കുഞ്ഞതിഥിയെ വരവേറ്റ് അരുണ്‍ ഗോപനും നിമ്മിയും; ഞങ്ങള്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്ന് താരദമ്പതിമാര്‍
പുതിയ വര്‍ഷത്തിന്റെ തുടക്കം തന്നെ സന്തോഷം നിറഞ്ഞ വാര്‍ത്തകളോടെയായിരുന്നു. ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരാട് കോലിയും ആദ്യ കണ്മണിയെ വരവേറ്റതിന്റെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ വന്നത്. മലയാളത്തില്‍ നടന്‍ അപ്പാനി ശരത്തിനും കുഞ്ഞ് ജനിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞ് ഗായകന്‍ അരുണ്‍ ഗോപനും എത്തിയിരിക്കുകയാണ്.
സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധയനാ അരുണ്‍ ഗോപനും നടിയും അവതാരകയുമായ നിമ്മിയും ആദ്യ കണ്മണി ജനിച്ചതിന്റെ സന്തോഷത്തിലാണ്. ഫേസ്ബുക്കിലൂടെ അരുണ്‍ തന്നെയാണ് ഇന്ന് രാവിലെ നിമ്മി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന കാര്യം പുറംലോകത്തെ അറിയിച്ചത്.

'ഇന്ന് രാവിലെ ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്ന കാര്യം വളരെ ആവേശത്തോടെയാണ് നിങ്ങള്‍ എല്ലാവരെയും അറിയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദി. ഞങ്ങളൊരു പുതിയ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണിന്ന് മുതല്‍. അതിന് ദൈവം നല്‍കിയ അനുഗ്രഹത്തിനും നന്ദി എന്നുമാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ നിമ്മി പറയുന്നത്.
നിമ്മിയ്ക്കും അരുണിനും ആശംസകള്‍ അറിയിച്ച് നടിയും അവതാരകയുമായ ആര്യയും എത്തിയിരുന്നു. സരയു മോഹന്‍, സ്‌നേഹ ശ്രീകുമാര്‍, അര്‍ച്ചന സുശീലന്‍, മൃദുല വാര്യര്‍, നജീം അര്‍ഷാദ്, പ്രണവ് ശശീധരന്‍, ഹരിശങ്കര്‍ തുടങ്ങി നിരവധി പേരാണ് നിമ്മിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Recommended Video
സംഗീത ലോകത്ത് പ്രശസ്തനായതിന് ശേഷമാണ് അരുണ്‍ ഗോപനും നിമ്മിയും തമ്മിലുള്ള വിവാഹം. മികച്ചൊരു നര്‍ത്തകി കൂടിയായ നിമ്മി കൂടുതലും അവതാരകയായി ജോലി ചെയ്യുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ നിറവയര്‍ കാണിച്ചുള്ള ചിത്രങ്ങള്‍ താരദമ്പതിമാര്‍ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വളൈക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചതും വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











