പ്രസവശേഷം വീട്ടിലെത്തിയ ഉടനെ മറ്റൊരു സന്തോഷം കൂടി! ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ച് കൈലാസ് മേനോന്‍

കൊറോണയും ലോക്ഡൗണും വന്ന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും വലുതും ചെറുതുമായ സന്തോഷങ്ങളാണ് ഓരോരുത്തര്‍ക്കും വന്ന് കൊണ്ടിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഗര്‍ഭിണിയാണെന്ന് പറഞ്ഞ് നടിമാരൊക്കെ എത്തി കൊണ്ടിരിക്കുകയാണ്. അതുപോലെ കുഞ്ഞതിഥി വരുന്നുണ്ടെന്ന് കഴിഞ്ഞ മാസം വെളിപ്പെടുത്തിയ സംഗീത സംവിധായകന്‍ കൈലാസ് മേനോനും ഭാര്യ അന്ന പൂര്‍ണയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്.

മകന്‍ വന്നെന്നുള്ള കാര്യം കൈലാസ് തന്നെയായിരുന്നു പുറംലോകത്തെ അറിയിച്ചത്. പിന്നാലെ മകനെ എടുത്ത് നില്‍ക്കുന്നൊരു ചിത്രവും പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ കുടുംബസമേതം നില്‍ക്കുന്ന പുതിയ ചിത്രമാണ് കൈലാസ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പ്രിയതമയ്ക്കുള്ള ആശംസയുമുണ്ടായിരുന്നു. അമ്മയായ ശേഷമുള്ള ആദ്യ ജന്മദിനം ആഘോഷിക്കുകയാണ് അന്നപൂര്‍ണ പിള്ള.

kailas-anna-family

പുതിയ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു കുടുംബ ചിത്രത്തിന് കൈലാസ് ക്യാപ്ഷനിട്ടത്. കേക്ക് മുറിക്കുന്നതിന് വേണ്ടി വന്നപ്പോഴെടുത്ത ചിത്രമായിരുന്നു. അന്നപൂര്‍ണയുടെ കൈയിലിരുന്ന് മകന്‍ സുഖമായി ഉറങ്ങുന്നതും ചിത്രത്തില്‍ കാണാം. കൈലാസിന്റെ പോസ്റ്റിന് താഴെ സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം ചേര്‍ന്ന് പിറന്നാള്‍ സന്ദേശങ്ങള്‍ അയച്ച് കൊണ്ടിരിക്കുകയാണ്.

Recommended Video

Sandra Thomas Exclusive Interview | FilmiBeat Malayalam

പ്രണയിച്ച് വിവാഹിതരായവരാണ് കൈലാസ് മേനോനും അന്നപൂര്‍ണയും. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ആദ്യ കണ്മണി ഇരുവരുടെയും ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്. സാമന്യൂ രുദ്ര എന്നാണ് മകന് പേരിട്ടിരിക്കുന്നത്. രണ്ട് പേരും അവനവന്റെ കരിയറില്‍ ഒന്ന് സെറ്റില്‍ ആയിട്ട് മതി കുഞ്ഞ് എന്നതായിരുന്നു തീരുമാനം. അന്നപൂര്‍ണ അഭിഭാഷകയും അവതാരകയുമാണ്. കരിയര്‍ തുടങ്ങുന്ന സമയത്താണ് കല്യാണം കഴിച്ചത്.

 kailas-pics

ഞാനും അപ്പോള്‍ സിനിമയില്‍ സജീവമായിരുന്നില്ല. അതോടെ കരിയറില്‍ ശ്രദ്ധിക്കാന്‍ രണ്ട് പേരും തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ ശരിയായ സമയം ആയെന്ന് തോന്നിയെന്നും കൈലാസ് പറഞ്ഞിരുന്നു. നിറവയറുമായി ഇരിക്കുന്ന ഭാര്യയ്‌ക്കൊപ്പം കൈലാസ് മേനോന്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്.

മെറ്റേണിറ്റി ഫോട്ടോഷൂട്ട് പ്രതീക്ഷിച്ച പോലെ കളറാക്കാന്‍ പറ്റിയില്ല. ഞാനും വൈഫും കുറച്ച് കൂടി ഗംഭീരമായി പ്ലാന്‍ ചെയ്തിരുന്നെങ്കിലും കൊവിഡ് കാലമായതിനാല്‍ എല്ലാം മാറ്റി വെച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന ചിത്രങ്ങള്‍ വീട്ടില്‍ വച്ച് അന്ന പൂര്‍ണയുടെ അമ്മ മേഖ എടുത്തതാണ്. ആ ചിത്രങ്ങള്‍ ഒരുപാട് പേര്‍ക്ക് ഇഷ്ടമായെന്നും ഒരു അഭിമുഖത്തില്‍ കൈലാസ് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X