For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ പോലും അറിയാതെ അച്ഛനാണ് സംഗീതം എന്നിലേക്ക് എത്തിച്ചത്; തന്റെ ബ്രോ ഡാഡിയെ കുറിച്ച് അമൃത സുരേഷ്

  |

  ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷുമൊക്കെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സംഗീത റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥിയായി വന്നത് മുതലാണ് അമൃത മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. പിന്നണി ഗായികയായി കരിയര്‍ മാറിയതോട് കൂടി അമൃത മികച്ച പാട്ടുകാരില്‍ ഒരാളായി. ഇപ്പോള്‍ സഹോദരി അഭിരാമിയുടെ കൂടെ അമൃതംഗമയ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് നടത്തി വരികയാണ് അമൃത സുരേഷ്.

  അടുത്തിടെ ഒരു സംഗീത ആല്‍ബം പുറത്തിറക്കിയും ബിഗ് ബോസില്‍ പങ്കെടുത്തുമൊക്കെ അമൃത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഒപ്പം നടൻ ബാലയുമായിട്ടുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതും ഇതുമായി ബന്ധപ്പെട്ട് വന്ന പ്രശ്നങ്ങളുമൊക്കെ ചർച്ചയായി. എന്നാലിപ്പോള്‍ തന്റെ പ്രിയപ്പെട്ട അച്ഛനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാം പേജിലൂടെ അച്ഛന്‍ തന്റെ ജീവിതത്തില്‍ എന്തായിരുന്നു എന്ന് ഒരു കത്ത് ആയി അമൃത എഴുതിയിരിക്കുകയാണ്. ഒപ്പം അദ്ദേഹത്തിന് നന്ദി പറയുകയും ആരാധകരോടും അത് തന്നെ ചെയ്യണമെന്നും അമൃത സുചിപ്പിച്ചിരിക്കുകയാണ്.

  'ഇന്ന് എന്നെ ഞാനാക്കി മാറ്റിയ സംഗീതം എന്ന അനുഗ്രഹം ഞാന്‍ പോലും അറിയാതെ എനിക്ക് സമ്മാനിച്ച എന്റെ ദൈവമാണ് എന്റെ അച്ഛന്‍. മൂന്നു വയസ് തുടങ്ങി അച്ഛന്റെ ഫ്‌ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാന്‍ തുടങ്ങിയപ്പോഴും, ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും 'തളരണ്ടാ' പിന്നോട്ട് നോക്കണ്ടാ, അച്ഛനും അമ്മയും കൂടെയുണ്ട്... എന്ന് പറഞ്ഞ് അന്നും ഇന്നും എന്റെ കൂടെ നില്‍ക്കുന്ന എന്റെ അച്ഛന്‍. എല്ലാറ്റിനുമപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് എന്നെ സ്വതന്ത്രയായി വളര്‍ത്തി. ഇപ്പോള്‍ എന്റെ അച്ഛന്‍ അമൃതംഗമയയില്‍ ലീഡ് ഫ്‌ളുട്ടിസ്റ്റായും എന്റെ കൂട്ടുകാരുടെ മെന്ററും അതിലുപരി ഞങ്ങളുടെ എല്ലാം ബ്രോ ഡാഡിയും ആണ്. എനിക്ക് വേണ്ടിയും എന്റെ ബ്രോ ഡാഡിയായും നിലകൊള്ളുന്നതിന് എനിക്ക് എന്റെ അച്ഛനോട് ഒരു നന്ദി പറയണം.

  ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് നന്ദി പറയുകയാണ്. നിങ്ങളുടെ ജീവിതത്തില്‍ എല്ലാവര്‍ക്കും ഇതുപോലെ ബ്രോ ഡാഡി മൊമന്റ് ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് താഴെ കമന്റ് ചെയ്യുക. കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമാണ്. കൂടാതെ സിനിമ ഹോട്‌സ്റ്റാറിലുണ്ട്. അത് നഷ്ടപ്പെടുത്താതെ കാണണമെന്നും അമൃത പോസ്റ്റിന് താഴെ നല്‍കിയ ക്യാപ്ഷനില്‍ പറയുന്നു. മാത്രമല്ല അച്ഛന്റെയും സഹോദരി അഭിരാമിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചിരുന്നു.

  ധനുഷിന് ഇത് ലേശം കടുപ്പമായി പോയി; വിവാഹമോചന ശേഷം താരങ്ങളുടെ അവസ്ഥ ഇങ്ങനെയാണെന്ന് സുഹൃത്തുക്കള്‍

  Recommended Video

  Amrita Suresh comes LIVE against popular online media

  പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പിറന്ന ഏറ്റവും പുതിയ സിനിമയാണ് ബ്രോ ഡാഡി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഇന്നലെ മുതല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് എല്ലായിടത്ത് നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമ കണ്ടതിന് ശേഷം സ്വന്തമായിട്ടുള്ള ബ്രോ ഡാഡിയെ കുറിച്ച് പറഞ്ഞ് എത്തിയതായിരുന്നു അമൃത. എല്ലാവരുടെയും ജീവിതത്തില്‍ ഒരു ബ്രോ ഡാഡി ഉണ്ടാവുമെന്ന് ഗായിക ഉറപ്പിച്ച് പറയുകയാണ്.

  ജീവിതം മറ്റൊരാളുമായി പങ്കുവെക്കണമെന്ന് തോന്നുമ്പോഴാണ് അയാളുടെ വിവാഹപ്രായം; നടി ഐശ്വര്യ ലക്ഷ്മി പറയുന്നു

  English summary
  Bigg Boss Malayalam Fame Amrutha Suresh Pens An Emotional Note For Her Bro Daddy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X