എന്റെ കണ്ണാടി ഇതാണ്; ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഗോപി സുന്ദറിനൊപ്പമുള്ള പുത്തന്‍ ഫോട്ടോയുമായി അമൃത സുരേഷ്

ഗായിക അമൃത സുരേഷിനെ കുറിച്ചുള്ള രസകരമായ കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെയാണ് ഗായികയ്ക്ക് കൂടുതല്‍ ജനപ്രീതി നേടിയത്. അന്ന് മുതലിങ്ങോട്ട് അമൃതയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും വാര്‍ത്തയില്‍ നിറയാറുണ്ട്. ഏറ്റവും പുതിയതായി സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് അമൃത.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ ബന്ധത്തെ കുറിച്ച് ഇരുവരും തുറന്ന് പറഞ്ഞത്. ഇതിനോട് അനുബന്ധിച്ച് നിരവധി വിമര്‍ശനങ്ങളാണ് താരങ്ങളെ തേടി വന്നത്. അതൊന്നും ഒട്ടും ബാധിക്കില്ലെന്ന് ഉറപ്പിച്ച് സന്തോഷത്തോടെ പോവുകയാണ് താരങ്ങള്‍. ഇപ്പോഴിതാ ഗോപി സുന്ദറിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

 gopi-ammu

ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള സെല്‍ഫി ചിത്രമാണ് അമൃത എടുത്തിരിക്കുന്നത്. ഫോട്ടോയ്ക്ക് 'ഇതെന്റെ കണ്ണാടി' എന്ന ക്യാപ്ഷനും നല്‍കി. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം വൈറലായി മാറിയത്. സ്ഥിരം അമൃതയുടെ പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുമായി ആരാധകര്‍ എ്തതുന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം കിടിലന്‍ മറുപടിയാണ് താരം നല്‍കുന്നത്.

ഇത്തവണയും രസകരമായ കമന്റുകളാണ് പലരും കുറിച്ചത്. അവരില്‍ ചിലര്‍ക്കൊക്കെ അമൃത മറുപടി പറയുകയും ചെയ്തു. എന്തായാലും ഇതുപോലെ ഒരാള്‍ മറ്റൊരാളുടെ നിഴലായി എന്നും ജീവിക്കാന്‍ സാധിക്കട്ടെ എന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. അതേ സമയം പുതിയ ലുക്കിനെ കുറിച്ചും അമൃത പറഞ്ഞിരുന്നു.

 gopi-ammu

'നിങ്ങള്‍ എന്ത് കരുതുന്നു, എങ്ങിനെ ഡ്രസ്സ് ചെയ്യുന്നു, അത് എങ്ങിനെ ഷോ ചെയ്യപ്പെടുന്നു എന്നതൊന്നും വിഷയമല്ല, തോറ്റ് പിന്മാറാതിരിയ്ക്കുന്നതിലാണ് കാര്യം' എന്നാണ് താരത്തിന്റെ അഭിപ്രായം. അതിനൊപ്പം മകള്‍ പാപ്പുവിന്റെ കൂടെയുള്ള പുതിയൊരു വീഡിയോയും ഗായിക പങ്കുവെച്ചിട്ടുണ്ട്.

പ്രണയം പരസ്യമാക്കിയതിന് പിന്നാലെ അമൃതയ്ക്കും ഗോപി സുന്ദറിനുമെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇരുവരും നേരത്തെ വിവാഹമോചിതര്‍ ആണെന്നുള്ളതും ഗോപി മറ്റൊരു ലിവിങ് റിലേഷന്‍ കൂടി അവസാനിപ്പിച്ചതിനുമാണ് വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ ഓരോ ദിവസവും വേറിട്ട ഫോട്ടോസുമായി വന്ന് വിമര്‍ശകരുടെ വായടപ്പിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X