പൃഥ്വിയെയും ബിജു മേനോനെയും അറിയാത്ത നഞ്ചമ്മ! തരംഗമായി പാട്ട്, വീഡിയോ
പൃഥ്വിരാജും ബിജു മേനോനും വീണ്ടും ഒന്നിക്കുന്ന അയ്യപ്പനും കോശിയും റിലീസിങ്ങിനൊരുങ്ങുകയാണ്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമയിലെ പുതിയ ഗാനം തരംഗമായിരിക്കുകയാണ്. ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ നഞ്ചമ്മയാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

ഗാനത്തിന്റെ വരികളും നഞ്ചമ്മയുടെത് തന്നെയാണ്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിയും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്.
സബ് ഇന്‍സ്‌പെക്ടറായ അയ്യപ്പന്‍ നായരും പട്ടാളത്തില്‍ നിന്നും 16 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ഹവില്‍ദാര്‍ കോശി കുര്യനും തമ്മിലുളള ശത്രുതയുടെ പേരില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പിഎം ശശീധരനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
രഞ്ജിത്ത്, സാബുമോന്‍ അബ്ദുസമദ്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അനുമോഹന്‍, അജി ജോണ്‍, നന്ദു ആനന്ദ്, അന്ന രേഷ്മ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജേക്ക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന് സുദീപ് ഇളമണ്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.


Click it and Unblock the Notifications