അമൃത സുരേഷിനോട് തന്നെ വിവാഹം കഴിക്കാമോന്ന് ചോദിച്ച് ആരാധകന്‍; മറുപടിയില്ലാതെ താരം

നടന്‍ ബാലയും ഗായിക അമൃത സുരേഷും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. അമൃത മകളെ കാണിക്കുന്നില്ലെന്ന തരത്തില്‍ ബാലയുടേതായ ഒരു ഓഡിയോ പുറത്ത് വന്നത് വൈറലായിരുന്നു. ഇതില്‍ പ്രതികരിച്ച് അമൃതയും രംഗത്ത് വന്നു. ഇപ്പോഴിതാ ആരാധകരോട് ചോദ്യങ്ങല്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായിക.

'തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ആരോടും പറഞ്ഞ് കൊടുക്കാറില്ല. എന്റെ അതേ പേരുള്ള ആള്‍ തന്നെ ചോദിച്ചത് കൊണ്ട് മാത്രം പറയാം. നല്ല ഐഫോണും ഇത്തരം ഫില്‍റ്റേഴ്‌സും ഉണ്ടേല്‍ ആര്‍ക്കും സുന്ദരിയാകാം. അടുത്ത ചോദ്യം മകള്‍ പാപ്പുവിനെ കുറിച്ചുള്ളതായിരുന്നു. പാപ്പു ഇപ്പോള്‍ നാലാം ക്ലാസിലാണ് പഠിക്കുന്നത്. അവളോട് പങ്കുവെച്ച സ്‌നേഹം പറയാമെന്നും അമൃത പറയുന്നു.

 amrutha-suresh-photos

കൈയിലുള്ളത് ഹിന്ദിയില്‍ എഴുതിയ ടാറ്റു ആണോന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ ഇംഗ്ലീഷില്‍ തിരിച്ചെഴുതിയ അമൃതംഗമയ എന്നതാണെന്ന് നടി വെളിപ്പെടുത്തി. അമൃതയും സഹോദരി അഭിരാമിയും ചേര്‍ന്നൊരുക്കിയ മ്യൂസിക് ട്രൂപ്പിന്റെ പേരാണ് അമൃതം ഗമയ. ബിഗ് ബോസ് മലയാളം സീസണ്‍ ത്രീ ഞാന്‍ കാണാറുണ്ട്. നിങ്ങളെന്റെ ക്രഷ് ആണെന്ന് പറഞ്ഞപ്പോള്‍ ഇതിനെന്ത് മറുപടിയാണ് ഞാന്‍ തരേണ്ടതെന്നായിരുന്നു അമൃത ചോദിച്ചത്.

ബിക്കിനിയിൽ തിളങ്ങി മൌനി റോയി, ബീച്ചിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു

Recommended Video

Amrita Suresh comes LIVE against popular online media

എന്നെ വിവാഹം കഴിക്കാമോ എന്നതായിരുന്നു രസകരമായ മറ്റൊരു ചോദ്യം. അത് കണ്ട് ഞെട്ടിയ അമൃത മറുപടി ഒന്നും പറയാതെ കണ്ണ് മിഴിച്ച് ഇരിക്കുക മാത്രമാണ് ചെയ്തത്. അമൃത എടുത്ത ഏറ്റവും അവസാനത്തെ സെല്‍ഫി ചിത്രം. ഇപ്പോള്‍ എടുത്ത ഫോട്ടോ തുടങ്ങി നിരവധി ഫോട്ടോസ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുസരിച്ച് താരം കൊടുത്തിരുന്നു. എന്നാല്‍ മറ്റൊരാള്‍ ചോദിച്ചത് ആധാര്‍ കാര്‍ഡിന്റെ ഫോട്ടോയായിരുന്നു. അമ്പടാ, ഇത് ഞാന്‍ ഏതായാലും ഷെയര്‍ ചെയ്തത് തന്നെ. ഞാനൊരിക്കലും അത് തരില്ലെന്നായിരുന്നു അമൃതയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X