വിവാഹിതരായോന്ന് ആരാധകര്‍? അമ്പലത്തില്‍ നിന്നും മകളുടെ കൂടെ അമൃത സുരേഷും ഗോപി സുന്ദറും, ചിത്രം വൈറല്‍
ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരത്തിന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേ സമയം ഗായിക അമൃത സുരേഷുമായിട്ടുള്ള ഗോപി സുന്ദറിന്റെ ബന്ധമെന്താണെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം താരങ്ങള്‍ പങ്കുവെച്ച ചിത്രം വൈറലായതോടെയാണ് പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളെത്തിയത്.
ഒടുവിലത് സത്യമാണെന്ന തരത്തിലാണ് അമൃതയും ഗോപിയും പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഗോപിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കുടുംബസമേതം നില്‍ക്കുന്ന ഫോട്ടോയാണ് ഗായിക പങ്കുവെച്ചിരിക്കുന്നത്. ഇതേ ചിത്രം ഗോപിയും പോസ്റ്റ് ചെയ്‌തോടെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. വിശദമായി വായിക്കാം..

ഗോപി സുന്ദറിന് ജന്മദിനാശംസകള്‍ അറിയിച്ച് കൊണ്ടാണ് അമൃത ആദ്യമെത്തിയത്. എന്റേത് മാത്രം.. എന്ന ക്യാപ്ഷനില്‍ ഇരുവരും ഒന്നിച്ചിരിക്കുന്ന റൊമാന്റിക് ചിത്രവും ഗായിക പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് അമ്പലത്തില്‍ നിന്നും മകളുടെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോ കൂടി അമൃത പോസ്റ്റ് ചെയ്തത്.

സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന അമൃതയ്ക്കും ഗോപി സുന്ദറിനും നടുവില്‍ അമൃതയുടെ മകള്‍ അവന്തികയും ഉണ്ട്. മൂന്ന് പേരും സന്തോഷത്തോടെ നില്‍ക്കുന്ന ചിത്രത്തിന് 'ഓം നമോ നാരായണായ..' എന്ന ക്യാപ്ഷനാണ് നല്‍കിയത്.
അതേ സമയം അമൃതയുടെയും ഗോപി സുന്ദറിന്റെയും വിവാഹം കഴിഞ്ഞോ എന്ന ചോദ്യമാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. അമ്പലത്തില്‍ പോയത് ഗോപിയുടെ ജന്മദിനമായത് കൊണ്ടാണോ എന്നും അതോ വിവാഹത്തിനാണോന്നും ചോദ്യങ്ങളുണ്ട്.

ഇതിനൊപ്പം തന്നെ ചിത്രത്തില്‍ അമൃതയുടെ നെറ്റിയില്‍ സിന്ദൂരം ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദവും കമന്റ് ബോക്‌സില്‍ വരുന്നുണ്ട്. ഏതായാലും മകളുടെ കൂടെ പുതിയൊരു ജീവിതത്തിന് ഒരുങ്ങുകയാണ് അമൃതയെന്ന കാര്യം വ്യക്തമായി. അതേ സമയം അമൃതയുടെ മകളെ കുറിച്ചുള്ള ആകുലതകളാണ് ചില സദാചാരവാദികള്‍ മുന്നോട്ട് വെക്കുന്നത്.
Recommended Video

അമൃതയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നതിനൊപ്പം ചില നിര്‍ദ്ദേശങ്ങള്‍ കൂടി പറയുന്നുണ്ട്. ഹൃദയം കൊണ്ട് തന്നെ അമൃത തീരുമാനം എടുക്കണം. നാളെ ഒരിക്കലും അതിനെ കുറിച്ചോര്‍ത്ത് ദുഃഖിക്കാനുള്ള അവസരം ഉണ്ടാവരുത്. ചെറിയ പ്രായത്തില്‍ പ്രണയത്തിലായ അമൃത ബാലയുമായി വിവാഹിതയാവുകയായിരുന്നു. അധികം വൈകാതെ എടുത്ത തീരുമാനം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് ഇരുവരും വേര്‍പിരിഞ്ഞു.
ബാല മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. അതേ സമയം നേരത്തെ വിവാഹിതനും ഒരു ലിവിംഗ് റിലേഷനിലുമായ ഗോപി സുന്ദറിന്റെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യ വിവാഹബന്ധം നിലനിൽക്കവേ ഗോപി അഭയ ഹിരൺമയിയുമായി ലിവിംഗ് റിലേഷനിലായി. വർഷങ്ങളോളം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. എന്തായാലും താരങ്ങള്‍ക്ക് നല്ലൊരു ജീവിതം ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.


Click it and Unblock the Notifications











