ഒരു അക്ഷരം മാറ്റിയതോടെ ജീവിതവും മാറി; താന്‍ ശക്തയാണെന്ന് മനസിലാക്കിയ നിമിഷത്തെ കുറിച്ച് അമൃത സുരേഷ് പറഞ്ഞത്

ഗായിക അമൃത സുരേഷിന്റെ പുതിയ ജീവിതത്തിന് പിന്നാലെയാണ് വിമര്‍ശകര്‍. ഗോപി സുന്ദറുമായിട്ടുള്ള റിലേഷന്‍ഷിപ്പ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരങ്ങള്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ വിവാഹമോചിതര്‍ ആയത് കൊണ്ട് തന്നെ താരങ്ങളുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന അനേകം അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

താരങ്ങളെ അധിഷേപിക്കുന്ന തരത്തില്‍ വിമര്‍ശനാത്മകമായിട്ടുള്ള കമന്റുകളാണ് കൂടുതലായും വന്നത്. എന്നാല്‍ ജീവിതത്തില്‍ വന്ന തിരിച്ചറിവുകള്‍ എത്രത്തോളമാണെന്ന് പറയുകയാണ് അമൃതയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമില്‍ അമൃത പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഒരു അക്ഷരം മാറ്റിയപ്പോള്‍ വന്ന മാറ്റം എങ്ങനെയാണെന്ന് ഗായിക പറഞ്ഞത്.

 നടന്‍ ബാലയുമായി ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച് പോയതാണ് അമൃത സുരേഷ്

നടന്‍ ബാലയുമായി ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച് പോയതാണ് അമൃത സുരേഷ്. കരിയറിന്റെ തുടക്കത്തില്‍ തന്നെയുള്ള വിവാഹം അധിക കാലം നീണ്ട് പോയില്ല. ഈ ബന്ധത്തില്‍ ഒരു മകള്‍ ജനിച്ചെങ്കിലും വിവാഹബന്ധം അവസാനിപ്പിക്കാനാണ് ഇരുവരും തീരുമാനിച്ചത്. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ താരങ്ങള്‍ പിരിഞ്ഞു. ശേഷം നിയമപരമായി വേര്‍പിരിയുകയും ചെയ്തു. അമൃത ബിഗ് ബോസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാവുന്നത്.

വിവാഹമോചനത്തോട് കൂടി താന്‍ ജീവിതത്തില്‍ പ്രതികരിച്ച് തുടങ്ങിയതെന്ന് ഗായിക മുന്‍പ് പറഞ്ഞിട്ടുണ്ട്

എന്നാല്‍ വിവാഹമോചനത്തോട് കൂടി താന്‍ ജീവിതത്തില്‍ പ്രതികരിച്ച് തുടങ്ങിയതെന്ന് ഗായിക മുന്‍പ് പറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ എന്ത് കേട്ടാലും കരയുന്ന സ്വഭാവമായിരുന്നു അമൃതയ്ക്ക്. എന്തെങ്കിലും ചോദിച്ചാല്‍ കൃത്യമായ മറുപടി പറയാന്‍ പഠിച്ചു. ജീവിതത്തില്‍ മിസ്റ്റേക്കുകള്‍ പറ്റിയേക്കാം, അത് മനസിലാക്കി കറക്റ്റ് ചെയ്താല്‍ പരാജയം ഉണ്ടാവില്ലെന്നാണ് അമൃത സ്വന്തം ജീവിതാനുഭവത്തില്‍ നിന്നും പറഞ്ഞത്. മാത്രമല്ല

മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്ക് രണ്ട് വഴികളുണ്ടായിരുന്നു

മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്ക് രണ്ട് വഴികളുണ്ടായിരുന്നു. അതില്‍ കരഞ്ഞോണ്ട് ഇരിക്കാതെ മുന്‍പ് ജീവിതത്തിലുണ്ടായ തെറ്റ് തിരുത്തി പോവാനാണ് താന്‍ തീരുമാനിച്ചതെന്നുമൊക്കെ അമൃത പറഞ്ഞിട്ടുണ്ട്. സ്വന്തമായി മ്യൂസിക് ബാന്‍ഡ് രൂപീകരിച്ച് വിദേശ രാജ്യങ്ങളിലടക്കം ഷോ നടത്തിയും മറ്റുമാണ് അമൃതയിപ്പോള്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഗോപി സുന്ദറുമായി റിലേഷനിലാവുന്നത്. ഇത്തരം മാറ്റങ്ങളൊക്കെ ഒരു അക്ഷരം മാറ്റിയതിലൂടെയാണെന്ന് താരം പറയുന്നത്.

ജീവിതം മാറ്റി മറിച്ച അക്ഷരത്തെ കുറിച്ച് അമൃത സുരേഷ്

'എന്റെ മുഴുവന്‍ ജീവിതത്തെയും മൊത്തമായിട്ട് മാറ്റി മറിച്ചത് ഒരു സ്‌പെല്ലിങ് കറക്ഷനാണെന്നാണ് അമൃത സുരേഷ് പറയുന്നത്. ആ സ്‌പെല്ലിങ് കറക്ഷന്‍ എന്ന് പറയുന്നത് ഹൗ (HOW) എന്ന വാക്കില്‍ നിന്നും ഡബ്ല്യൂ (W) എടുത്ത് മുന്നില്‍ ഇട്ടിട്ട്, ഹൂ (WHO) എന്നാക്കിയതാണ്. നീ ആരാണെന്ന ചോദ്യത്തിന് പകരം ഞാന്‍ ആരാണ് എന്ന ചോദ്യത്തെ ഫോക്കസ് ചെയ്യാന്‍ തീരുമാനിച്ചു.

ആ നിമിഷമാണ് ഞാന്‍ ആരാണെന്നും എനിക്കെത്ര ശക്തിയുണ്ടെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ജീവിതം തന്നെ മാറിയെന്നാണ്' സോഷ്യല്‍ മീഡിയ പേജിലൂടെ അമൃത സുരേഷ് പറയുന്നത്.

Recommended Video

Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat
സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പറയാറുള്ള അമൃതയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്

സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പറയാറുള്ള അമൃതയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൂടുതല്‍ പേരും വിമര്‍ശിക്കാനാണ് വരുന്നതെങ്കിലും വാക്കുകളിലൂടെ അവര്‍ക്ക് മറുപടി പറയാന്‍ താരത്തിന് സാധിക്കുന്നുണ്ട്. സ്വന്തം ജീവിതത്തില്‍ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ അമൃതയ്ക്കും അവകാശമുണ്ട്. ഗായികയെയും കുടുംബത്തെയും വിമര്‍ശിക്കുന്നവരോട് ആരാധകര്‍ക്ക് പറയാനുള്ളത് ഇങ്ങനെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X