twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പട്ടിണി കിടന്ന വളർന്നതാണ് ഞാൻ, പ്രശസ്തിയിലോ പ്രോത്സാഹനത്തിലോ എനിക്ക് വിശ്വാസമില്ലെന്ന് യേശുദാസ്

    |

    ഗാനഗന്ധര്‍വ്വന്‍ യേശുദാസ് എല്ലാ കാലത്തും മലയാളികള്‍ക്ക് അഭിമാനമാണ്. വളരെ ചെറുപ്പ കാലത്ത് തന്നെ പാട്ട് പാടി തുടങ്ങിയ അദ്ദേഹം ഇന്ത്യയില്‍ അറിയപ്പെടുന്ന മുന്‍നിര ഗായകരില്‍ ഒരാളായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഒരു കാലത്ത് പട്ടിണി കിടന്ന് ജീവിക്കേണ്ടി വന്നിരുന്ന കാലത്തെ കുറിച്ച് യേശുദാസ് പലപ്പോഴും മനസ് തുറന്നിരുന്നു.

    പ്രശസ്തിയില്‍ ജീവിച്ചിരുന്ന തന്റെ അച്ഛന്റെ ബോഡി 800 രൂപ കൊടുക്കാതെ തരില്ലെന്ന് പറഞ്ഞ് പിടിച്ച് വെച്ചിരുന്ന കാലത്തെ കുറിച്ചൊക്കെ യേശുദാസ് പറയുന്ന വീഡിയോ വൈറലാവുകയാണ്. ജോണ്‍ ബ്രിട്ടാസിനൊപ്പം നല്‍കിയ പഴയൊരു അഭിമുഖത്തിലെ വീഡിയോ ആയിരുന്നു ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

     യേശുദാസിന്റെ ജീവിതകഥ

    ശരിയായ പട്ടിണി എന്ന് പറയുന്നത് പോലെ കിടന്നിട്ടുള്ള ആളാണ് ഞാന്‍. അല്ലാതെ വെറുതേ പട്ടിണിയായതല്ല. നന്നായി ജീവിക്കാന്‍ സാധിക്കുന്നവന്‍ പട്ടിണിയാവുന്നതാണ് അതാണ് ഏറ്റവും വലിയ കാര്യം. നന്നായി ഇരിക്കുന്നതിനിടെ പട്ടിണിയാകുന്നതും പിന്നെ നന്നാകുന്നതുമൊക്കെയാണ് ഏറ്റവും വലുത്. പട്ടിണി കിടന്നിട്ട് നന്നായവന്‍ പെട്ടെന്ന് മറന്ന് പോകും. എന്നാല്‍ നന്നായി ജീവിച്ചിരുന്നവര്‍ പെട്ടെന്ന് പട്ടിണിയിലായത് പോലെയായിരുന്നു ഞാനും.

     യേശുദാസിന്റെ ജീവിതകഥ

    എന്റെ അച്ഛന്‍ കേരളത്തില്‍ എത്ര പ്രശസ്തനായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ചില ഗുണങ്ങള്‍ കൊണ്ട് കിട്ടുന്ന കാശില്‍ വഞ്ചന ഒരുപാട് നടന്നിട്ടുണ്ട്. വഞ്ചിച്ചിട്ടുള്ളവരെ ഒക്കെ ഞങ്ങള്‍ സന്തോഷത്തോടെയേ അഭിമുഖീകരിച്ചിട്ടുള്ളു. അച്ഛന്‍ വീട്ടില്‍ പോകാന്‍ കാശ് ചോദിച്ചാല്‍ ഇന്നത്തെ കളക്ഷനൊക്കെ വളരെ മോശമാണെന്നായിരിക്കും അവരുടെ മറുപടി. എനിക്ക് എന്റെ കുഞ്ഞുങ്ങളെ കാണാന്‍ പോവണമെന്ന് അദ്ദേഹം പറയുമ്പോള്‍ എന്തെങ്കിലും ഉള്ളത് അവര്‍ കൊടുത്ത് വിടും. അവസാനം മരുന്ന് പോലും വാങ്ങാന്‍ കഴിയാതെ കഷ്ടപ്പെട്ട വ്യക്തിയാണ് എന്റെ പിതാവ്. അതൊക്കെ ഞങ്ങള്‍ക്ക്് നന്നായി അറിയാം.

