ചിത്രയുടെ അതിമനോഹരമായ ഗാനവുമായി അഹാന, വീഡിയോ വൈറൽ...
പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവതാരമാണ് നടി അഹാന കൃഷ്ണ. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് അഹാന. തന്റെ പാട്ടുകൾ സോഷ്യൽ മീഡിയയ പേജുകളിൽ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിത ഒരു അതിമനോഹരമായ ഗാനവുമായി അഹാന എത്തിയിരിക്കുകയാണ്. മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് ഗാനമായ അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്. അഹാനയുടെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഇൻസ്റ്റഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.

തന്റേതായ സ്റ്റൈലിലാണ് അഹാന ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായി വളരെ ആസ്വദിച്ച് പാടുന്ന അഹാനയെയാണ് വീഡിയോയിൽ കാണുന്നത്. വീട്ടിനുള്ളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഇരുട്ടിൽ കത്തിച്ച് വെച്ചിരിക്കുന്ന വിളക്കിന്റെ പശ്ചാത്തലത്തിലാണ് ഗാനം ആലപിക്കുന്നത്. 1991-ലെ മോഹൻലാൽ ചിത്രമായ അദ്വൈതത്തിലെ ഗാനമാണിത്. എം.ജി.രാധാകൃഷ്ണൻ ഈണം കൊടുത്ത പാട്ട് എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്നാണ് ആലപിച്ചത്. ഗാനം പുറത്തിറങ്ങി വർഷങ്ങളായിട്ടും ഇന്നും പാട്ട് പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്. ഇതിന് മുൻപും മികച്ച ഗാനങ്ങൾ ആലപിച്ച് അഹാന പ്രേക്ഷകരുടെ കയ്യടി വാങ്ങിയിട്ടുണ്ട്.
കൊവിഡ്, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വീട്ടിൽ ഇരിക്കുകയാണ് താരം. ഷൂട്ടിങ്ങും മറ്റ് തിരക്കുകളും ഇല്ലെങ്കിലും അഹാനയും സഹോദരിമാരും തിരക്കിലാണ്. മനോഹരമായ ടിക് ടേക്ക്, ഡാൻസ് വീഡിയോകളുമായി ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. സഹോദരിമാരുടെ ഡാന്‍സ് വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. ഓ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സികയും ചുവട് വെച്ചത്.
സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പോയ വർഷം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ അഹാനയ്ക്ക് കഴിഞ്ഞിരുന്നു പതിനെട്ടാം പടിയാണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. അതേസമയം ടൊവിനോ ചിത്രമായ ലൂക്കയിലെ അഹാനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications