ഏആര്‍ റഹ്മാന്‍ ധരിച്ച മാസ്‌ക്കിന് ഇത്രയും വിലയോ, തുക കേട്ട് ഞെട്ടി ആരാധകര്‍, പ്രത്യേകത ഇതാണ്‌

By Midhun Raj

സംഗീത മാന്ത്രികന്‍ ഏ ആര്‍ റഹ്മാന്‌റെ പാട്ടുകള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേപോലെ തിളങ്ങിയ മ്യൂസിക്ക് ഡയറക്ടറാണ് അദ്ദേഹം. ഓസ്‌കര്‍ നേട്ടത്തിലൂടെ ഇന്ത്യക്കാര്‍ക്ക് ഒന്നടങ്കം അഭിമാനമായി മാറിയിരുന്നു റഹ്മാന്‍. തന്‌റെ വര്‍ക്കുകളിലെല്ലാം ഒരു മാജിക്ക് അദ്ദേഹം കൊണ്ടുവരാറുണ്ട്. ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായാണ് അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ മുന്നേറികൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള ഏആര്‍ റഹ്മാന്‍ ഏറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

കഴിവുകൊണ്ട് ഹോളിവുഡിലും തന്‌റെ സാന്നിദ്ധ്യം അറിയിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുളള ഏആര്‍ റഹ്മാന്‌റെ പുതിയ പോസ്റ്റും വൈറലായി മാറിയിരുന്നു.

ഇത്തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച

ഇത്തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം അറിയിച്ചാണ് സംഗീത മാന്ത്രികന്‍ എത്തിയത്. മാസ്‌ക് ധരിച്ച് മകനൊപ്പം എടുത്ത ഒരു ചിത്രമാണ് അദ്ദേഹം തന്‌റെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം സെലിബ്രിറ്റികള്‍ ഒന്നടങ്കം പങ്കുവെക്കുന്ന സമയത്താണ് ഏആര്‍ റഹ്മാനും എത്തിയത്. കോവിഷീല്‍ഡ് വാക്‌സിനാണ് ഏആര്‍ റഹ്മാനും മകനും സ്വീകരിച്ചത്.

അതേസമയം പോസ്റ്റിന് പിന്നാലെ

അതേസമയം പോസ്റ്റിന് പിന്നാലെ ഏആര്‍ റഹ്മാനും മകനും ധരിച്ച മാസ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്‌ക്കിനെ പറ്റി കമന്റ് ചെയ്ത് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഒടുവില്‍ ഇത് വലിയ വിലയുളള മാസ്‌ക്കുകളാണെന്ന് പലരും കണ്ടെത്തി. മാസ്‌ക്ക് സിമ്പിള്‍ ആണെന്ന് തോന്നിപ്പിക്കുമെങ്കിലും അല്‍പം വില കൂടിയ ഐറ്റം തന്നെയാണ് ഏആര്‍ റഹ്മാനും മകനും ധരിച്ചിരിക്കുന്നത്.

വായു മലിനീകരണത്തില്‍ നിന്നും

വായു മലിനീകരണത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന രീതിയിലുളള മാസ്‌ക്കാണ് ഇത്. ഡ്യൂവല്‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫില്‍ട്ടര്‍ ഉളള മാസ്‌ക്കാണ് ഇരുവരും ധരിച്ചിരിക്കുന്നത്. 18,148 രൂപയ്ക്ക് അടുത്ത് വിലയുണ്ട് ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മാസ്‌ക്കില്‍ ഓട്ടോ സാനിറ്റൈസിങ് യുവി സ്‌റ്റെറിലൈസിങ് സംവിധാനവുമുണ്ട്.

Recommended Video

AR Rahman wears LG puricare wearable air purifier | FilmiBeat Malayalam
ഏആര്‍ റഹ്മാനെ പോലെ മുന്‍പും

ഏആര്‍ റഹ്മാനെ പോലെ മുന്‍പും സെലിബ്രിറ്റികള്‍ ധരിച്ച മാസ്‌ക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതേസമയം തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് ഏആര്‍ റഹ്മാന്‌റെതായി ഒരുങ്ങുന്നത്. ഈ വര്‍ഷമാദ്യം റഹ്മാന്‍ കഥയെഴുതുകയും നിര്‍മ്മിക്കുകയും ചെയ്ത് 99 സോംഗ്‌സ് എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ മുഴുവന്‍ പാട്ടുകളും അദ്ദേഹം തന്നെയാണ് ഒരുക്കിയത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലും എത്തുന്നുണ്ട് ഏആര്‍. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന് വേണ്ടിയാണ് ഏആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X