twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അർജ്ജുൻ അശോകന്റെ ''അലരേ'' നെഞ്ചിലേറ്റി പ്രേക്ഷകർ,മെമ്പര്‍ രമേശൻ 9-ാം വാര്‍ഡിലെ വീഡിയോ ഗാനം പുറത്ത്

    |

    അർജ്ജുൻ അശോകൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രമാണ് മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന യും സംവിധാനവും ചെയ്യു്ന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്. അലരെ എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്. വീഡിയോ പുറത്തിറങ്ങി നിമിഷ നേരം കൊണ്ടാണ് പാട്ട് വൈറലായിരിക്കുന്നത്. നടൻ ശബരീഷ് വർമായാണ് മമനോഹരമായ പ്രണയ ഗാനം രചിച്ചിരിക്കുന്നത്.

     Alare Video Song

    തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയ ഗാനം ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകപ്രീതി നേടിയത്. ആദ്യ പോസ്റ്റർ മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ്. ചിത്രത്തിലെ ഗാനം പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. പ്രേമം സിനിമയിലൂടെ ശ്രദ്ധേയനായ ശബരീഷ് വർമ്മയുടെ വരികളിൽ പിറന്ന 'മലരേ' എന്ന ഗാനം പോലെ മെമ്പര്‍ രമേശൻ 9-ാം വാര്‍ഡിലെ 'അലരേ 'എന്ന വരികളും പ്രേക്ഷകർ പാടി തുടങ്ങിയിട്ടുണ്ട്.

    തീവണ്ടി, എടക്കാട് ബെറ്റാലിയൻ, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ. കൈലാസിന്റെ മുൻ ഗാനങ്ങൾ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായാ 'അലരേ'. മനോഹരമായി പാടിയിരിക്കുന്നത് അയ്റാനും നിത്യ മാമനും ചേർന്നാണ്. ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവരാണ്.

    ഗായത്രി അശോക് ചിത്രത്തിലെ നായിക. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല . എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൻ്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോഷി തോമസാണ്. എൽദോ ഐസക്കാണ് ചിത്രത്തിൻ്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്ററായി ഗോകുൽ നാഥ്.ജോബ് ജോർജ് പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ.

    വീഡിയോ കാണാം

    Read more about: song
    English summary
    Arjun Ashokan's Member Rameshan 9aam Ward Movie Alare Video Song is Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X