വിവാഹവും വിവാഹമോചനവും എങ്ങനെയാണെന്ന് അനുഭവിച്ചെന്ന് അമൃത; വിവാഹത്തെ കുറിച്ച് അഭിരാമിയുടെ അഭിപ്രായമിങ്ങനെ

പുത്തന്‍ പാട്ടുമായി വന്നിട്ടാണ് അമൃത സുരേഷും അഭിരാമി സുരേഷും പ്രേക്ഷകര്‍ക്കിടയില്‍ വീണ്ടും സജീവമാവുന്നത്. മുന്‍പ് ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ താരസഹോദരിമാരായ അമൃതയും അഭിരാമിയും പങ്കെടുത്തിരുന്നു. റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതോടെ ഇരുവര്‍ക്കും വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. ഇതിനെ കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് സഹോദരിമാരിപ്പോള്‍. ഏഷ്യാവില്ലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമടക്കമുള്ള കാര്യങ്ങള്‍ അഭിരാമിയും അമൃതയും പറഞ്ഞത്. വിശദമായി വായിക്കാം...

വിവാഹത്തെ കുറിച്ച് അമൃത സുരേഷ്

'അമൃതയുടെ വിവാഹത്തെ കുറിച്ചും ഡിവോഴ്സിനെ കുറിച്ചും ആളുകളുടെ അഭിപ്രായത്തെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. നോ കമന്‍സ് എന്നാണ് അതിന് അമൃത നല്‍കിയ മറുപടി. നിങ്ങള്‍ കാണുന്നതാണ്, ഞാന്‍ ഇതില്‍ എന്ത് പറയാനാണെന്നും അമൃത ചോദിക്കുന്നുന്നു. ഇതൊരു സെന്‍സിറ്റീവ് ടോപ്പിക്കല്ലേ എന്നാണ് അഭിരാമി അഭിപ്രായപ്പെട്ടത്. കമന്റ് എഴുതുന്ന ആളുകള്‍ അവരുടെ മാനസികാവസ്ഥയിലായിരിക്കും എഴുതുന്നത്. ഒന്നും രണ്ടുമല്ല, ആയിരം കമന്റുകളാണ് ഇങ്ങനെ വായിച്ച് കൊണ്ടിരിക്കുന്നത്. പിന്നെ പിന്നെ അതൊരു ശീലമായി. അതില്‍ കുഴപ്പമില്ലെന്ന് പിന്നെ ചിന്തിക്കാന്‍ തുടങ്ങിയെന്നും അമൃത വ്യക്തമാക്കി.

വിവാഹമോചനത്തെ കുറിച്ച് അമൃത സുരേഷ്

വിവാഹത്തെ കുറിച്ച് നല്ല രീതിയില്‍ ചിന്തിച്ച് തീരുമാനമെടുക്കണം. എല്ലാവരുടെ ജീവിതത്തിലും മിസ്റ്റേക്ക് സംഭവിക്കും. അത് മിസ്റ്റേക്കാവാം അല്ലെങ്കില്‍ പാളിച്ചകളാവാം. അതൊരു സെലിബ്രിറ്റിയുടേതാവുമ്പോള്‍ മിസ്റ്റേക്ക് വരുന്നത് തന്നെ അബ്നോര്‍മലായിട്ടുള്ള കാര്യമായി മാറും. വിവാഹം വിജയിക്കുകയോ പരാജയപ്പെടുകയോ ആണെങ്കിലും അത് നോര്‍മലായിട്ടുള്ള കാര്യമാണ്. പക്ഷേ എല്ലാവരും അതിനെ പേടിക്കുന്നുണ്ട്. നല്ല സപ്പോര്‍ട്ടോടെ വളര്‍ത്തിയെടുക്കുന്ന അതേ സമൂഹം തന്നെ ചെറിയ കാര്യങ്ങള്‍ കിട്ടിയാല്‍ ഇടിച്ച് താഴെയിടാന്‍ റെഡിയായി നില്‍ക്കുകയാണ്. ഈ കാര്യത്തില്‍ തനിക്ക് ശരിക്കും പേടി ഉണ്ടെന്നായിരുന്നു അഭിരാമി പറഞ്ഞത്.

