For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങനൊരു ആഗ്രഹം ഇപ്പോള്‍ വരുന്നു; വൈകാതെ നടക്കും, ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് ഗായിക അമൃത സുരേഷ്

  |

  നടന്‍ ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന വാര്‍ത്തകളിലെല്ലാം ഗായിക അമൃത സുരേഷിന്റെ പേരും ഉണ്ടായിരുന്നു. ബാലയുടെ ആദ്യ ഭാര്യ ആയത് കൊണ്ട് തന്നെ താരത്തെ സംബന്ധിക്കുന്ന വാര്‍ത്തകളിലേക്കെല്ലാം അമൃതയും എത്തി. കഴിഞ്ഞ ദിവസം ഇരുവരുടെയും മകള്‍ അവന്തികയുടെ ജന്മദിനം അമൃത ആഘോഷിച്ചതും ശ്രദ്ധേയമായിരുന്നു. ബാലയുമായി വേര്‍പിരിഞ്ഞതിന് ശേഷം സ്വന്തം അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെയാണ് അമൃതയും മകളും.

  സിംപിളായി വേദിക, ബീച്ചിൻ്റെ സൈഡിൽ നിന്നും ഫോട്ടോഷൂട്ടുമായി നടി, കാണാം

  ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ മത്സരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് അമൃതയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോഴിതാ സംഗീത ലോകത്ത് നിന്നും മറ്റൊരു ചുവടുവെപ്പ് നടത്താന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് അമൃത സുരേഷ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആ കാര്യമെന്താണെന്നും അതിലേക്കുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയായിരുന്നുവെന്നും ഗായിക വ്യക്തമാക്കിയിരിക്കുകയാണ്. വായിക്കാം...

  'ഇപ്പോഴാണ് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങുന്നത്. കുറേ കാലം മുന്‍പ് വരെയും അങ്ങനൊരു ആഗ്രഹം മനസില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മുന്‍പ് വന്ന അവസരങ്ങളൊക്കെ താന്‍ വേണ്ടെന്ന് വെച്ചിരുന്നതായിട്ടും അമൃത വെളിപ്പെടുത്തുകയാണ്. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്താണ് എനിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ വന്നത്. അന്ന് പക്ഷേ അതേ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ഒരു ഇഷ്ടം തോന്നുന്നുണ്ട്. അപ്പോഴാണ് പുതിയ ചില അവസരങ്ങള്‍ വരുന്നത്. ഇതോടെ ഒരു തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം അഭിനയത്തിലേക്ക് ഹരിശ്രീ കുറിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

  ഒരു മേഖലയിലേക്ക് കടന്ന് ചെയ്യുമ്പോള്‍ ഒന്നും അറിയില്ലാതെ ഇരിക്കുന്നത് ശരിയലല്ലോ. അതുകൊണ്ടാണ് ഒന്ന് തയ്യാറെടുക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് പരിശീലനത്തിന് പോയതെന്നാണ് അമൃത പറയുന്നത്. ഏത് കലയാണെങ്കിലും അതിലേക്ക് എത്തുന്നതിന് മുന്‍പ് അതേ കുറിച്ച് പഠിച്ചിരിക്കുന്നത് നല്ലതാണ്. എന്ത് ചെയ്താലും മോശം ആയി പോയി എന്നൊരു അഭിപ്രായം കേള്‍ക്കരുതല്ലോ. പാട്ടിന്റെ കാര്യം നോക്കുകയാണെങ്കിലും അങ്ങനെയാണ്. സംഗീതം അറിയില്ലാത്ത ഒരാളും അത് പഠിച്ചിട്ടുള്ള ആളും പാടുമ്പോള്‍ വലിയ വ്യത്യാസം ഉണ്ടാകും.

  നടി യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചതെന്തിന്? വാർത്തയിലെ സത്യം വെളിപ്പെടുത്തി നടിയും ഭർത്താവും

  പരിശീലനം നേടി കഴിഞ്ഞാല്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പിഴവുകള്‍ മനസിലാക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിന് വേണ്ടിയാണ് ഞാന്‍ ആക്ടിങ് ട്രെയിനിങ്ങിന് പോയത്. അവിടുന്നുള്ള ചില ഫോട്ടോസ് ഞാന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. അഭിനയിക്കാന്‍ ഇപ്പോള്‍ ചില അവസരങ്ങള്‍ വന്നതിന് ശേഷമാണ് ഞാന്‍ പരിശീലനം നേടിയത്. അല്‍പം തയ്യാറെടുപ്പിന് ശേഷം അഭിനയിച്ച് തുടങ്ങാം എന്ന് മാത്രമാണ് എന്റെ ആഗ്രഹം. ഇനി ഒരു ഓഫര്‍ വന്നാല്‍ ഒരിക്കലും വിട്ട് കളയില്ല എന്നതും തീര്‍ച്ചയാണെന്നും അമൃത പറയുന്നു.

  Monson deceived actor Mohanlal with fake antiques

  അതേ സമയം തനിക്കിപ്പോള്‍ അഭിനയത്തോട് കൊതി തോന്നുകയാണെന്നും അമൃത സൂചിപ്പിച്ചു. സിനിമ കാണുമ്പോള്‍ അതേ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും മനസിലാക്കാനുമൊക്കെ താന്‍ തുടങ്ങി. പരിശീലനത്തിന് ശേഷം ഉണ്ടായ മാറ്റം അതാണ്. രണ്ടാഴ്ചത്തോളം നീണ്ട പരിശീലനമായിരുന്നു അമൃത നടത്തിയത്. ഇതിലൂടെ പല കാര്യങ്ങളും മനസിലാക്കാന്‍ സാധിച്ചെന്നും പരിശീലനം കഴിഞ്ഞതോടെ താന്‍ വലിയൊരു നടിയായി എന്നോ എല്ലാം പഠിച്ചു എന്ന വിചാരമോ ഇല്ലെന്നും അഭിമുഖത്തിലൂടെ അമൃത വ്യക്തമാക്കുന്നു. നിലവില്‍ സഹോദരി അഭിരാമിയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്‍ഡ് നടത്തി വരികയായിരുന്നു അമൃത.

  സൗഹൃദം അവസാനിപ്പിച്ച് ഡിംപലും മണിക്കുട്ടനും, പരസ്പരം അൺഫോളോ ചെയ്തു, തിങ്കളിന്റെ വാക്കുകൾ വൈറൽ

  English summary
  Bigg Boss Malayalam Season 2: Amrutha Suresh Shared An Interesting Updates About Her Movie Debut
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X