    Recommended Video

    Aashiq Abu Hits At Feuok For Their Decision Against Ott Releases | FilmiBeat Malayalam
    യേശുദാസിന്റെ ജീവിതകഥ

    എന്താണ് വലിയ പ്രോത്സാഹനം, ഈ ലോകത്ത് ആര് ആരെയാണ് പ്രോത്സാഹിപ്പിക്കുന്നത്... ഇതിലൊന്നും എനിക്ക് വലിയ വിശ്വാസമില്ല. കാരണം എല്ലാം അനുഭവിച്ചതാണ് ഞാന്‍. അമ്പത് രൂപയുടെ മരുന്ന് പോലും വാങ്ങാന്‍ കഴിയാതെ കഷ്ടപ്പെട്ട ആളാണ് എന്റെ അച്ഛന്‍. കേരള സംഗീത നാടക അക്കാദമിക്ക് അത് കാണിച്ച് അപേക്ഷ അയച്ച എന്റെ പിതാവിന് ഒരു മറുപടി പോലും കിട്ടിയിരുന്നില്ല. ഞാന്‍ ചെയര്‍മാന്‍ ആകുന്നതിന് മുന്‍പായിരുന്നു അത്. പിന്നീട് ഞാന്‍ ചെയര്‍മാന്‍ ആയതിന് ശേഷം ആദ്യം അന്വേഷിച്ചതും ഈ ലെറ്റര്‍ ഉണ്ടോന്നാണ്.

    യേശുദാസിന്റെ ജീവിതകഥ

    വളരെ ചെറുപ്പക്കാലത്ത് ചെയര്‍മാനായി കയറിയതാണ് ഞാന്‍. കുറച്ച് ദിവസം അവിടെ ഇരുന്ന് നോക്കി. ഇത് വെറും യാത്ര ചെലവ് വാങ്ങി ജീവിക്കാന്‍ ഉദ്ദേശിച്ച് കുറേ ആളുകള്‍ അവിടെ ഇരിക്കുന്നു എന്നതാണെന്ന് ഞാന്‍ മനസിലാക്കി. അതോടെ ഞാന്‍ റിസൈന്‍ ചെയ്ത് പോന്നു. അന്നത്തെ കാലത്തെ കുറിച്ചാണ് പറയുന്നത്. ഇന്ന് എന്താണെന്ന് എനിക്ക് അറിയില്ല. 800 രൂപ കൊടുത്തില്ലെങ്കില്‍ എന്റെ അച്ഛന്റെ ബോഡി തരില്ലെന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. പിന്നെ എന്ത് മഹാനായ നടനോ വലിയ പ്രശസ്തനായിട്ടോ എന്ത് കാര്യം.

     യേശുദാസിന്റെ ജീവിതകഥ

    എനിക്കും അങ്ങനെ ഒരു അവസ്ഥ വന്നു. എന്റെ മക്കള്‍ക്ക് കാശ് കൊടുക്കാന്‍ ഇല്ലാതെ വന്നാല്‍ ഞാന്‍ പ്രശസ്തനായത് കൊണ്ട് എന്ത് കാര്യം? ഇതൊക്കെ കഴിഞ്ഞ് നാല്‍പതിനായിരമോ അന്‍പതിനായിരമോ കൊടുത്ത് അമ്മയുടെ ഓപ്പറേഷന്‍ നടത്തി. അമ്മ മരിച്ചപ്പോള്‍ അതിനെ കുറിച്ചൊന്നും ഓര്‍ക്കണ്ട യേശുദാസ്.... ബില്ല് പിന്നീട് അടക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അത് വേണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. എനിക്ക് ജീവന്‍ തന്ന രണ്ട് പേര്‍ക്ക് വ്യത്യസ്തമായ രീതി നടത്തി. എനിക്കതില്‍ വലിയ വിശ്വാസമില്ല. പൈസ തന്നിട്ട് ബോഡി കൊണ്ട് പോകാമെന്നാണ് അവരോട് ഞാന്‍ പറഞ്ഞത്. 800 രൂപയ്ക്ക് അച്ഛന്റെ ബോഡി തരാതിരുന്ന വേറൊരു സ്ഥാപനമാണ് ഇപ്പോള്‍ ഒന്നും വേണ്ടെന്ന് പറയുന്നത്. എന്ത് കൊണ്ട്? അതാണ് സമയം. അവിടെ നമുക്ക് എല്ലാം മനസിലാകും. അതൊക്കെ അറിഞ്ഞാണ് യേശുദാസ് എത്തിയിരിക്കുന്നതും.

    English summary
    Celestial Singer KJ Yesudas Recalled His Struggling Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X