രണ്ട് ജീവിതവും അനുഭവിച്ചുവെന്ന് അമൃത

വിവാഹിതയായ വ്യക്തിയും വിവാഹമോചിതയായ വ്യക്തിയും എന്നിങ്ങനെ രണ്ടിലൂടെയും കടന്ന് പോയ ആളാണ് ഞാന്‍. അങ്ങനെ നോക്കുമ്പോള്‍ രണ്ടും രണ്ട് തരം ലൈഫ് സ്‌റ്റൈലാണ്. ഒരാള്‍ രണ്ടാമത്തേതിലേക്ക് എങ്ങനെ വന്നു എന്നുള്ളത് അയാള്‍ക്ക് മാത്രം അറിയാവുന്ന കുറേ കാര്യങ്ങളാണ്. അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആ വ്യക്തിയുടേതാണ്. ഓരോരുത്തരും അവരുടെ തീരുമാനത്തില്‍ ജീവിക്കട്ടേ. അതില്‍ കമന്റ് ചെയ്യുന്നത് ഒരു തേര്‍ഡ് പേഴ്സണന്റെ കാര്യമാണ്. അത് അവര്‍ ചെയ്തോട്ടെ. നമുക്ക് കുഴപ്പമൊന്നുമില്ല എന്നായിരുന്നു അമൃത പറഞ്ഞത്.

സോഷ്യൽ മീഡിയ വിമർശനങ്ങളെ കുറിച്ച് സഹോദരിമാർ

സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനിലൊക്കെ വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇപ്പോഴെന്തായാലും സമയം കെട്ടാന്‍ തോന്നുമ്പോള്‍ കെട്ടുമെന്ന് അഭിരാമി പറഞ്ഞത. എപ്പോള്‍ വേണമെങ്കിലും നീ കെട്ടിക്കോ. പക്ഷേ അമൃതം ഗമയ വിട്ടിട്ട്പോവരുത് എന്നായിരുന്നു അമൃതയ്ക്ക് പറയാനുണ്ടായിരുന്നത്. നീ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷേ, ഈ ഏരിയ വിട്ട് പോവരുതെന്ന് വീണ്ടും അമൃത പറഞ്ഞു. എന്റെ കല്യാണം. ഇപ്പുറത്ത് ചെറുക്കനും ഇപ്പുറത്ത് ചേച്ചിയും അങ്ങനെയായിരിക്കുമെന്നാണ് അഭിരാമി പറയുന്നത്. ചെറുപ്പത്തിലെ ഒരുപാട് സുഹൃത്തുക്കളുടെ കൂടെ വളര്‍ന്ന് വന്നവരല്ല ഞങ്ങള്‍. വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളെ ഉള്ളു.

Recommended Video

കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു
അനിയത്തിയുടെ വിവാഹത്തെ കുറിച്ച് അമൃത സുരേഷ്

ഞങ്ങള്‍ തമ്മിലാണ് ഏറ്റവും നല്ല സൗഹൃദം. എന്റെ ചേച്ചിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാനൊരു ഭാഗ്യം വേണം. അനിയത്തി ആവുമ്പോഴേക്ക് നമുക്ക് എന്ത് സീക്രട്ടും പറയാം. 5 വയസിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. ബിഗ് ബോസില്‍ പോയതിനെ പറ്റിയുള്ള വിശേഷങ്ങളും ഇരുവരും പറഞ്ഞു. അതിന് ശേഷവും അമൃതയും അഭിരാമിയും പഴയത് പോലെ തന്നെയാണ്. എനിക്ക് കുറച്ച് ഹേറ്റേഴ്സ് കുറഞ്ഞത് പോലെയാണ് തോന്നിയതെന്ന് അഭിരാമി പറയുമ്പോള്‍ എനിക്ക് ഹേറ്റേഴ്‌സ് കൂടി എന്നായിരുന്നു അമൃത പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X