത് വെച്ച് വലിയൊരു ആരാധകരുടെ നടുവിലാണ് ഷോ നടന്നത്. ഇതിനിടയില്‍ അമൃതയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്. അമൃതയുടെ ആദ്യ വിവാഹം കഴിഞ്ഞതിന് ശേഷം ഭര്‍ത്താവും നടനുമായിരുന്ന ബാലയുടെ കൂടെ ഒരു പരിപാടിയില്‍ പങ്കെടുത്തതാണ്. വര്‍ഷങ്ങള്‍ പഴയ വീഡിയോ ആണെങ്കിലും താരങ്ങളുടെ സ്‌നേഹത്തെ കുറിച്ച് പറഞ്ഞ് ഈ വീഡിയോ വീണ്ടും പ്രചരിക്കുന്നു.

  സംഗീത റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥിയായി പങ്കെടുക്കവേയാണ് അമൃത സുരേഷ് ശ്രദ്ധേയായത്. ഇതേ ഷോ യില്‍ വിധികര്‍ത്താവായിട്ടെത്തിയ ബാലയും അമൃതയും ഇഷ്ടത്തിലാവുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ച താരങ്ങള്‍ കുറേ കാലം ഒരുമിച്ച് ജീവിച്ചു. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. എന്നാല്‍ അധികം വൈകും മുന്‍പ് ബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാളും രണ്ട് ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

  Also Read: ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം

  കഴിഞ്ഞ വര്‍ഷമാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് അമൃതയും ഗോപി സുന്ദറും ഒരുമിച്ചു. എന്നാല്‍ ബാലയും അമൃതയും ഭാര്യ ഭര്‍ത്താക്കന്മാരായി കഴിഞ്ഞ കാലത്ത് റിമി ടോമി അവതാരകയായിട്ടെത്തുന്ന ഒന്നും ഒന്നും മൂന്നില്‍ പങ്കെടുത്തിരുന്നു. റിമിയുടെ ആവശ്യപ്രകാരം അമൃത ഒരു പാട്ടും പാടിയിരുന്നു.

  'മുന്‍പേ വാ എന്‍ അന്‍പേ വാ' എന്ന പാട്ടാണ് അമൃത പാടിയത്. പാടി തീരുന്നത് വരെ ബാല അമൃതയെ നോക്കിയിരിക്കുകയും കണ്ണുകള്‍ നിറഞ്ഞ് വരുന്നതും വീഡിയോയില്‍ കാണാം. ഇതേ കുറിച്ച് റിമി ചോദിച്ചെങ്കിലും ഇരുവരും ചിരിച്ച് തള്ളുകയാണ് ചെയ്തത്. അമൃത ആദ്യമായി ബാലയ്ക്ക് പാടി കൊടുത്ത പാട്ടായിരുന്നു ഇത്.

  Also Read: ലാല്‍ സാര്‍ ആയിരുന്നു സ്‌ക്രിപ്റ്റ് വായിച്ചു തന്നിരുന്നത്! റോബിന്‍ ആരാധകരെ ട്രോളി ജാസ്മിന്‍

  'ചില പാട്ടുകളുണ്ട്, ഒരൊറ്റ തവണ കേള്‍ക്കുമ്പോഴേക്ക് മനസ്സിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങി നമ്മളു പോലുമറിയാതെ അവിടെ കൂട് കൂട്ടി കളയും. ഓരോ തവണ കേള്‍ക്കുമ്പോഴും ആ വരികളും അതിനു ജീവന്‍ പകര്‍ന്ന ശബ്ദവും നമുക്ക് പ്രിയപ്പെട്ടതാവും.

  മറന്നുവെന്ന് കരുതിയ മുഖങ്ങളോര്‍മിപ്പിച്ച്, മരിച്ചു പോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച്, വറ്റിത്തീര്‍ന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടര്‍ത്തി.. അങ്ങനെയങ്ങനെ ആ പാട്ടുകളിങ്ങനെ ജീവിക്കും, നമ്മെ ജീവിപ്പിക്കും..' എന്ന ക്യാപ്ഷനിലാണ് ഈ വീഡിയോ വൈറലാവുന്നത്.

  Also Read: ജാസ്മിനും റോബിനും പടിയിറങ്ങി, ഇനി ടോപ് 5 ലേക്ക് എത്തുക ഇവര്‍; അപ്രതീക്ഷിതമായി ആ താരം!

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  2015 ല്‍ നടന്ന പരിപാടിയിലെ വീഡിയോ വൈറലാവുമ്പോള്‍ താരങ്ങള്‍ക്കിടയിലെ സ്‌നേഹത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമാണ് ചര്‍ച്ചയാവുന്നത്. 2019 ലാണ് അമൃതയും ബാലയും വേര്‍പിരിഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷമാണ് താരങ്ങള്‍ നിയമപരമായി വേര്‍പിരിയുന്നത്. ഇരുവരുടെയും മകള്‍ അമൃതയുടെ കൂടെയാണ്.

  Read more about: bala amrutha suresh
  English summary
  Actor Bala And Amrutha Suresh's Old Video With Rimi Tomy Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X