രണ്ടാം ഭാര്യയിലെ കുഞ്ഞിനെയും നോക്കാം; മുന്‍ഭര്‍ത്താവിനെ കളിയാക്കി ഡി ഇമ്മന്റെ ആദ്യ ഭാര്യ മോണിക
പ്രശസ്ത സംഗീതഞ്ജന്‍ ഡി ഇമ്മന്‍ മേയ് പതിനഞ്ചിനാണ് രണ്ടാമതും വിവാഹിതനായത്. അമാലി ഉബോള്‍ഡാണ് വധു. ഇരുവരുടെയും രണ്ടാം വിവാഹമാണെന്ന പ്രത്യേകതയുമുണ്ട്. വിവാഹശേഷം പ്രിയതമയുടെ കൂടെയുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഇമ്മന്‍ തന്നെ സന്തോഷ വിവരം പുറംലോകത്തെ അറിയിച്ചു.
അമാലിയുടെ ആദ്യബന്ധത്തിലുള്ള മകള്‍ ഇനി മുതല്‍ തന്റെ മകള്‍ കൂടിയാണെന്നും തുടങ്ങി വികാരനിര്‍ഭരമായൊരു കുറിപ്പാണ് ഇമ്മന്‍ പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ ഇമ്മന്റെ ആദ്യ ഭാര്യ മോണികയും പ്രതികരണവുമായി രംഗത്തെത്തി. മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ കളിയാക്കി കൊണ്ടാണ് മോണിക സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

മോണിക റിച്ചാര്‍ഡിനെയാണ് ഇമ്മന്‍ ആദ്യം വിവാഹം കഴിച്ചത്. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം കഴിഞ്ഞ വര്‍ഷം അവസാനമാണ് ഡിവോഴ്‌സായത്. ഈ ബന്ധത്തില്‍ ബ്ലെസിക, വെറോനിക, എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളുമുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ മക്കളുടെ കൂടെയാണ് മോണിക താമസിക്കുന്നത്. അതേ സമയം മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് ആശംസ അറിയിച്ചതിനൊപ്പം അദ്ദേഹത്തെ കളിയാക്കുന്ന തരത്തിലാണ് മോണിക സംസാരിച്ചത്.

പന്ത്രണ്ട് വര്‍ഷത്തെ ബന്ധം ഇത്ര വേഗം അവസാനിപ്പിച്ച് മറ്റൊരാളെ സ്വീകരിക്കാന്‍ സാധിക്കുമോ എന്നാണ് മോണിക ഇമ്മനോട് ചോദിച്ചത്. മാത്രമല്ല രണ്ടാം ഭാര്യയിലുള്ള കുഞ്ഞിനെ കൂടി നോക്കാന്‍ താന്‍ തയ്യാറാണെന്നും കളിയാക്കുന്ന രീതിയില്‍ മോണിക പറഞ്ഞു. പല രീതിയിലും ഇമ്മന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് കളിയാക്കുകയാണ് അവര്‍ ചെയ്തത്. ഏറ്റവും പുതിയതായി രണ്ട് അതിഥികളെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുവെന്ന് പറഞ്ഞാണ് മോണിക എത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെ പെറ്റ് ഡോഗുകളുടെ കൂടെയുള്ള ചിത്രങ്ങളും മോണിക പങ്കുവെച്ചു. മക്കളുടെ കൂടെ ഇരിക്കുന്ന ചിത്രത്തിനൊപ്പം മോണികയുടെ കൈയ്യില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങളുമുണ്ട്. അവര്‍ക്ക് ലിയ, മിയ എന്നാണ് പേരിട്ടത്. ഇതേ കുറിച്ചാണ് താരം സംസാരിച്ചത്. പിന്നാലെ വിവാഹ അറിയിപ്പായി ഇമ്മന്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് കുടുംബത്തിലെ പുതിയ അതിഥികളെ ഞാനും സ്വാഗതം ചെയ്യുന്നതായി ആദ്യഭാര്യ കുറിച്ചു.
Recommended Video

വേര്‍പിരിഞ്ഞെങ്കിലും ഇമ്മാനുമായി ആദ്യഭാര്യയുടെ പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകളില്‍ ആരാധകര്‍ ഇത് ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇമ്മന്‍ ഈ വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ വിവാദങ്ങളിലേക്ക് താരം കടക്കാതിരിക്കാന്‍ ശ്രമിക്കുകയാണെനും അറിയുന്നു. എന്നാൽ ഇമ്മൻ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളു എന്നും അതില്ലെങ്കിൽ നിരന്തരം അപമാനങ്ങൾ നേരിടേണ്ടി വന്നേക്കുമെന്നും ചിലർ പറയുന്നു.


Click it and Unblock the Notifications











