അരവിന്ദിനോട് പരിഭവിക്കുന്ന അടുത്ത ബന്ധു! മോഹന്‍ലാലിനെക്കുറിച്ച് ജി വേണുഗോപാല്‍! കുറിപ്പ് വൈറല്‍!

കൈ നിറയെ വെണ്ണ തരാം, കവിളിൽ പിറന്നാളുമ്മ തരാമെന്ന് പറഞ്ഞായിരുന്നു ജി വേണുഗോപാല്‍ മോഹന്‍ലാലിന് പിറന്നാളാശംസ നേര്‍ന്നത്. 60ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല സിനിമാലോകവും എത്തിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്‍റെ ജൂനിയറായിരുന്നു ജി വേണുഗോപാല്‍. ആ സമയത്തെ കുസൃതികളെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്.

അന്ന് ബാലലോകം പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴുണ്ടായ തമാശ പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറവും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. അപൂർവ്വമായി കാണുമ്പോഴെല്ലാം ആ പഴയ 10. E യിലെ സീനിയർ കുസൃതിക്കാരനായി പരിണമിക്കുന്ന ലാലുവിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ജി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

ആകാശവാണിയോർമ്മ

ആകാശവാണിയോർമ്മ

1975 കാലത്തെ ഒരാകാശവാണിയോർമ്മ. തിരു: ഗവണ്മൻ്റ് മോഡൽ ബോയ്സ് സ്കൂളിൽ നിന്നുമൊരു പറ്റം കുട്ടികൾ ആകാശവാണിയുടെ "ബാലലോകം" പരിപാടി അവതരിപ്പിക്കുവാൻ ഭക്തി വിലാസം ബംഗ്ലാവിൻ്റെ കൂറ്റൻ പടിവാതിൽ കടന്നകത്തളത്തിലേക്ക്. ചമ്രം പടിഞ്ഞിരുന്ന് " ചന്ദ്രമുഖി ചന്ദ്രമുഖി ചന്ദനകളിത്തേരിൽ വന്നണയൂ " എന്ന ലളിതഗാനവും പിബരേ രാമരസം " എന്ന സദാശിവ ബ്രഹ്മേന്ദ്രർ കൃതിയും പാടുന്ന 9 E യിലെ വേണുഗോപാൽ. തൊട്ടപ്പുറത്ത് ചില്ലിട്ട ഗ്ലാസ്സ് പാളികൾക്ക് പിന്നിൽ ആകാംക്ഷാഭരിതരായ ഒരു കൂട്ടം തലകൾ . റിക്കാർഡിങ് കഴിഞ്ഞപ്പോൾ മെല്ലെ നടന്ന് വന്ന് എൻ്റെ കാതിൽ സ്വകാര്യം പറയുന്നു കുസൃതിക്കാരൻ സീനിയർ 10 E യിലെ ലാലു . " നീ പാടുന്നു പിബരേ രാമരസം ... അങ്ങേര് (ഹെഡ്മാസ്റ്റർ) പറയുന്നു അവനോട് പറ അത് രാമരസമാവില്ല -- ആമരസം ... ആമരസം .

സംസ്ഥാന അവാർഡ് നിശയില്‍

സംസ്ഥാന അവാർഡ് നിശയില്‍

1986 ൽ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് സംസ്ഥാന അവാർഡ് നിശ . ഗാനമേളയിൽ പങ്കെടുക്കുവാൻ തിരുവനന്തപുരത്ത് നിന്നും കെ.പി. ഉദയഭാനുവിൻ്റെ നേത്യത്വത്തിൽ ഞങ്ങൾ കുറച്ച് ഗായകർ. കർട്ടന് പിറകിൽ അരണ്ട വെളിച്ചത്തിൽ എന്നെ സൂക്ഷിച്ചു നോക്കുന്ന സാക്ഷാൽ മോഹൻലാൽ. താര രാജകുമാരനടുത്തേക്ക് ചെല്ലുവാനും സംസാരിക്കുവാനും മടിച്ച് നിൽക്കുന്ന എൻ്റടുത്തേക്ക് സ്വതസിദ്ധമായ ചിരിയോടെ നടന്ന് വന്ന് തോളത്ത് രണ്ട് കയ്യും നിക്ഷേപിച്ച് ചിരിച്ച് കൊണ്ട് "രാമരസമല്ല ആമരസം" എന്ന് പറഞ്ഞുറക്കെ ചിരിക്കുന്നത് കേട്ട് മറ്റെല്ലാവരും അതിശയിച്ച് നോക്കുന്നൊരോർമ്മ -

സീനിയർ കുസൃതിക്കാരന്‍

സീനിയർ കുസൃതിക്കാരന്‍

വർഷങ്ങൾ എത്ര പിന്നിട്ടിരിക്കുന്നു. എത്ര കണ്ട് മുട്ടലുകൾ, കൂടിച്ചേരലുകൾ ! മലയാളിക്ക് സ്വന്തം ഏട്ടനും, മകനും, അഭ്യുദയകാംക്ഷിയും, നേതാവും, കാമുകനും, എന്നുവേണ്ട ഒരു സാധാരണ മനുഷ്യായുസ്സിലെ മുഴുവൻ അവതാര സാദ്ധ്യതകളെയും അഭ്രപാളികളിൽ അനശ്വരമാക്കിയ അനുഗ്രഹീത നടൻ, മോഹൻലാൽ. അപൂർവ്വമായി കാണുമ്പോഴെല്ലാം ആ പഴയ 10. E യിലെ സീനിയർ കുസൃതിക്കാരനായി പരിണമിക്കുന്ന ലാലു .

കുടുംബനാഥനാകുന്ന മോഹൻലാൽ

കുടുംബനാഥനാകുന്ന മോഹൻലാൽ

രണ്ടാഴ്ച മുൻപ് ലോക് ഡൗൺ വിശേഷങ്ങൾ അന്വേഷിക്കാൻ വിളിച്ച് വീട്ടിലോരോരുത്തരോടും കുശലം ചോദിക്കുമ്പോൾ തികഞ്ഞ ഒരു കുടുംബനാഥനാകുന്ന മോഹൻലാൽ. "എൻ്റെ വീട്ടിൽ വന്നിട്ടെന്നെക്കാണാതെ പോയല്ലേ ഇയാൾ " എന്ന് മകൻ അരവിന്ദിനോട് പരിഭവിക്കുന്ന ഒരടുത്ത ബന്ധുവാകുന്നു ("ഹൃദയം " ഷൂട്ടിംഗിനിടയിൽ).

Recommended Video

#HappyBirthdayMohanlal
കൈ നിറയെ വെണ്ണ തരാം

കൈ നിറയെ വെണ്ണ തരാം

മാതൃദിനത്തിൽ അമ്മയുടെ ഫോട്ടോയോടൊപ്പം " കൈ നിറയെ വെണ്ണ തരാം" എന്ന പാട്ട് പോസ്റ്റ് ചെയ്യുന്ന അമ്മയ്ക്കൊരു മകനുമാകുന്നു. ലോകത്തിലെ അഭിനയ മുഹൂർത്തങ്ങളുടെ തിരുനെറ്റിയിൽ ചാർത്താൻ കേരളത്തിൻ്റെ അഭിമാന തിലകക്കുറിയാണ് നമുക്ക് മോഹൻലാൽ. ആയുരാരോഗ്യ സൗഖ്യവും അഭിനയ സാക്ഷാത്ക്കാരവും നേരുന്നുവെന്നും വേണുഗോപാല്‍ കുറിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X