അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍

വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ സിംഗറില്‍ മത്സരിക്കാനെത്തിയതോടെയായിരുന്നു പ്രേക്ഷകര്‍ അമൃതയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. കുട്ടിക്കാലത്ത് തന്നെ പാട്ടില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു അമൃതയും അഭിരാമിയും. അമൃത സംഗീതം പഠിക്കുന്നതും പരീശീലിക്കുന്നതുമൊക്കെ കണ്ടാണ് അഭിരാമിയും വളര്‍ന്നത്. സഹോദരിയായി മാത്രമല്ല മൂത്ത മകളാണ് അഭിയെന്ന് അമൃത പറഞ്ഞിരുന്നു. ബിഗ് ബോസില്‍ ഇരുവരും ഒരുമിച്ച് മത്സരിക്കാനെത്തിയിരുന്നു.

50ാമത്തെ എപ്പിസോഡില്‍ പാട്ട് പാടാനായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടാണ് മത്സരിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. രണ്ടുപേരായാണ് എത്തിയതെങ്കിലും ഇവരെ ഒരുമത്സരാര്‍ത്ഥിയായാണ് ബിഗ് ബോസ് പരിഗണിച്ചത്. ബിഗ് ബോസിലെത്തിയതിന് ശേഷമായാണ് ഇവരെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. സംഗീത ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ഇവരുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ജോണ്‍ ബ്രിട്ടാസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അമൃതയും അഭിരാമിയും വിശേഷങ്ങള്‍ പങ്കുവെച്ചത്. സംഗീത മേഖലയില്‍ നിന്നും വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ പാട്ട് എനിക്ക് കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആലോചിച്ച സന്ദര്‍ഭങ്ങളേറെയാണ്. എനിക്ക് എന്തുകൊണ്ട് അവസരങ്ങള്‍ ലഭിക്കുന്നില്ല, ഏതെങ്കിലും പാട്ട് കിട്ടിക്കൂടേയെന്ന് വരെ ചിന്തിച്ചിട്ടുണ്ട്. പാട്ടുകാരല്ലാത്തവരെപ്പോലും പാടിപ്പിക്കുന്ന കാലഘട്ടമാണ്.

Abhirami Suresh

ടെക്‌നോളജി വെച്ച് പാടിപ്പിക്കുന്നുണ്ട്. പാട്ടുകാരല്ലെന്ന് സ്വയം തോന്നാത്തവര്‍ വരെ പാടുന്നുണ്ട്. സ്റ്റേജിലൊക്കെ അമൃത നിറഞ്ഞുപാടാറുണ്ട്. കിട്ടേണ്ട പാട്ടുകള്‍ അമൃതയ്ക്ക് കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് ചോദിച്ചത്. എനിക്ക് ശരിക്കും വിഷമം തോന്നുന്ന കാര്യമാണിത്. ചില സമയത്ത് എന്നെ ഡൗണാക്കിക്കളയും. എനിക്ക് ശേഷം വന്നവര്‍ പോലും ഒരുപാട് ഉയരത്തില്‍ നില്‍ക്കുമ്പോള്‍ കുറച്ച് കുശുമ്പും വിഷമങ്ങളുമൊക്കെ തോന്നാറുണ്ട്.

വിഷമങ്ങളെല്ലാം മാതാഅമൃതാനന്ദമയി അമ്മയോട് പോയി പറയാറുണ്ട്. പിന്നീട് അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ സമയം ആയിട്ടില്ലെന്ന് മനസ്സിലാവുമെന്നും അമൃത സുരേഷ് പറയുന്നു. നമ്മള്‍ എപ്പോഴും നമ്മളുടെ ബെസ്റ്റ് തന്നെ പോര്‍ട്രയിറ്റ് ചെയ്യണം എല്ലായിടത്തുമെന്നായിരുന്നു അഭിരാമി സുരേഷ് പറഞ്ഞത്. എന്റെ പോലെ തന്നെ സെയിം എക്‌സ്പീരിയന്‍സ് അഭിരാമിക്കുണ്ടായിട്ടുണ്ടെന്നും അമൃത പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X