For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിന്‌റെ സ്റ്റാന്‍ഡേര്‍ഡിന് ഈ പാട്ടൊക്കെ മതി', ദിലീപിനോട് നാദിര്‍ഷ, വൈറല്‍ വീഡിയോ

  |

  ദിലീപിന്‌റെ കോമഡി ചിത്രങ്ങള്‍ക്കെല്ലാം എല്ലാക്കാലത്തും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. ജനപ്രിയ നായകന്‌റെ ഇത്തരം ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട് ആരാധകര്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ദിലീപ് ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിട്ടുണ്ട്. ഒരുകാലത്ത് തുടര്‍ച്ചയായ വിജയ ചിത്രങ്ങളാണ് നടന് മലയാളത്തില്‍ ലഭിച്ചത്. മാസ് കോമഡി ചിത്രങ്ങള്‍ ദിലീപിനെ സൂപ്പര്‍ താരപദവിയില്‍ എത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരിടവേളയ്ക്ക് ശേഷം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ദിലീപ് ചിത്രം എത്തുകയാണ്.

  dileep

  ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് കേശു ഈ വീടിന്‌റെ നാഥനുമായി ദിലീപ് എത്തുന്നത്. അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ ഒരുക്കുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വേറിട്ട ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രത്തില്‍ ഉര്‍വ്വശിയാണ് നായിക. ജോഡികളായി ദിലീപും ഉര്‍വ്വശിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് കേശു ഈ വീടിന്‌റെ നാഥന്‍. ദിലീപ് ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയതുമുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ കൂടിയിരുന്നു.

  അതേസമയം ആരാധകരെ സന്തോഷത്തിലാഴ്ത്തി സിനിമയുടെതായി വന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരിടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും പിന്നണി ഗായകനായിരിക്കുകയാണ്. നാദിര്‍ഷ തന്നെ ഗാനരചനയും സംഗീതവും നിര്‍വ്വഹിച്ച് ദിലീപ് പാടിയ നാരങ്ങമുട്ടായി എന്ന പാട്ടിന്‌റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ടോപ് സിംഗറിലെ കുട്ടികള്‍ക്കൊപ്പം ആണ് ദിലീപ് ഈ പാട്ട് പാടിയിരിക്കുന്നത്. പാട്ടിനൊപ്പം രസകരമായി ഇതിന്‌റെ വീഡിയോയും ഒരുക്കിയിരിക്കുകയാണ് അണിയറക്കാര്‍.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ദിലീപും നാദിര്‍ഷയും തമ്മിലുളള സംഭാഷണത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. വരികള്‍ എഴുതിയ കടലാസ് നാദിര്‍ഷ ദിലീപിന് കൊടുക്കുമ്പോള്‍ സംവിധായകനായില്ലെ, ഇനിയെങ്കിലും സ്റ്റാന്‍ഡേര്‍ഡായിട്ട് എഴുതികൂടെ എന്ന് ദിലീപ് ചോദിക്കുന്നു. ഇതിന് എന്താണ് സ്റ്റാന്‍ഡേര്‍ഡ് കുറവ് എന്നാണ് നാദിര്‍ഷയുടെ മറുപടി. കുറച്ചുകൂടി കടുകട്ടി വേര്‍ഡ്‌സ് ഉപയോഗിക്കൂ എന്ന് ദിലീപ് പറയുന്നു. നിന്‌റെ സ്റ്റാന്‍ഡേര്‍ഡിനല്ലെ, ഇതൊക്കെ മതി എന്ന് നാദിര്‍ഷ പറയുന്നു. തുടര്‍ന്ന് പാട്ട് പാടാന്‍ ഒരുങ്ങുകയാണ് ദിലീപ്. ഇതിനിടെ നിങ്ങള് നന്നായിട്ട് പാടുമല്ലോ അല്ലെ എന്ന് കുട്ടികളോട് ചോദിക്കുന്നു. ചേട്ടന്‍ നന്നായിട്ട് പാടിയാല്‍ മതി എന്നാണ് കുട്ടികള്‍ ദിലീപിനോട് പറയുന്നത്.

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  അതേസമയം കേശു ഈ വീടിന്‌റെ നാഥന്‌റെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് ദിലീപിന്‌റെ പാട്ടിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഒരുപാട് ആക്ഷനും, സീരിയസ് ആയിട്ടുള്ള സിനിമകളും കണ്ട് മടുത്തു. ഇനി ഈ കേശു ആണ് ഏറ്റവും വലിയ പ്രതീക്ഷ' എന്നാണ് ഒരാള്‍ കുറിച്ചത്. 1990-2000ത്തിന് ഇടക്ക് ജനിച്ചവരുടെ കുട്ടിക്കാലം മനോഹരമാക്കിയതില്‍ ഇങ്ങേര്‍ക്കും ഒരു പങ്ക് ഉണ്ട് എന്ന് മറ്റൊരാളും കമന്റിട്ടു. ദിലീപേട്ടന്റെ നല്ല കോമഡി പടം കാണാനായി എത്ര നാള്‍ ആയി കാത്തിരിക്കുന്നു.

  ഈ കൊറോണ ടെന്‍ഷന്‍ ഒക്കെ മാറ്റാന്‍ നിങ്ങളുടെ പടം തന്നെ വരണം. കട്ട വെയ്റ്റിംഗ് ദിലീപേട്ട എന്നാണ് ഒരു ആരാധകന്റെ കമന്റ്. അതേസമയം ദിലീപിനൊപ്പം വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് കേശു ഈ വീടിന്‌റെ നാഥന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത്.

  വീഡിയോ

  Recommended Video

  നാദിർഷക്ക് പൂർണ്ണ പിന്തുണ നൽകി ബിനീഷ് ബാസ്റ്റിന്‍ | FilmiBeat Malayalam

  ഡിംപലിന്‌റെ കഥകള്‍ കേട്ട് ഞാനും കരഞ്ഞിട്ടുണ്ട്, അഭിപ്രായ വ്യത്യാസങ്ങള്‍ അധികം വന്നിട്ടില്ല, മനസുതുറന്ന് സന്ധ്യ

  Read more about: dileep nadirsha
  English summary
  dileep as playback singer in nadirsha's keshu ee veedinte nathan movie, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X