രണ്ട് തരം ബന്ധമാണുള്ളത്; ഇന്‍ഡസ്ട്രിയില്‍ ആരുമായിട്ടും വലിയ സൗഹൃദമില്ല, മറുപടിയുമായി ഗോപി സുന്ദർ

മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. സൂപ്പര്‍ ഹിറ്റ് പാട്ടുകളൊരുക്കി വലിയ തരംഗമായി മാറിയെങ്കിലും ഗോപിയുടെ പാട്ടുകള്‍ കോപ്പി അടിച്ചതാണെന്ന പരോക്ഷമായ ആരോപണം ഉയര്‍ന്ന് വരാറുണ്ട്. തന്നെ കളിയാക്കാന്‍ വരുന്നവര്‍ക്കെല്ലാം വ്യക്തമായ ഉത്തരം നല്‍കി കൊണ്ടാണ് ഗോപി സുന്ദര്‍ വിമര്‍ശനങ്ങളെ നേരിടുന്നത്. അതേ സമയം തനിക്ക് ആത്മാര്‍ഥമായൊരു സുഹൃത്ത് ഇന്‍ഡസ്ട്രിയില്‍ ഇല്ലെന്നുള്ള കാര്യം കൂടി അദ്ദേഹം വ്യക്തമാക്കുകയാണിപ്പോള്‍.

സുഹൃത്തുക്കള്‍ ആരൊക്കെയാണെന്നും അതില്‍ പരിചയക്കാര്‍ ആരാണെന്നുമൊക്കെ താന്‍ ശ്രദ്ധിക്കാറുണ്ടെന്ന് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ അദ്ദേഹം പറയുന്നു. സിനിമയില്‍ ഇത്രയും കാലം പിടിച്ച് നിന്ന് പോന്നതിന് കാരണവും അത്തരത്തിലുള്ള വലിയ സൗഹൃദങ്ങള്‍ ഇല്ലാത്തത് കൊണ്ടാണെന്നും ഗോപി വ്യക്തമാക്കുകയാണിപ്പോള്‍. വിശദമായി വായിക്കാം...

gopi-sundar

''കോപ്പി സുന്ദര്‍ എന്നുള്ള വിളികളൊക്കെ കണ്ടാലേ കുഴപ്പമുള്ളു. കാണാതെ ഇരുന്നാല്‍ മതി. എന്നെ എല്ലാവരും അങ്ങനെ വിളിക്കുന്നുണ്ട്. ഇനി എന്ത് ചെയ്യുമെന്ന് ചിന്തിക്കാതെ ഇരിക്കണം. കാരണം ഞാനിത് തുടങ്ങിയിട്ട് കുറേ കാലമായി. ഇരുപത്തിയഞ്ച് വര്‍ഷമായി ഇതേ ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇതെന്നെ ബാധിക്കില്ല. ഞാന്‍ പെട്ടെന്ന് പൊട്ടി മുളച്ച് വന്നതാണെങ്കില്‍ അയ്യോ എന്ന് പറഞ്ഞ് തലയും കുത്തി വീഴും. ആളുകള്‍ എന്ത് പറയുമെന്ന് ഒട്ടും ആലോചിക്കാത്ത ആളാണ് ഞാന്‍. ഞാനിവിടെ വന്നത് ഒറ്റക്കാണെന്നേ ചിന്തിക്കാറുള്ളു.

