ഈ ബന്ധത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടതാണ്; ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയെക്കാളും തകര്‍ന്നത് അഭയ ആണ്, കാരണമിത്

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പുതിയൊരു ജീവിതത്തിലേക്ക് കടന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകള്‍. പലരും വിമര്‍ശനങ്ങളും സദാചാരവും പറഞ്ഞാണ് എത്തുന്നത്. ഗോപി സുന്ദറയും അഭയ ഹിരണ്‍മയിയും തമ്മിലുള്ള ബന്ധം അവസാനിച്ചത് എപ്പോഴാണെന്ന് തുടങ്ങിയ സംശയങ്ങളും ഉയര്‍ന്ന് വന്നു.

നിരന്തരം താരങ്ങളെ വിമര്‍ശിക്കുന്നതിന് മുന്‍പ് ഒത്തിരി കാര്യങ്ങള്‍ ചിന്തിക്കേണ്ടതായി ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഗോപിയുടെ ആദ്യ ഭാര്യയെക്കാള്‍ ഇപ്പോള്‍ ഏറ്റവും തകര്‍ന്നു നില്‍ക്കുന്നത് ഹിരണ്‍മയി ആവാമെന്നാണ് നിധി കുര്യന്‍ എന്ന ആരാധിക എഴുതിയ കുറിപ്പിലൂടെ പറയുന്നത്. വായിക്കാം..

ചെറിയ പ്രായത്തില്‍ അവര്‍ ഒരാളെ സ്‌നേഹിച്ചു, വിവാഹം കഴിച്ചു

അമൃത സുരേഷിനെയു അവരുടെ പാട്ടുകളും ഇഷ്ടമാണെന്ന് പറഞ്ഞാണ് ആരാധിക സംസാരിച്ച് തുടങ്ങിയത്. 'എനിക്ക് അമൃത സുരേഷിന്റെ പാട്ടുകള്‍ ഇഷ്ട്ടമാണ്. അവരെ കാണാന്‍ ഇഷ്ട്ടമാണ്. മകള്‍ക്കൊപ്പം അവര്‍ ചെയ്യുന്ന വ്‌ലോഗുകള്‍ ഇഷ്ട്ടമാണ്. അവരുടെ ചില ആറ്റിറ്റിയൂഡ്‌സ് ഇഷ്ട്ടമാണ്.

ആരും പൂര്‍ണത നേടിയവരില്ലല്ലോ. ചെറിയ പ്രായത്തില്‍ അവര്‍ ഒരാളെ സ്‌നേഹിച്ചു, വിവാഹം കഴിച്ചു. ജീവിച്ചു. അവര്‍ക്കു മാത്രമറിയാവുന്ന വ്യകതിപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞു. അതൊക്കെയും എത്രയോ വ്യക്തിപരമായ കാര്യങ്ങളാണ്.

അമൃതയുടെയും ഗോപിയുടെയും പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകള്‍ അസ്വസ്ഥതപ്പെടുത്തുന്നു

അവര്‍ അറിയപ്പെടുന്ന ഗായികയും പബ്ലിക് ഫിഗറും ആയത് കൊണ്ട് അവരുടെ ജീവിതവും സന്തോഷവും വേദനകളും പ്രണയവും ഒക്കെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്ത് ആഘോഷിച്ചു. (സ്വാഭാവികം - ഓരോ ദിവസവും പുതുമ നിറഞ്ഞ കഥകള്‍ വേണമല്ലോ). അമൃതയുടെയും ഗോപിയുടെയും പോസ്റ്റിന്റെ താഴെ വരുന്ന കമന്റുകള്‍ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്'.

ഗോപിയുടെ ആദ്യ ഭാര്യയെക്കാള്‍ ഇപ്പോള്‍ ഏറ്റവും തകര്‍ന്നു നില്‍ക്കുന്നത് ഹിരണ്‍മയി ആവാം

അമൃതയും ഗോപിയും പുതിയ ബന്ധത്തില്‍ ആയപ്പോള്‍ ഏറ്റവും തകര്‍ന്നത് അഭയ ആയിരിക്കുമെന്നാണ് ആരാധികയുടെ അഭിപ്രായം.

'ആരെയും വിധിക്കാന്‍ നില്‍ക്കുന്നില്ല. ഗോപിയുടെ ആദ്യ ഭാര്യയെക്കാള്‍ ഇപ്പോള്‍ ഏറ്റവും തകര്‍ന്നു നില്‍ക്കുന്നത് ഹിരണ്‍മയി ആവാം. എത്രത്തോളം അവര്‍ ആ ബന്ധത്തിന്റെ പേരില്‍ പൊതു വേദികളിലും സോഷ്യല്‍ മീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികള്‍ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവര്‍ ആ ബന്ധത്തില്‍ ചേര്‍ന്ന് നിന്നു. ഇപ്പോള്‍ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു'.

Recommended Video

Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
 ഇനി കളിയാക്കുന്നവരോട് പറയാനുള്ളത് ഇത്രമാണ്..

ഇനി കളിയാക്കുന്നവരോട് പറയാനുള്ളത് ഇത്രമാണ്..

'ഓരോ വിട്ടു കൊടുക്കലും മരണ തുല്യമാണ്. ജീവന് തുല്യം സ്‌നേഹിച്ച മനുഷ്യരെ മറ്റൊരാള്‍ക്ക് വിട്ടു കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയെ കുറിച്ചോര്‍ക്കുന്നു. അങ്ങനെ ഒക്കെ പറയുമ്പോളും സ്‌നേഹം ഈസ് ബ്ലൈന്‍ഡ് എന്നാണല്ലോ. നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാവാം. നമ്മള്‍ തെറ്റെന്നു കരുതുന്ന പലതും മറുഭാഗത്തിന് ശരിയുമാകാം.

പിന്നെ സദാചാരം. എനിക്കാ വാക്കില്‍ വലിയ വിശ്വാസം ഇല്ല. പക്ഷേ സ്‌നേഹിക്കുന്ന ഒരാളെ പറ്റിക്കുന്നതും ചതിക്കുന്നതും വഞ്ചിക്കുന്നതും ട്രസ്റ്റ്വര്‍ത്തി ഇരിക്കുന്നതും സങ്കടകരമാണ്. എങ്കിലും. മനുഷ്യനല്ലേ.. ആരും ആരെയും വിധിക്കാതെ ഇരിക്കട്ടെ.അവരായി അവരുടെ പാടായി. അടുത്ത പാട്ടായി. നമുക്കെത്ര കാര്യങ്ങളുണ്ട് ചെയ്യാനുണ്ടെന്ന് പറഞ്ഞ് അതിനെ പറ്റിയും കുറിപ്പ് നീളുന്നു..

More from Filmibeat

Read more about: amrutha suresh gopi sunder
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X