ബാഹുബലിയും ദേവസേനയുമായി അജുവും അനശ്വരയും! ആദ്യരാത്രിയിലെ ഗാനം വൈറല്‍
ബിജു മേനോന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ആദ്യരാത്രി. വെളളിമൂങ്ങയുടെ വിജയത്തിന് ശേഷം ജിബുജേക്കബും നടനും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണിത്. അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായികയാവുന്നത്. ആദ്യരാത്രിയിലെ പുതിയൊരു ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

'ഞാനെന്നും കിനാവ്' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇറങ്ങിയിരുന്നത്. ബാഹുബലിയിലെ ഗാനരംഗത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ആദ്യരാത്രിയിലെ പാട്ടിന്റെ സീനുകള്‍ സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും അനശ്വര രാജനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
ആദ്യരാത്രിയിലെ പുതിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ബിജിബാലിന്റെ സംഗീതത്തില്‍ ആന്‍ ആമി, രഞ്ജിത്ത് ജയരാമന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്. സന്തോഷ വര്‍മ്മയുടെതാണ് വരികള്‍. അതേസമയം റിലീസിങ്ങിനൊരുങ്ങുന്ന സിനിമയില്‍ കല്യാണ ബ്രോക്കറായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്.
വിജയരാഘവന്‍, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, ജാതവേദ്, അല്‍ത്താഫ് മനാഫ്, അശ്വിന്‍, ചെമ്പില്‍ അശോകന്‍, ശ്രീലക്ഷ്മി, പൗളി വില്‍സണ്‍, സ്‌നേഹ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാരിസ്, ജെബിന്‍ തുടങ്ങിയവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