ഇവിടുന്ന് പോകുമ്പോഴും ഒറ്റയ്ക്ക് ആയിരിക്കും. നിങ്ങളാരും എനിക്ക് കമ്പനി തരില്ല. അതുപോലെ എല്ലാവരും അങ്ങ് വിചാരിച്ചാല്‍ മതി. പത്ത് പേര്‍ എന്നെ അങ്ങനെ പറഞ്ഞത് കൊണ്ട് തളരുന്ന ആളല്ല. അങ്ങനെ ആയിരുന്നെങ്കില്‍ എപ്പോഴെ തളര്‍ന്ന് കിടന്നേനെ. എഴുപത്തിയഞ്ചോ എണ്‍പതോ സിനിമകളില്‍ അസിസ്റ്റന്റ് ആയതിന് ശേഷമാണ് ഞാന്‍ സ്വന്തമായെന്ന് ചെയ്യുന്നത്. ആ സിനിമകള്‍ക്ക് വേണ്ടി പതിനാല് വര്‍ഷത്തോളം വര്‍ക്ക് ചെയ്തു. അത്രയും വര്‍ഷങ്ങള്‍ ഒരോ മൂലയിലും മാറി മാറി നിന്നാണ് ഞാന്‍ വന്നത്. അത്രയും താഴെ നിന്നും അടി കിട്ടി വന്നയാളാണ് ഞാന്‍. അതോണ്ട് ഇതൊന്നുമൊരു അടിയല്ല. എന്നെ സംബന്ധിച്ച് ഇതൊരു പുഷ്പം പോലെയാണ്. ഈ ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും ഗോപി സുന്ദര്‍ പറയുന്നു.

gopisundar

ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന് പറയാന്‍ ആരും തനിക്കില്ല. ഞാനിത്രയും സിനിമകള്‍ ചെയ്യാനുള്ള കാരണവും അത് തന്നെയാണ്. എനിക്ക് ആരുമായിട്ടും ഒരു കൂട്ടുകെട്ടില്ല. ബന്ധം എന്ന് പറഞ്ഞാല്‍ എന്താണെന്ന് പണ്ട് അച്ഛന്‍ പറഞ്ഞ് തന്നതിനെ കുറിച്ചും ഗോപി സുന്ദര്‍ സൂചിപ്പിച്ചു. രണ്ട് കൂട്ടരാണ് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുക. ഒന്ന് സുഹൃത്തുക്കളും രണ്ട് പരിചയക്കാരും. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അറിഞ്ഞാല്‍ ജീവിച്ച് പോകാമെന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് രണ്ടും രണ്ട് പേരാണ്. നമ്മള്‍ അറിയാതെ പോവുന്നതും ഇന്നത്തെ ജനറേഷന്‍ അത്യാവശ്യമായി അറിയേണ്ടതുമായ കാര്യമിതാണ്. എനിക്ക് ക്ലോസ് ഫ്രണ്ട്‌സ് എന്ന് പറയുന്നത് വിരലില്‍ എണ്ണാവുന്ന അത്രയുമുള്ള ആളുകളാണ്. അവരൊക്കെ ഈ ഇന്‍ഡസ്ട്രിയ്ക്ക് പുറത്തുമാണെന്ന് ഗോപി വ്യക്തമാക്കുന്നു.

പേഴ്‌സണല്‍ സ്‌പേസ് എന്ന് പറയുന്നത് വേറൊരു സ്‌പേസ് ആണ്. അത് എല്ലാവരെയും ആശ്രയിച്ച് മാറും. ഞാനതിനെ തരം തിരിച്ച് കാണാന്‍ സാധിക്കുന്ന ആളാണ്. ഞാന്‍ ചെയ്തിട്ടുള്ള സിനിമകള്‍ എടുത്ത് നോക്കിയാല്‍ അറിയാന്‍ സാധിക്കും. ഞാനൊരിക്കലും ഒരു കൂട്ടുകെട്ടിന്റെ ഭാഗമായി ഉണ്ടാക്കിയതല്ല ഒന്നും. അതുകൊണ്ട് തന്നെ എല്ലാവരുടെയും കൂടെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റി. അല്ലെങ്കില്‍ അവന്‍ വേറെ ടീമല്ലേ എന്ന് പറഞ്ഞ് വിളിക്ക്ാതെ ഇരുന്നേക്കാം. എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നും താരം സൂചിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X