രാധിക തിലകിനായി മകളുടെ സമ്മാനം! അമ്മയുണ്ടായിരുന്നുവെങ്കില്‍ ശരിക്കും സന്തോഷിച്ചേനെ! വീഡിയോ വൈറല്‍!
വ്യത്യസ്തമായ ശബ്ദവുമായെത്തിയ ഗായികയായിരുന്നു രാധിക തിലക്. ഗായികയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ആരാധകരും വേദനിച്ചിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്നായിരുന്നു രാധിക വിടവാങ്ങിയത്. ഗാനങ്ങളിലൂടെ ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ രാധിക എത്തുന്നുണ്ട്. ഇപ്പോഴിതാ അമ്മയ്ക്കായി ആദരമര്‍പ്പിച്ചെത്തിയിരിക്കുകയാണ് മകളായ ദേവിക. മായാമഞ്ചലില്‍, കാനനക്കുയിലിന്, ദേവസംഗീതം ഈ മുന്ന് ഗാനങ്ങളായിരുന്നു മകള്‍ ആലപിച്ചത്.
നിയമപഠനം കഴിഞ്ഞതിന് ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്ത് വരികയാണ് ദേവിക. പാട്ട് പഠിച്ചിട്ടൊന്നുമില്ല. ലോക് ഡൗണ്‍ സമയത്ത് വീട്ടിലിരിക്കുന്നതിനിടയിലാണ് വീഡിയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് ദേവിക പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദേവിക വിശേഷങ്ങള്‍ പങ്കുവെച്ചത്. ബാംഗ്ലൂരിലെ വീട്ടില്‍ വെച്ചായിരുന്നു പാട്ട് ഷൂട്ട് ചെയ്തത്. വീഡിയോ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം അതേക്കുറിച്ച് പറഞ്ഞത് ശ്വേത ചേച്ചിയോടും സുജു ചേച്ചിയോടുമായിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും ആദ്യം പറയുന്നത് സുജാത അമ്മായിയോടാണെന്നും ദേവിക പറയുന്നു.
അമ്മയെപ്പോലെ സംഗീതം കരിയറാക്കണമെന്നൊന്നും കരുതിയിരുന്നില്ല. പാട്ട് പഠിക്കാനായി മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടില്ല. ഇഷ്ടമുണ്ടെങ്കില്‍ പഠിച്ചോളൂയെന്ന നിലപാടായിരുന്നു. അമ്മയുണ്ടായിരുന്നുവെങ്കില്‍ ഇത് കേട്ട് സന്തോഷിച്ചേനെ. എല്ലാ കാര്യത്തിനും അമ്മയെ ആശ്രയിച്ചിരുന്ന ആള്‍ തന്നെയായിരുന്നു താനുമെന്ന് ദേവിക പറയുന്നു. എല്ലാ കാര്യത്തെക്കുറിച്ചും പറയുന്നതും ചോദിക്കുന്നതുമെല്ലാം അമ്മയോടായിരുന്നു. 20 വര്‍ഷക്കാലം അമ്മയ്‌ക്കൊപ്പം കഴിയാനായല്ലോയെന്ന സന്തോഷമുണ്ട് ഇപ്പോള്‍. അമ്മയുടെ സാന്നിധ്യമാണ് ശരിക്കും മിസ് ചെയ്യുന്നത്.

Recommended Video
അമ്മയുടെ പാട്ടുകളില്‍ ഏരെ പ്രിയപ്പെട്ട 3 ഗാനമായാണ് കവര്‍ സോംഗായി ചെയ്തത്. അവസാനമായി ആ പാട്ട് വെച്ചാല്‍ മതിയെന്ന് പറഞ്ഞത് അമ്മായിയും ചേച്ചിയുമായിരുന്നു. കിട്ടിയ അവസരങ്ങളില്‍ തൃപ്തയായിരുന്നു അമ്മ. നിരാശയൊന്നുമുണ്ടായിരുന്നില്ല. താന്‍ ചെയ്ത പാട്ട് കണ്ടപ്പോള്‍ അച്ഛനും ഞെട്ടിയിരുന്നു. നന്നായെന്ന് പറഞ്ഞ് വികാരധീനനായിരുന്നു. പാടാനായി നല്ല പോത്സാഹനം തരാറുണ്ട് അച്ഛനെന്നും ദേവിക പറയുന്നു.
ദേവികയുടെ പാട്ട് പങ്കുവെച്ച് സുജാതയും എത്തിയിരുന്നു. ഞങ്ങളുടെ കുടുംബത്തിന് തന്നെ ഏറ്റവും സ്പെഷ്യൽ ആയ ഒരു വീഡിയോ ആണ് ഇത്.എന്റെ പൊന്നു അനിയത്തി രാധികക്കായിട്ടുള്ള ഈ ഒരു ഡെഡിക്കേഷൻ രാധികയുടെ മോൾ തന്നെ പാടുന്നു എന്നുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.ശ്വേതയും ഈ വീഡിയോയുടെ ഒരു ഭാഗമായി തീർന്നതിൽ വളരെ അധികം സന്തോഷം...ഓരോ ദിവസവും നിന്നെ ഓർത്തുകൊണ്ട് ...സുജു ചേച്ചിയെന്നായിരുന്നു സുജാത കുറിച്ചത്.


Click it and Unblock the Notifications











