For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി... സയനോരയ്ക്ക് പിന്തുണയുമായി ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ പിന്നണി ഗാനരംഗത്ത് തന്റേതായ. സ്ഥാനം കണ്ടെത്താൻ സനോരയ്ക്ക് കഴിഞ്ഞിരുന്നു. ഗായിക എന്നതിൽ ഉപരി സംഗീത സംവിധായിക കൂടിയാണ് താരം. ഡബ്ബിംഗ് മേഖലയിലും സയനോര ചുവട് വെച്ചിട്ടുണ്ട്സോഷ്യൽ മീഡിയയില്‍ സജീവമാണ് താരം. തന്റെ സംഗീത വിശഷങ്ങളും സന്തോഷങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് വൈറലാവാറുമുണ്ട്.

  സയനോരയുടെ അടുത്ത സുഹൃത്തുക്കളാണ് ഭാവനയും രമ്യ നമ്പീശനും ശില്‍പ ബാലയും മൃദുല മുരളിയും ഷഫ്നയും. ദിവസങ്ങൾക്ക് മുൻപ് താരങ്ങൾ ഒത്തുകൂടിയിരുന്നു. ഡാൻസും പാട്ടുമായി താരങ്ങൾ ആഘോഷമാക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന ഗാനത്തിനായിരുന്നു താരങ്ങൾ ചുവട് വെച്ചത്. ഇതാണ് ഞങ്ങളുടെ രാത്രികളെന്നും കുറിച്ചുകൊണ്ടായിരുന്നു സയനോര അടക്കം എല്ലാവരും തന്നെ വീഡിയോ പങ്കുവെച്ചിരുന്നത്. ഇത്തവണ ആരും തെറ്റിച്ചില്ല എന്ന് കുറിച്ചുകൊണ്ടായിരുന്നു നടിയും അവതാരകയുമായ ശിൽപ ബാല വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. താരങ്ങളു‍ടെ നൃത്ത വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരിന്നു.

  sayanora

  നിമിഷ നേരം കൊണ്ടായിരുന്നു താരങ്ങളുടെ വീഡിയോ വൈറലായത്. എല്ലപ്രാവശ്യത്തേയും പോലെ പോസിറ്റീവ് കമന്റിനോടൊപ്പം നെഗറ്റീവ് കമന്റുകളായിരുന്നു ഉയർന്നിരുന്നു. താരങ്ങളുടെ വസ്ത്രധാരണമായിരുന്നു ചിലർക്ക് പ്രശ്നമായത്. ഗായിക സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു അധികവും. ഷോർട്ട്സായിരുന്നു നടി ധരിച്ചത്. വസ്ത്രധാരണം മലയാളികളുടെ സംസ്കാരത്തിന് എതിരാണെന്നും കുട്ടികളും ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു ചിലരുടെ കമന്റ്. വിമർശകർക്ക് മറുപടിമായി സയനോര രംഗത്ത് എത്തിയിട്ടുണ്ട്. ഉഗ്രൻ മറുപടിയാണ് നടി വിമർശകർക്ക് നൽകിയിരിക്കുന്നത്.

  സാമന്തയുടേയും നാഗചൈതന്യയുടേയും സ്വഭാവം ഇങ്ങനെയാണ്, താരങ്ങളുടെ ഭാവി ജീവിതം പ്രവചിച്ച് ഗുരുജി

  ഷോർട്സ് ധരിച്ച് ഇരിക്കുന്ന ഒരു ചിത്രമായിരുന്നു താരം പങ്കുവെച്ചിരിക്കുന്നത്. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെയാണ് സയനോര ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നീ ഹാഷ് ടാഗുകളോടെയാണ് ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രവും നിമഷം നേരം കൊണ്ട് വൈറലായിട്ടുണ്ട്. ഈ ചിത്രത്തിന് നേരയും വിരൽ ചൂണ്ടി ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. സയനോര സിത്താരയെ കണ്ട് പഠിക്കണമെന്നാണ് ചിലർ പറയുന്നത്. ''സയനോരാ സിതാരയെ കണ്ട് പഠിക്കണം പൊതു സമൂഹത്തിൻ്റെ മുന്നിