ഞാന്‍ കുടിച്ചതിൻ്റെ ബ്രാൻഡ് ഇതാണ്; എന്താണെന്ന് ചോദിച്ച് വരുന്നവരോട് മുന്‍കൂട്ടി ഉത്തരം പറഞ്ഞ് അമൃത സുരേഷ്

റിയാലിറ്റി ഷോ യിലൂടെ സംഗീത ലോകത്തേക്ക് എത്തിയ അമൃത സുരേഷ് പിന്നണി ഗായിക ആയതോട് കൂടിയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. ഏറ്റവുമൊടുവില്‍ ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടെ നടിയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളും പുറത്ത് വന്നു. സ്വന്തമായി മ്യൂസിക് ബാന്‍ഡും മറ്റുമായി തിരക്കേറിയ ജീവിതവുമായി പോവുകയാണ് അമൃത.

ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുന്നതും പതിവാണ്. യൂട്യൂബിലൂടെ വ്‌ളോഗും റീല്‍സും ഒക്കെയായി അമൃതയും സഹോദരി അഭിരാമിയുമൊക്കെ സജീവമാണ്. ഏറ്റവും പുതിയതായി വേറിട്ടൊരു വീഡിയോയുമായിട്ടാണ് അമൃത എത്തിയിരിക്കുന്നത്. കുറച്ച് മാസ് ഒക്കെ ഉള്ള വീഡിയോയ്ക്ക് ഗായിക അതിന് നല്‍കിയ ക്യാപ്ഷനാണ് രസകരമായ കാര്യം. വിശദമായി വായിക്കാം...

കള്ള് കുടിക്കുന്ന വീഡിയോയുമായി അമൃത സുരേഷ്

പാട്ട് പാടുന്നതും അല്ലാതെയുമായി നിരവധി വീഡിയോസാണ് അമൃത ഓരോ ദിവസവും പങ്കുവെക്കാറുള്ളത്. ഇത്തവണ ലേശം മാസ് ലുക്കിലാണ് താരം എത്തിയത്. ഒരു ബാര്‍ സെറ്റപ്പില്‍ ലൈറ്റുകളൊക്കെ അഡ്ജസറ്റ് ചെയ്ത് കൈയ്യില്‍ മദ്യ ഗ്ലാസുമായി ഇരിക്കുന്നു. പാട്ടിന് അനുസരിച്ച് കള്ള് കുടിക്കുന്നത് പോലെയൊക്കെയുള്ള ആക്ഷനും ഗായിക കൊടുത്തിരുന്നു. സ്വഭാവികമായും ഇത്രയും ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ അമൃത സുരേഷ് കള്ള് കുടിച്ചു, വീഡിയോ പങ്കുവെച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വരും.

മോശം കമൻ്റുമായി വരുന്നവർക്ക് മുന്നറിയിപ്പ് കൊടുത്ത് ഗായിക

എന്നാല്‍ തന്റെ വീഡിയോ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പിച്ച് അതിനുള്ള വിശദീകരണവും ഗായിക നല്‍കിയിരുന്നു. തന്റെ കൈയ്യിലെ ഗ്ലാസിലെ വെള്ളം എന്താണെന്നും അത് ചോദിച്ച് കൊണ്ടുള്ള കമന്റുകളൊന്നും വരേണ്ടതില്ലെന്നുമൊക്കെയാണ് ക്യാപ്ഷനില്‍ നടി കൊടുത്തിരിക്കുന്നത്. എന്നിരുന്നാലും സംഭവം കളറായിട്ടുണ്ടെന്നാണ് ആരാധകരും പറയുന്നത്.

കുടിച്ച ബ്രാൻഡ് ഏതാണെന്ന് വെളിപ്പെടുത്തി അമൃത സുരേഷ്

'ആളുകള്‍ നിങ്ങളെ വെറുക്കും, തകര്‍ക്കും, വിലയിരുത്തും, പക്ഷേ നിങ്ങള്‍ എങ്ങനെയാണ് നില്‍ക്കുന്നത് അതുപോലെ ആയിരിക്കും നിങ്ങള്‍ ഉണ്ടാവുക' എന്നാണ് അമൃതയുടെ ക്യാപ്ഷന്‍. ഇതിന്റെ വാല്‍ക്കഷ്ണമായി വീഡിയോയില്‍ ഞാന്‍ കുടിക്കുന്നത് പോലെ കാണിച്ചിരിക്കുന്നത് പരിശുദ്ധമായ കട്ടന്‍ ചായ ആണ്. അതിനാല്‍ ആ ബ്രാന്‍ഡ് ഏതാണെന്നോ ആ കുടിക്കുന്നതിന്റെ പേരില്‍ മോശം അഭിപ്രായങ്ങളും കമന്റുകളുമായി വരരുത് എന്നുമാണ് അമൃത പറഞ്ഞിരിക്കുന്നത്.

കട്ടന്‍ചായ ആണെന്ന് വെളിപ്പെടുത്തേണ്ടത് ഇല്ലായിരുന്നു

അതേ സമയം അത് കട്ടന്‍ചായ ആണെന്ന് വെളിപ്പെടുത്തേണ്ടത് ഇല്ലായിരുന്നു എന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. കൈയ്യിലെ ഗ്ലാസില്‍ കൂടിയ ഏതോ ബ്രാന്‍ഡ് ആണെന്ന് എല്ലാവരും അങ്ങ് കരുതിക്കോളുമായിരുന്നു. ഇത്രയൊന്നും വിശദീകരണം നല്‍കിയില്ലെങ്കിലും ഇതൊക്കെ വെറും അഭിനയമാണെന്ന് ഞങ്ങള്‍ക്ക് അറിയാമല്ലോ എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. അതേ സമയം അഭിനയത്തില്‍ സജീവമാവാന്‍ അമൃതയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. അടുത്തിടെ അഭിനയം പഠിക്കാന്‍ പോയതുമായി ബന്ധപ്പെട്ട വിശേഷങ്ങളും ഗായിക പങ്കുവെച്ചിരുന്നു.

വിവാഹമോചനം മുതൽ വിവാദ നായികയായി

നടന്‍ ബാലയുമായി ആദ്യം വിവാഹം കഴിച്ചതും ഇത് വേര്‍പിരിഞ്ഞതും മുതലാണ് അമൃത സുരേഷ് വിവാദങ്ങളില്‍ നിറഞ്ഞ് നിന്നത്. മകളുടെ പേരിലും അല്ലാതെയുമായി നിരവധി വിമര്‍ശനങ്ങള്‍ ഈ കാലയളവില്‍ അമൃതയെ തേടി എത്തിയിരുന്നു. ഇനിയും അത്തരമൊരു അവസരം ഒരുക്കാതിരിക്കാനാണ് മുന്‍കൂട്ടി എല്ലാ കാര്യങ്ങളും അമൃത പങ്കുവെച്ചിരിക്കുന്നത്.

Recommended Video

കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

അമൃതയുടെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X