അഭിരാമിയെ വെളളത്തിൽ തള്ളിയിട്ട് ചേച്ചി അമൃത സുരേഷ് , കുളത്തിലെ ആഘോഷം, വൈറലാവുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയസ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഷോയിലൂടെയാണ് അഭിരാമിയും പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിമരാമിയും അമൃത സുരേഷും. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സാണുള്ളത്. ബിഗ് ബോസ് സീസൺ 2 ൽ ഇരുവരും മത്സരാർത്ഥിയായി എത്തിയിരുന്നു. വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു ഇരുവരും എത്തിയത്. ഷോ അവസാനിക്കുന്നത് വരെ അമൃതയും അഭിരാമിയും ഹൗസിൽ ഉണ്ടായിരുന്നു.

Amrutha Suresh

സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ, തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും പ്രേക്ഷകരോട് പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറലും ആകാറുണ്ട്. ഇപ്പോഴിത സഹോദരി അഭിരാമിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് അമൃത. പിറന്നാൾ സ്പെഷ്യൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇത് വൈറലായിട്ടുണ്ട്. പിറന്നാൾ കഴി‍ഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് അമൃതയും സുഹൃത്തുക്കളും ചേർന്ന് അഭിരാമിയ്ക്കായി സർപ്രൈസ് ഒരുക്കിയത്. ഇരുവരുടെയും വളരെ അടുത്ത സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ആഘോഷം.

സ്വകാര്യ റിസോർട്ടിലായിരുന്നു പിറന്നാൾ ആഘോഷം. അഭിരാമിയെ നീന്തൽക്കുളത്തിൽ തള്ളിയിട്ടായിരുന്നു അമൃതയുടെയും സുഹൃത്തുക്കളുടെയും സർപ്രൈസ്. കുളത്തിനു നടുവിൽ വച്ചാണ് അഭിരാമി പിറന്നാൾ കേക്ക് മുറിച്ചത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷരാവിന്റെ മനോഹരദൃശ്യങ്ങളെല്ലാം ചേര്‍ത്ത് അമൃത തയ്യാറാക്കിയ പിറന്നാൾ സ്പെഷൽ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

അടുത്തിടെയാണ് അമൃതയുടെയും മകൾ പാപ്പു എന്ന അവന്തികയുടെയും പിറന്നാൾ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചത്. ആഘോഷങ്ങളുടെ പ്രത്യേക വിഡിയോകളും പുറത്തു വന്നിരുന്നു. മകള്‍ക്കു വേണ്ടി സ്വകാര്യ റിസോർട്ടിൽ ആയിരുന്നു അമൃത സുരേഷ് സർപ്രൈസ് ഒരുക്കിയത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള കായൽ യാത്രയുടെയും ആഘോഷരാവിന്റെയുമെല്ലാം വിശേഷങ്ങൾ ഗായിക ആരാധകരെ അറിയിച്ചിരുന്നു.

പാപ്പുവിന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്നിരുന്നു. കേക്ക് മുറിക്കുന്നതിന്റെ വിഡിയോ അമൃത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പിറന്നാൾ ആശംസാഗാനം പാടിക്കൊണ്ട് അമൃതയും ചേർ‌ന്നാണ് അവന്തികയ്ക്കൊപ്പം കേക്ക് മുറിച്ചത്. 'എന്റെ കുഞ്ഞിക്കുറുമ്പിക്ക് ഒരായിരം ചക്കര ഉമ്മ' എന്നു കുറിച്ചുകൊണ്ടാണ് അമൃത സുരേഷ് പിറന്നാൾ ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പാപ്പുവിന് കേക്ക് ഒരുപാട് ഇഷ്ടമാണെന്നും പിറന്നാൾ കേക്കിന്റെ പകുതിയോളം അവൾ തന്നെയാണ് കഴിച്ചതെന്നും അമൃത രസകരമായി കുറിച്ചിരുന്നു. നിരവധി പേരായിരുന്നു അന്ന് അവന്തിയക്ക് പിറന്നാൾ ആശംസയുമായി എത്തിയത്.

ആഗസ്റ്റ് 2 ന് ആയിരുന്നു അമൃതയുടെ പിറന്നാള്‍. താരത്തിന്റെ പിറന്നാൾ കുടുംബം ആഘോഷമാക്കിയിരുന്നു. ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിരുന്നു. ചേച്ചിയ്ക്ക് പിറന്നാൾ ആശംസയുമായി അഭിരാമി എത്തിയിരുന്നു. '' ഒരുപാട് കാലം നീണ്ട സങ്കടങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ക്ക് അമൃതയെ പഴയതുപോലെ തിരിച്ചുകിട്ടി എന്നും ആ പുഞ്ചിരി മടങ്ങി എത്തി എന്ന് താരം കുറിച്ചു. പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് അഭിരാമി കുറിപ്പ് പങ്കുവെച്ചത്. ഒപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെ കുറിച്ചും അഭിരാമി തന്‌റെ കുറിപ്പില്‍ പറയുന്നുണ്ട്.

വീഡിയോ കാണാം

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X