Just In
- 2 hrs ago
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- 3 hrs ago
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- 3 hrs ago
എത്ര പെര്‍ഫോം ചെയ്താലും വോട്ട് കിട്ടണമെന്നില്ല; കിടിലം ഫിറോസിനോട് തന്റെ ആശങ്ക അറിയിച്ച് ക്യാപ്റ്റനായ സൂര്യ
- 4 hrs ago
ഫിറോസും സായിയും തമ്മില്‍ പൊരിഞ്ഞ വഴക്ക്, ഒടുവില്‍ നോബിക്ക് സര്‍പ്രൈസ് നല്കി താരങ്ങള്‍
Don't Miss!
- News
അമിത് ഷാ 'കളിച്ച്' കെ സുരേന്ദ്രന്, ആദിവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു, ബംഗാള്‍ മോഡല്‍!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
മനോഹരമായ ഒത്തിരി പാട്ടുകള്‍ പാടി തെന്നിന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ് കെഎസ് ചിത്ര. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ആറ് തവണയും കേരള സംസ്ഥാന പുരസ്കാരം പതിനാറ് തവണയും നേടിയിട്ടുള്ള ഗായിക കൂടിയാണ് ചിത്ര. ഇപ്പോള്‍ രാജ്യത്തെ പരമോന്നത പുരസ്കാരമായ പത്മഭൂഷന്‍ നല്കി ചിത്രയെ ആദരിച്ചിരിക്കുകയാണ്.
ചിത്രയ്ക്ക് പുറമേ കൈപത്രം ദാമോദരന്‍ നമ്പൂതിരിയ്ക്ക് പത്മശ്രീ ലഭിച്ചപ്പോള്‍ അന്തരിച്ച ഗായകന് എസ്പി ബാലകസുബ്രഹ്മണ്യത്തിന് പത്മവിഭൂഷന് ലഭിച്ചു. പുരസ്കാര നേട്ടത്തില്‍ സന്തോഷവതിയാണോ എന്ന് ചോദിച്ചാല്‍ ആണെന്നും എന്നാല്‍ അത്ര ആഹ്ലാദിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടര്‍ ലൈവിന് നല്കിയ പ്രതികരണത്തില്‍ ചിത്ര പറയുന്നത്.

പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ വലിയ രീതിയിലുള്ള ആഹ്ളാദവും ആഘോഷവുമൊന്നുമില്ല. എന്റെ അച്ഛന് പഠിപ്പിച്ചത് പോലെ അഹങ്കാരം ഇല്ലാതെ ഇരിക്കുക എന്നതാണ്. പിന്നെ ഒരിക്കലും ഞാന്‍ അമിതമായി ആഹ്ലാദിക്കാറില്ല. കാരണം സന്തോഷിച്ച് കഴിഞ്ഞാല്‍ എനിക്ക് ഉടനെ ഒരു ദുഖം പുറകെ വരും. അതുകൊണ്ട് എല്ലാത്തിനെയും ഒരുപോലെ കാണണം എന്ന് കരുതുന്ന ആളാണ്. ഞാന്‍ ഒന്നിലും ഒരുപാട് സന്തോഷിക്കാറില്ല. കാരണം ദൈവം അങ്ങനെയാണ് എന്റെ ജീവിതം കൊണ്ടു പോയിട്ടുള്ളത്.

അതുകൊണ്ട് അത് മനസിലാക്കി തന്നതിനെല്ലാം നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുന്നു. എന്നുമാണ് ചിത്ര പറയുന്നത്. പതിനാറ് തവണ കേരള സംസ്ഥാന പുരസ്കാരങ്ങളും ആറ് തവണ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ടെന്ന കാര്യം കൂടി ചിത്ര വ്യക്തമാക്കുന്നു. പുരസ്കാരം കിട്ടുന്നത് ഇനിയും നല്ല സംഭാവനകള്‍ നല്‍കാനുള്ള ഉത്തരവാദിത്വവും കടമയുമായി മാറിയിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും പൗരനെന്ന നിലയിലും നമ്മളില്‍ ഉള്ള വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്.

പണ്ട് ഉച്ചാരണശുദ്ധി വരാത്ത പ്രശ്നങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ, പണ്ടൊക്കെ എനിക്ക് അങ്ങനെ ഒരുപാട് തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് വിമര്‍ശനങ്ങള്‍ അതേ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അതെല്ലാം ആരോഗ്യപരമായി എടുക്കാനാണ് എന്റെ അച്ഛന് പഠിപ്പിച്ചിരിക്കുന്നത്. എന്നെ ഒരു പരിചയവുമില്ലാത്ത ആള് അങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെങ്കില്‍ അതിലെന്തെങ്കിലും സത്യമുണ്ടാണെന്ന് അര്‍ഥം. കൂടുതല്‍ ഞാന്‍ ശ്രദ്ധിക്കണമെന്നാണ് അവര്‍ പറഞ്ഞ് തന്നിരിക്കുന്നത്. അല്ലാതെ അവരോട് ശത്രുത കാണിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല.

ചിത്ര പറഞ്ഞത് പോലെ സന്തോഷമുണ്ട്. അമിത ആഹ്ലാദമൊന്നുമില്ലെന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞത്. കൈതപ്രം വരികളൊരുക്കിയ ഒരുപാട് പാട്ടുകള്‍ പാടാന്‍ തനിക്ക് അവസരം കിട്ടിയിട്ടുണ്ടെന്ന് ചിത്ര പറയുന്നു. സിനിമയില്‍ മാത്രമല്ല ഭക്തി ഗാനങ്ങളും കിട്ടിയിട്ടുണ്ട്. രചന മാത്രമല്ല അദ്ദേഹം സംഗീതം പകര്‍ന്ന നിരവധി പാട്ടുകള്‍ പാടനുള്ള ഭാഗ്യവും എനിക്ക് ഉണ്ടായിട്ടുണ്ട്.