For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമൃതയുടെ ലിപ് ടു ലിപ് ചുംബിക്കുന്നത് പുറത്ത് വിടാന്‍ കാരണമുണ്ട്; ആല്‍ബത്തിന്റെ ടീസറിനെ കുറിച്ച് ഗോപി സുന്ദര്‍

  |

  ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംഗീതത്തിലൂടെ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ഗോപി സുന്ദറു അമൃത സുരേഷും. ഗോപി സംഗീത സംവിധായകനും അമൃത ഗായികയുമായത് കൊണ്ട് കുടുംബം ഒരു സംഗീതം പോലെയാണെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. രണ്ടാളും ആദ്യമായി ഒരുമിച്ച് ചെയ്യുന്ന പുതിയൊരു ആല്‍ബം വരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

  ആല്‍ബത്തിന്റെ പ്രൊമോ വീഡിയോയില്‍ ഇരുവരും പര്‌സപരം ചുംബിക്കാന്‍ നോക്കുന്നത് വരെയാണ് കാണിച്ചത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. ടീസറിനെ കുറിച്ച് പുറത്ത് വന്ന പ്രതികരണം എന്തായിരുന്നുവെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തുകയാണിപ്പോള്‍.

  ആല്‍ബത്തിലെ ചുംബന രംഗത്തെ കുറിച്ച് ഗോപി സുന്ദറിന്റെ പ്രതികരണമിങ്ങനെയാണ്.. 'അമൃതയുടെ കൂടെ ഒരുമിച്ചുള്ള ഈ ആല്‍ബം ഒരു പരിഹാസമായോ അഹങ്കാരമായോ ഇറക്കുന്നത് അല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഗോപി സുന്ദര്‍ പറയുന്നത്. സത്യം പറഞ്ഞാല്‍ വളരെ മധുരമുള്ള തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. അതിന്റെ പോസ്റ്ററാണ് ആദ്യം പുറത്ത് വിട്ടത്.

  പക്ഷേ ആളുകളത് വേണ്ടത് പോലെ ശ്രദ്ധിച്ചില്ല. ആളുകള്‍ പെട്ടെന്ന് ആവേശഭരിതര്‍ ആവണമെങ്കില്‍ പ്രകോപനപരമായ ഹെഡ്ഡിങ്ങോ, ഹൈലൈറ്റുകളോ വേണം. അതുകൊണ്ട് ഞങ്ങള്‍ക്ക് കാര്യമായ ഒരു സുഖിപ്പിക്കല്‍ വേണ്ടി വന്നതായിട്ടാണ്' ഗോപി സുന്ദര്‍ പറയുന്നത്.

  ആമിര്‍ ഖാന്റെ മകള്‍ ഉടനെ വിവാഹിതയാവും? കാമുകനൊപ്പമുള്ള പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്

  'ആല്‍ബത്തിന്റെ ടീസറില്‍ ആളുകള്‍ പ്രതികരിക്കുന്ന തരം കാര്യങ്ങള്‍ ഉണ്ടായിരുന്നു. അമൃതയെ ലിപ് ടു ലിപ് ചുംബിക്കാന്‍ ഒരുങ്ങുന്നതാണ് ടീസറിലെ ദൃശ്യം. പ്രതീക്ഷിച്ചത് പോലെ തന്നെ ആളുകള്‍ക്കിടയിലെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ അസാധാരണമായ പ്രതികരണങ്ങളാണ് കിട്ടിയത്' ഗോപി സൂചിപ്പിച്ചു. അതേ സമയം ആല്‍ബം പുറത്തിറങ്ങുന്നത് എന്നാണെന്നുള്ള വിവരം താരം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

  നടി നിത്യ മേനോന്‍ വിവാഹിതയാകുന്നു? മലയാളത്തിലെ പ്രമുഖ നടനുമായി ഇഷ്ടത്തിലാണെന്നും വിവാഹം ഉടനെന്നും റിപ്പോർട്ട്

  അമൃതയും ഗോപിയും മനഃപൂര്‍വ്വം ഗോസിപ്പുകള്‍ക്ക് കാരണമാവുകയാണോന്ന് ചോദിച്ചാല്‍.. 'ഞങ്ങള്‍ മനപൂര്‍വ്വം ഗോസിപ്പുകളില്‍ ഏര്‍പ്പെടുകയോ ആരെയും വ്രണപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നാണ്' ഗോപി പറയുന്നത്. സ്നേഹം മനോഹരമല്ലേ, അതില്‍ എന്തു കൊണ്ടാണ് ആത്മവിശ്വാസം പുലര്‍ത്താത്തത് എന്നാണ് ഗോപിയുടെ ചോദ്യം.

  മാത്രമല്ല ആല്‍ബത്തിന്റെ പേര് തന്നെ 'തൊന്തരവ്' എന്നാണ്. അതിനര്‍ഥം ശല്യപ്പെടുത്തുക എന്നതാണ്. ഒരാള്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് കടന്ന് വരുമ്പോള്‍ അയാള്‍ക്ക് അനുഭവപ്പെടുന്ന വികാരങ്ങളൊക്കെയാണ് തൊന്തരവ് എന്നും താരം വ്യക്തമാക്കുന്നു.

  ആരും മോഹിക്കുന്ന ജോലി വിട്ടിട്ടാണ് നിവിന്‍ പോളി വന്നത്; പഴയ ലുക്കിലുള്ള നിവിന്‍ തിരിച്ച് വരും, കുറിപ്പ് വൈറല്‍

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  ഒരുമിച്ച് ജീവിച്ച് തുടങ്ങിയതോടെ സംഗീത ലോകത്ത് സജീവമാവാനാണ് ഇരുവരുടെയും തീരുമാനം. തിരുവനന്തപുരത്ത് വച്ച് അമൃതയും ഗോപിയും ഒരുമിച്ച് നടത്തിയ സ്റ്റേജ് ഷോ പോലെ വീണ്ടും കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കാനാണ് രണ്ടാളും തീരുമാനിച്ചിരിക്കുന്നത്. അമൃത ഗായികയായി വളര്‍ന്ന് വരുന്നത് കാണാനാണ് താന്‍ കാത്തിരിക്കുന്നതെന്നും അതിന് വേണ്ടി സഹായിക്കുമെന്നുമൊക്കെ ഗോപി അഭിമുഖത്തിനിടെ കൂട്ടിച്ചേര്‍ത്തു.

  English summary
  Gopi Sundar Opens Up About Why He Revealed Lip Lock Scene With Amritha Suresh In New Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X