Don't Miss!
- Finance
വൈകാതെ ഓഹരി വിഭജിക്കുന്ന 3 സ്മോള്‍ കാപ് സ്റ്റോക്കുകള്‍ ഇതാ; കൈവശമുണ്ടോ?
- News
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- Technology
Asus ROG Flow Z13 2022 Review: അസൂസ് ആർഒജി ഫ്ലോ Z13 ഗെയിമിങിൽ കരുത്തൻ തന്നെ
- Sports
പേരുകേട്ട താരങ്ങള്‍, പക്ഷെ നിര്‍ണ്ണായക ലോകകപ്പില്‍ നിറം മങ്ങി, ഇന്ത്യയുടെ അഞ്ച് പേരിതാ
- Automobiles
Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ
- Lifestyle
ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്
- Travel
ഗോവ കാണാന്‍ പോകാം... ഇന്‍സ്റ്റഗ്രാം കളറാക്കാം... ഗോവയിലെ കിടിലന്‍ ഇന്‍സ്റ്റഗ്രാമബിള്‍ ലൊക്കേഷനുകള്‍
വിവാഹത്തിന് ജാഡ കാണിക്കാന്‍ പോയതാണ്; പതിനാറിന്റെ പണിയാണ് തനിക്ക് കിട്ടിയതെന്ന് അരുണ്‍ ഗോപന്
ഗായകന് അരുണ്‍ ഗോപനും അവതാരക നിമ്മിയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരുടെയം വിവാഹവും കുഞ്ഞിന് ജന്മം കൊടുത്തതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ ഒരുമിച്ച് കവര്‍ സോംഗ് ചെയ്തും മറ്റുമൊക്കെ ജീവിതം ആസ്വദിക്കുകയാണ്. എന്നാല്‍ തങ്ങളുടെ വിവാഹത്തിന് എട്ടിന്റെ പണി കിട്ടിയ ഓര്‍മ്മകളാണ് താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
വിവാഹദിവസം വധുവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ അരുണിന്റെ കാര്‍ പഞ്ചറാവുകയായിരുന്നു. വലിയ പ്രതീക്ഷകളൊക്കെ വെച്ച് വന്ന തനിക്ക് പതിനാറിന്റെ പണിയാണ് കിട്ടിയതെന്ന് താരം പറയുന്നു. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥികളായി എത്തിയതായിരുന്നു അരുണും നിമ്മിയും.

വിവാഹത്തിന് ലഭിച്ച പണിയെ കുറിച്ചാണ് സ്വാസിക ചോദിച്ചത്..
'വിവാഹത്തിന് ആ കാറില്‍ പോയി ഇറങ്ങുന്നത് വലിയൊരു ആഗ്രഹമായിരുന്നു. അതാണ് പൊട്ടി പൊളിഞ്ഞ് പോയതെന്ന് അരുണ്‍ പറയുന്നു. ജാഡ കാണിച്ച് അവളുടെ നാട്ടില്‍ പോയി ഇറങ്ങണം, അങ്ങനൊരു ഇമോജ് ഒക്കെ വെക്കണമെന്ന് കരുതി. പക്ഷേ ദൈവം എട്ടിന്റെ പണിയാണ് തന്നത്. എനിക്ക് മാത്രമേ ആ ആഗ്രഹം ഉണ്ടായിരുന്നുള്ളു. തിരിച്ച് പോവുമ്പോഴെക്കും സെറ്റ് ആയി. പക്ഷേ അവിടെ മാസ് ആയി ചെന്നിറങ്ങുക എന്നതായിരുന്നു എന്റെ ലക്ഷ്യം.

കല്യാണത്തിന് അത് വേണം ഇത് വേണം എന്നൊക്കെ കുറച്ച് ഓവര്‍ പ്ലാനിങ് ആയിരുന്നു. കല്യാണമേ കഴിക്കുന്നില്ലെന്ന് കരുതിയിരുന്നതാണ്. പിന്നെ ഇവളെ കണ്ടപ്പോഴാണ് അങ്ങനൊരു ആഗ്രഹം വന്നതെന്ന് അരുണ്‍ പറയുന്നു'. ചക്കിയ്ക്ക് ഒത്ത ചങ്കരന് ആണെന്ന് എല്ലാവരും പറയാറുണ്ട്. ഏകദേശം ഒരുപോലെയാണ് ഞങ്ങളുടെ സ്വഭാവം. ടോം ആന്‍ഡ് ജെറിയെ പോലെയാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് താരങ്ങള്‍ വ്യക്തമാക്കുന്നു.

ആദ്യം കണ്ടുുട്ടിയത് ഒരു ന്യൂയര്‍ ഇവന്റിലായിരുന്നു. അന്ന് ഗോപുവിന് പരിപാടി ഉണ്ടായിരുന്നു. ആ ഷോ ഹോസ്റ്റ് ചെയ്തത് ഞാനാണ്. അവിടുന്ന് ഹായ്, ബൈ ഒക്കെ പറഞ്ഞ് പരിചയപ്പെട്ടു. കണ്ടപ്പോള്‍ തന്നെ ഒരു വൈബ് രണ്ടാള്‍ക്കും തോന്നിയിരുന്നു. പിന്നെ കണ്ടു, സംസാരിച്ചു. ഇതെല്ലാം രണ്ടാഴ്ച കൊണ്ട് നടന്നതാണ്. അന്ന് ഒരു മെസേജ് അയക്കാന്‍ വേണ്ടി ഇങ്ങനെ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ മൂന്ന് മണിക്കൂറിനുള്ളില്‍ എങ്കിലും ഒരു ഫോണ്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ട്.

പ്രണയിച്ചിരുന്നപ്പോഴോ വിവാഹം കഴിച്ചതിന് ശേഷമോ ഒരു സോളോ ട്രിപ്പ് ഞങ്ങള്‍ പോയിട്ടില്ല. ഇപ്പോള്‍ മകനുള്ളത് കൊണ്ട് അവന് ഒന്ന് സെറ്റ് ആവട്ടെ എന്നാണ് വിചാരിക്കുന്നത്. കുഞ്ഞിന് ഒന്നര വയസേ ആയിട്ടുള്ളു. അരുണിന് ഹിമാലയത്തിലേക്ക് ഒറ്റയ്ക്ക് പോവാനാണ് ആഗ്രഹം. നിമ്മിയ്ക്ക് ഗ്രീസ് പോലെ വിദേശ രാജ്യങ്ങളിലേക്ക് പോവാനാണ് ആഗ്രഹം.