പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് 'ചിരി'യിലെ ആദ്യഗാനം, കാണൂ
സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം,ഹരീഷ് കൃഷ്ണ നിർമ്മിച്ച് ജോസഫ് പി കൃഷ്ണ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.

ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാ ക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ് പറവൂർ,വിശാൽ, ഹരീഷ് പേങ്ങ,മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
ഛായാഗ്രഹണം: ജിൻസ് വിൽസൺ, എഡിറ്റർ:സൂരജ് ഇ.എസ്,ഗാനങ്ങൾ:വിനായക് ശശികുമാർ,സന്തോഷ് വർമ്മ,സംഗീതം:ജാസി ഗിഫ്റ്റ്,പ്രിൻസ് ജോർജ്ജ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംക്കുളം, സംഘട്ടനം : അഷറഫ് ഗുരുക്കൾ, പശ്ചത്തലസംഗീതം:4 മ്യൂസിക്ക്, കല സംവിധാനം: കോയാസ് വസ്ത്രലാങ്കാരം: ഷാജി ചാലക്കുടി , മേയ്ക്കപ്പ്: റഷീദ് അഹമ്മദ്,പ്രൊഡക്ഷൻ കൺട്രൊളർ: ജവേദ് ചെമ്പ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: വിജിത് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ


Click it and Unblock the Notifications











