രാവണപ്രഭുവിന് സംഗീതം ചെയ്യാന്‍ വിളിച്ചപ്പോള്‍ നിരസിച്ചു, അനുഭവം പങ്കുവെച്ച് ഗോപി സുന്ദര്‍

By Midhun Raj

നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. മോളിവുഡിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം ഗോപി സുന്ദര്‍ പ്രവര്‍ത്തിച്ചു. പാട്ടുകള്‍ ഒരുക്കിയും പശ്ചാത്തല സംഗീതം ചെയ്തുമാണ് അദ്ദേഹം വിവിധ ഇന്‍ഡസ്ട്രികളില്‍ സജീവമായത്. നോട്ട്ബുക്ക് എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന് പശ്ചാത്തല സംഗീതം ചെയ്താണ് ഗോപി സുന്ദറിന്റെ തുടക്കം. പിന്നീട് മോഹന്‍ലാല്‍ ചിത്രം ഫ്‌ളാഷിന് വേണ്ടി ആദ്യമായി പാട്ടുകള്‍ ഒരുക്കി.

സാരി ലുക്കില്‍ ഗ്ലാമറസായി സയാനി പ്രധാന്‍, ചിത്രങ്ങള്‍ കാണാം

അതേസമയം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ വന്ന രാവണപ്രഭു വേണ്ടെന്ന് വെച്ചതിന്റെ കാരണം പറയുകയാണ് ഗോപി സുന്ദര്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.

നമ്മള്‍ എന്തെങ്കിലും പുതിയത് ചെയ്യണം എന്ന

തബല മാത്രം വായിച്ചാല്‍ പോര, പുതിയ കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമുളള ആളായിരുന്നു താനെന്ന് ഗോപി സുന്ദര്‍ പറയുന്നു. 'എന്തെങ്കിലും പുതിയത് ചെയ്യണം എന്ന ചിന്ത വരുമ്പോഴാണ് നമുക്ക് ഉയര്‍ച്ച ഉളളൂ. തബല വായിച്ചുകൊണ്ടിരുന്ന ഞാന്‍ ക്ലാസിന് പോലും അങ്ങനെ പോയിട്ടില്ല. പിയാനോ ക്ലാസിന് പോയിട്ടില്ല. കീബോര്‍ഡ് എടുത്ത് മുന്നില്‍ വെച്ചപ്പോള്‍ സേവ് ചെയ്യാനും ലോഡ് ചെയ്യാനുമൊന്നും എനിക്ക് അറിയില്ലായിരുന്നു. കംപ്യൂട്ടറില്‍ എങ്ങനെ ചെയ്യണം എന്നറിയില്ല. അവിടെ നിന്ന് തെറ്റുകള്‍ ചെയ്ത് ചെയ്താണ് പിന്നീട് പഠിച്ചത്'.

കംപ്യൂട്ടര്‍ തീര അറിയാതിരുന്ന ഞാന്‍

'കംപ്യൂട്ടര്‍ തീര അറിയാതിരുന്ന ഞാന്‍ ഇന്ന് പ്രോഗ്രാമര്‍ ആയി മാറിയിട്ടുണ്ടെങ്കില്‍ അത് നന്നായി കഷ്ടപ്പെട്ട ശേഷമാണ് സാധിച്ചത്. വിചാരിക്കുന്നിടത്ത് സിസ്റ്റം വരാത്തതുകൊണ്ട് കുറെ കരഞ്ഞിട്ടുണ്ട് ഞാന്‍. അങ്ങനെ പഠിച്ചതാണ് എല്ലാം. അബദ്ധങ്ങള്‍ സംഭവിക്കരുതെന്ന ആഗ്രഹമുളളതുകൊണ്ടാണ് പതിനെട്ട് വര്‍ഷം ഔസേപ്പച്ചന്‍ സാറിന്‌റെ കൂടെ വര്‍ക്ക് ചെയ്തത്', ഗോപി സുന്ദര്‍ പറഞ്ഞു.

എന്റെ എല്ലാ അബദ്ധങ്ങളും അവിടെ

'എന്റെ എല്ലാ അബദ്ധങ്ങളും അവിടെ തീര്‍ത്തിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. അതുകൊണ്ട് ഇനിയൊരബദ്ധം ഉണ്ടാവില്ല. ഉണ്ടാവുകയുമില്ല. രാവണപ്രഭുവിലേക്ക് രഞ്ജിത്ത് സാര്‍ എന്നെ വിളിച്ചു. അന്ന് എനിക്ക് 22 വയസാണ്. ആ സമയത്ത് ഔസേപ്പച്ചന്‍ സാറിന്‌റെ കൂടെ രണ്ട് മൂന്ന് വര്‍ഷത്തെ അനുഭവമുണ്ട് എനിക്ക്. അന്ന് വേണമെങ്കില്‍ എനിക്കത് ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല. കാര്യം ഈ പറയുന്ന അപകടം സംഭവിക്കുമെന്ന് എനിക്ക് അറിയാം'.

Recommended Video

സത്യമേതാ-കള്ളമേതാ? ഭ്രാന്തായി സിനിമാതാരങ്ങളും | FilmiBeat Malayalam
സിനിമയ്ക്ക് ഒരിക്കല്‍ ഇറങ്ങി കഴിഞ്ഞാല്‍

'സിനിമയ്ക്ക് ഒരിക്കല്‍ ഇറങ്ങി കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ പിന്നോട്ട് പോവാന്‍ പാടില്ല. നന്നായി കാര്യങ്ങള്‍ പഠിച്ച ശേഷമേ ഇറങ്ങാവൂ എന്ന തീരുമാനിച്ചിരുന്നു. ഇറങ്ങിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ എല്ലാ വര്‍ക്കുകളും നന്നായിട്ട് ചെയ്ത് ഒരു രണ്ട് മൂന്ന് വര്‍ഷത്തിനുളളില്‍ കുറച്ച് ഹിറ്റ്‌സ് കൊടുത്ത് പോവാന്‍ ഒരിക്കലും താല്‍പര്യമില്ല. നമ്മള്‍ വന്ന് പോയി, പക്ഷേ അദ്ദേഹം ഒരുപാട് പേര്‍ക്കുളള വഴി തെളിച്ചിട്ടാണ് പോയത്, അല്ലെങ്കില്‍ പുതിയ ചിന്തകള്‍ കൊണ്ടുവന്നിട്ടുളള ആളാണ് എന്നെങ്കിലും എന്നെ കുറിച്ച് ഭാവിയില്‍ ആളുകള്‍ പറയണം. അതുകൊണ്ടാണ് മ്യൂസിക്ക് കമ്പനി ആരംഭിച്ചത്', അഭിമുഖത്തില്‍ ഗോപി സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.

Read more about: gopi sundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X