For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി; കുടുംബത്തിലുണ്ടായ വേര്‍പാടിനെ കുറിച്ച് അമൃത സുരേഷ്

  |

  മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. പാട്ടും അഭിനയവും തുടങ്ങി ഓരോ കഴിവുകളുമായി താരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ തന്റെ കുടുംബത്തില്‍ പെട്ടെന്നൊരു വേര്‍പാടുണ്ടായതിനെ പറ്റി പറഞ്ഞോണ്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. അമൃതയുടെ പിതാവ് സുരേഷിന്റെ അമ്മയാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. അച്ഛമ്മയുടെ വിയോഗത്തെ കുറിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗായിക പറയുന്നത്.

  ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനമായി പറഞ്ഞ് നടി; അമ്മയാവാന്‍ ഒരുങ്ങുകയാണെന്ന് നടി പ്രണിത

  'ഞങ്ങള്‍ടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി ... ഞങ്ങളുടെ പൊന്നു അച്ഛമ്മ എന്റെ ആദ്യ സംഗീത ഗുരു... പപ്പുവിന്റെ മുത്തശ്ശി..! ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വര്‍ഗത്തില്‍ ഭഗവാന് വേണ്ടി? അച്ഛമ്മേ.. ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യും..' എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അമൃത സുരേഷ് എഴുതിയത്. അച്ഛമ്മയുടെ കൂടെയിരിക്കുന്ന വീഡിയോയും ഗായിക പങ്കുവെച്ചിരുന്നു. അമൃതയും സഹോദരി അഭിരാമിയും പിതാവും മകളുമടക്കം കുടുംബസമേതമാണ് വീഡിയോയിലുള്ളത്.

  ammu

  എല്ലാവരും ചുറ്റിനും ഇരിക്കുമ്പോള്‍ അച്ഛമ്മ പാട്ട് പാടുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇതേ കുറിച്ചാണ് ക്യാപ്ഷനയി ഗായിക കുറിച്ചിരിക്കുന്നതും. മലയാള സംഗീത ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ അമൃതയുടെ എല്ലാ തുടക്കങ്ങളും ഇവിടെ നിന്നാണെന്നാണ് താരം വ്യക്തമാക്കിയത്. അച്ഛമ്മയിലൂടെ പകര്‍ന്ന് കിട്ടിയ സംഗീതം പൊതുവേദിയിലേക്ക് വന്നതോടെ മലയാളത്തിലെ മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി അമൃത വളര്‍ന്നു.

  ഗര്‍ഭിണിയായ ഭാര്യയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി യുവകൃഷ്ണ; ഉണ്ണിയേട്ടന്റെ ഗേള്‍ഫ്രണ്ടിനെ പരിചയപ്പെടുത്തി മൃദുല

  abhirami

  സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് അമൃത സുരേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകള്‍ക്ക് വേണ്ടി പിന്നണി ഗായികയായി. ഇപ്പോള്‍ അമൃതം ഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് തുടങ്ങി അതുമായി മുന്നോട്ട് പോവുകയാണ് താരം. ഒപ്പം സഹോദരി അഭിരാമ സുരേഷും ഉണ്ട്. അഭിനയത്തിലൂടെ കരിയര്‍ തുടങ്ങിയ അഭിരാമി സഹോദരിയ്‌ക്കൊപ്പം ചേര്‍ന്ന് പാട്ടുകാരിയാവുകയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചില പാട്ടുകള്‍ സൂപ്പര്‍ ഹിറ്റായി മാറിയിട്ടും ഉണ്ട്.

  20 ദിവസം അഭിനയിക്കാന്‍ 10 കോടി; ജയം രവിയുടെ നായികയാവാന്‍ നയന്‍താരയ്ക്ക് ലഭിക്കുന്ന പ്രതിഫലമിങ്ങനെ

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  ഇതിനിടയില്‍ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ താരസഹോദരിമാര്‍ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് താരങ്ങള്‍ ഒരുമിച്ച് ഷോ യിലേക്ക് എത്തിയത്. വളരെ പെട്ടെന്ന് തന്നെ മത്സരം കൈയ്യിലെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. പക്ഷേ ആദ്യ കൊവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങിയതോടെ ബിഗ് ബോസ് ഷോ പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ അഭിനയത്തിലേക്ക് ചുവടുറപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് അമൃത സുരേഷ്. മുന്‍പ് അഭിനയം പഠിക്കുന്നതിനെ പറ്റി താരം പറഞ്ഞിരുന്നു.

  English summary
  Bigg Boss Malayalam Ex-contestant Amrutha Suresh Pens An Emotional Note After Her Grandmother Sudden Demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X