പത്മഭൂഷണ്‍ നേടിയതിന് ശേഷം കെഎസ് ചിത്ര പാടുന്ന ആദ്യ പാട്ട്; സ്റ്റേഷന്‍ 5 റിലീസിനൊരുങ്ങുന്നു

ഗായിക കെഎസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളക്കര. പുരസ്‌കാരനേട്ടത്തിന് പിന്നാലെ ആദ്യമായി ചിത്ര ഒരു സിനിമയ്ക്ക് വേണ്ടി പാടുന്നു എന്ന സന്തോഷ വിവരം പുറത്ത് വരികയാണ്. പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്യുന്ന സ്റ്റേഷന്‍ 5 എന്ന ചിത്രത്തിലെ 'അതിരുകള്‍ മതിലുകള്‍ വരഞ്ഞിക്കളമേ' എന്ന ഗാനമാണ് ചിത്രയുടെ ശബ്ദത്തില്‍ പുറത്ത് വരുന്നത്. റഫീഖ് അഹമ്മദാണ് രചന.

ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍, ഹിരണ്‍ മുരളി എന്നിവരാണ് മറ്റു ഗാന രചയിതാക്കള്‍. നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ് എന്നിവരും പാടുന്നുണ്ട്. സിനിമ സംവിധാനം ചെയ്യുന്നതിനൊപ്പം സംഗീത സംവിധാനം നിര്‍വ്വഹിച്ചതും സംവിധായകന്‍ പ്രശാന്ത് കാനത്തൂര്‍ തന്നെയാണ്.

ks-chithra-pics

മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, പ്രയാണ്‍ വിഷ്ണു, പ്രിയംവദ കൃഷ്ണന്‍, ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂര്‍, ഐ.എം.വിജയന്‍, വിനോദ് കോവൂര്‍ , സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ , ദിനേഷ് പണിക്കര്‍, ജെയിംസ് ഏലിയ, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ശിവജി ഗുരുവായൂര്‍, അനൂപ് ചന്ദ്രന്‍ , കണ്ണന്‍ പട്ടാമ്പി, ജോതി ചന്ദ്രന്‍ , ഷാരിന്‍, ഗിരീഷ് കാറമേല്‍, നഞ്ചമ്മ, ദേവികൃഷ്ണ, മാസ്റ്റര്‍ ഡാവിഞ്ചി, മോനു -സോനു, പ്രിയ ഹരീഷ്, പളനി സ്വാമി, ചാള മേരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

Recommended Video

Bigg Boss season 3 to premiere soon with Mohanlal as host

പ്രതാപ്.പി.നായരാണ് രചനയും ഛായാഗ്രഹണവും. എഡിറ്റിങ് - സലീഷ് ലാല്‍, സംഘട്ടനം- ജാക്കി ജോണ്‍ സണ്‍, നൃത്തസംവിധാനം - സഹീര്‍ അബ്ബാസ്, കലാസംവിധാനം - ഉണ്ണി കുറ്റിപ്പുറം, മുരളി ബേപ്പൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സാദിഖ് നെല്ലിയോട്ട്. അവസാന ഘട്ട മിനുക്ക് പണിയിലാണ് സിനിമ. മാര്‍ച്ച് അവസാനത്തോടെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X