twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി 'ചെക്കൻ'സിനിമയിലെ മലർക്കൊടിപ്പാട്ട്

    |

    സിനിമയിൽ വന്ന മാപ്പിളപാട്ടുകൾ എന്നും പ്രേക്ഷകർ ഏറ്റുപാടിയ ചരിത്രം മാത്രമേ ഉള്ളൂ. ആ കൂട്ടത്തിലേക്കു ഒരു മനോഹരഗാനം കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ചു ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന 'ചെക്കൻ' എന്ന സിനിമയിലെ ഗാനമാണ് പഴയകാലത്തെ പെട്ടിപാട്ടുകളിൽ കേട്ടു മറന്ന 'മലർ കൊടിയേ ഞാൻ എന്നും പുഴയരികിൽ പോയെന്നും.. 'എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പുതിയ ദൃശ്യാവിഷ്ക്കാരമായി പുറത്തിറങ്ങിയത്. പ്രശസ്ത സിനിമാതാരം അനു സിതാര അടക്കമുള്ള നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഗാനം റിലീസ് ചെയ്തത്.

    chekkan

    ലാലേട്ടൻ തിരിഞ്ഞപ്പോൾ വായ തുറന്ന് ഡയലോഗ് പറയാന്‍ പറ്റിയില്ല, പിന്നെ സംഭവിച്ചത്, രാജീവ് പറയുന്നുലാലേട്ടൻ തിരിഞ്ഞപ്പോൾ വായ തുറന്ന് ഡയലോഗ് പറയാന്‍ പറ്റിയില്ല, പിന്നെ സംഭവിച്ചത്, രാജീവ് പറയുന്നു

    വിത്യസ്ത പ്രമേയം കൊണ്ട് ഇതിനിടെ ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട ചെക്കൻ സിനിമയിലെ രണ്ടാമത്തെ ഗാനമാണ് ഇത്. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം ഗായിക നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട് പാട്ടായിരുന്നു. ലക്ഷങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം സ്വീകരിച്ചത്. ഒ,വി അബ്ദുള്ളയുടെ വരികൾക്ക് പുതിയ ശബ്ദം നൽകി സിനിമയിൽ ആലപിച്ചിരിക്കുന്നത് നിരവധി നാടൻ പാട്ടുകളിലൂടെ തന്റെ വിത്യസ്ത ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ മണികണ്ഠൻ പെരുമ്പടപ്പാണ്. ഓർക്കസ്‌ട്രേഷൻ ഒരുക്കിയത് സിബു സുകുമാരൻ.

    ലാലേട്ടൻ തിരിഞ്ഞപ്പോൾ വായ തുറന്ന് ഡയലോഗ് പറയാന്‍ പറ്റിയില്ല, പിന്നെ സംഭവിച്ചത്, രാജീവ് പറയുന്നുലാലേട്ടൻ തിരിഞ്ഞപ്പോൾ വായ തുറന്ന് ഡയലോഗ് പറയാന്‍ പറ്റിയില്ല, പിന്നെ സംഭവിച്ചത്, രാജീവ് പറയുന്നു

    അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തിൽ നായകൻ ചെക്കനായി വേഷമിടുന്നത് നിരവധി സിനിമകളിലൂടെ സുപരിചിതനായ വിഷ്ണു പുരുഷനാണ്. നായികയായി ആതിരയും, ഷിഫാനയും എത്തുന്നു.. നഞ്ചിയമ്മ, വിനോദ് കോവൂർ, അബു സലിം, തസ്‌നി ഖാൻ, അലി അരങ്ങാടത്ത് തുടങ്ങിയ താരങ്ങൾക്കു പുറമേ ഒട്ടേറെ നാടക, ടിക് ടോക് താരങ്ങളും ഒപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തിലൂടെ കഥാപാത്രങ്ങളായി വരുന്നുണ്ട്..

    പൂർണ്ണമായും വയനാട്ടിൽ വെച്ചു ചിത്രീകരിച്ച സിനിമ ഉടൻ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നു അണിയറ പ്രവർത്തകർ പറയുന്നു. തിയേറ്റർ റിലീസിന് സാധ്യമായില്ലെങ്കിൽ ഓ ടി ടി ഫ്ലാറ്റ് ഫോമുകളിലൂടെ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിക്കുന്ന 'ചെക്കൻ' കഥയും, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത് ഒട്ടേറെ മ്യൂസിക് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ്. ഛായാഗ്രഹണം: സുരേഷ് റെഡ് വൺ നിർവഹിക്കുന്നു. കലാ സംവിധാനം : ഉണ്ണി നിറം, ചമയം : ഹസ്സൻ വണ്ടൂർ, എഡിറ്റ്‌ : ജർഷാജ്, വസ്ത്രാലങ്കാരം : സുരേഷ് കോട്ടാല, പ്രൊജക്റ്റ്‌ ഡിസൈൻ : അസിം കോട്ടൂർ, പ്രൊ.കാണ്ട്രോളർ : ഷൗക്കത്ത് വണ്ടൂർ, പ്രൊ.മാനേജർ : റിയാസ് വയനാട്, സ്റ്റിൽസ് : അപ്പു, പശ്ചാത്തല സംഗീതം : സിബു സുകുമാരൻ, സാമ്പത്തിക നിയന്ത്രണം : മൊയ്‌ദു കെ.വി,ഗതാഗതം :ഷബാദ് സബാട്ടി, പി.ആർ. ഒ : അജയ് തുണ്ടത്തിൽ, ഡിസൈൻ : മനു ഡാവിഞ്ചി.

    Recommended Video

    List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

    പാട്ട് ചുവടെ

    Read more about: song
    English summary
    chekkan movie second Song Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X