For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളുടെ ബന്ധമെന്താണെന്ന് അറിയാനുള്ള ആകാംഷയാണ് പലർക്കും; പണ്ടേ ഗോപി സുന്ദര്‍ ആരാധികയാണെന്ന് അമൃത സുരേഷ്

  |

  ഗായിക അമൃത സുരേഷും സംഗീത സംവിധാകന്‍ ഗോപി സുന്ദറും ജീവിതത്തില്‍ ഒരുമിച്ചിരിക്കുകയാണ്. താരങ്ങള്‍ വിവാഹിതരായോ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഒരുമിച്ചാണെന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാം. ഇതിനിടെ രണ്ടാളും ഒന്നിച്ച് ഒരു മ്യൂസിക് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. ഗോപിയും അമൃതയും ചേര്‍ന്ന് പാടി, സംഗീതം നല്‍കി, പുറത്തിറക്കിയ 'തൊന്തരവ്' എന്ന ആല്‍ബത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

  നേരത്തെ ഇതില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തങ്ങളുടെ വിശേഷങ്ങളും ആല്‍ബത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് താരങ്ങള്‍.

  'ഞങ്ങളുടെ ബന്ധം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തത് കൊണ്ട് പലരും ആകാംഷയിലാണ്. തത്കാലം അതെന്താണെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്' ഗോപി സുന്ദറും അമൃതയും വ്യക്തമാക്കുന്നത്. അതേ സമയം പാര്‍ട്‌നര്‍ എന്നാണ് ഗോപിയെ അമൃത വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ക്കിടയില്‍ ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന ചോദ്യത്തിനും ഉത്തരം പറയാതെ ഇരുവരും മാറി. 'ശരിക്കും ഇതൊക്കെ സ്വഭാവികമായി ഉണ്ടായ കാര്യങ്ങളാണെന്നാണ്' ഗോപി സുന്ദറിന്റെ അഭിപ്രായം.

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  അമൃതയുടെ മകള്‍ പാപ്പുവിനോട് എങ്ങനെയാണെന്ന ചോദ്യത്തിന് രസകരമായ ഉത്തരങ്ങളാണ് ഇരുവരും നല്‍കിയത്.. 'ആരെയും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിക്കാറില്ല. എല്ലാം ഒരു ഒഴുക്ക് പോലെ സാധാരണമായി ഉണ്ടായതാണെന്ന്' ഗോപി പറഞ്ഞു.

  Also Read: വിവാഹിതനായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും തമന്നയും പ്രണയത്തിലായിരുന്നോ? കാമുകനെ കുറിച്ച് നടി പറഞ്ഞത് വൈറൽ

  ശരിക്കും ഇദ്ദേഹത്തോട് പാപ്പു വല്ലാതെ അടുത്തു. വീട്ടില്‍ കിടന്ന് ഉറങ്ങുകയാണെങ്കില്‍ വിളിച്ച് എഴുന്നേല്‍പ്പിക്കണ്ട. ഇന്ന് ഇവിടെ നില്‍ക്കട്ടേ, പരിപാടിയ്‌ക്കൊന്നും പോവണ്ട എന്നാണ് അവള്‍ പറയുക. കാരണം അവളുടെ കൂടെ ഞങ്ങള്‍ രണ്ടാളും ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. അനിയത്തി അഭിരാമിയ്ക്ക് അടക്കം വീട്ടിലെ എല്ലാവര്‍ക്കും പുള്ളിയെ ഭയങ്കര ഇഷ്ടമാണെന്നും അമൃത പറയുന്നു. തന്റെ വീട്ടുകാര്‍ക്ക് മാത്രമല്ല കൂട്ടുകാര്‍ക്കും ഇഷ്ടമാണ്.

  Also Read: ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  എല്ലാവരും ഒരുമിച്ച് വീട്ടില്‍ പാട്ടിന്റെ റിഹേഴ്‌സലുമായി ഒരുമിച്ച് കൂടിയ ഓര്‍മ്മകളും ഗായിക പങ്കുവെച്ചിരുന്നു. അതേ സമയം വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ തനിക്കുള്ളുവെന്ന് ഗോപിയും വ്യക്തമാക്കി.

  പണ്ട് മുതലേ ഞാനൊരു ഗോപി സുന്ദര്‍ ആരാധികയാണ്. അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ ഞാന്‍ കേള്‍ക്കുമായിരുന്നു. സുഹൃത്തുക്കളുടെ കൂടെ പോവുമ്പോഴൊക്കെ ഗോപി സുന്ദറിന്റെ പാട്ടുകളും പാടാറുണ്ട്. പക്ഷേ ഗോപി സുന്ദറിനെ തന്നെ എനിക്ക് കിട്ടുമെന്ന് അറിയില്ലായിരുന്നെന്ന് അമൃത പറയുന്നു.

  Read more about: amrutha suresh gopi sunder
  English summary
  Amrutha Suresh And Gopi Sunder Opens Up About Their Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X