എ ആർ റഹ്‌മാനൊപ്പം വേദി കീഴടക്കി പെൺമക്കൾ! ആഘോഷമാക്കി ആരാധകര്‍...
ഇന്ത്യൻ സംഗീത ലോകത്തിന്റെ സ്വകാര്യ അഹങ്കാരമാണ് എആർ റഹ്മാൻ. ഇന്ത്യയ്ക്ക് അകത്തും പുറത്തും കൈ നിറയെ ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. ഇന്ത്യയിലെ ഭൂരിഭാഗം പിന്നണി ഗായകരുടേയും ആഗ്രഹം റഹ്മാൻ സംഗീതത്തിൽ ഒരു പാട്ട് പാടണമെന്നാണ്. ഗായികർക്കിടയിൽ തന്നെ വലിയൊരു വിഭാഗം ആരാധകർ അദ്ദേഹത്തിനുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പെൺ മക്കൾക്കൊപ്പമുള്ള റഹ്മാന്റെ സംഗീത പ്രകടനമാണ്.

അമേരിക്കൻ മ്യൂസിക്കൽ ബാന്റായ ജോഷ്വാ ത്രീയുടെ ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായി നടന്ന മ്യൂസിക്കൽ ഷോയിലാണ് മക്കൾക്കൊപ്പം റഹ്മാനും വേദിയിൽ എത്തിയത്. ചുവന്ന വസ്ത്രം ധരിച്ചായിരുന്നു ഖദീജയും റഹീമയും എത്തിയത്. അഹിസ എന്നായിരുന്നു മ്യൂസിക്കൽ ഷോയുട പേര്. മക്കൾക്കൊപ്പമുളള സംഗീത സദസ്സിനെ കുറിച്ച് റഹ്മാൻ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതാദ്യമായിട്ടാണ് അച്ഛനോടൊപ്പം മക്കൾ വേദി പങ്കിടുന്നത്.
പിതാവിന്റെ മാർഗത്തിലൂടെ തന്നെയാണ് മൂന്ന് മക്കളും സഞ്ചരിക്കുന്നത്. ഇതിനു മുൻപ് മകൻ അമീനിനോടൊപ്പം റഹ്മാൻ വേദി പങ്കിട്ടിരുന്നു. സംഗീതസംവിധായകൻ ആകുക എന്നതാണ് അമീനിന്റേയും ലക്ഷ്യം മണിരത്നം ചിത്രമായ ഓക്കെ കൺമണിനിയിലൂടെ അമീൻ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.


Click it and Unblock the Notifications











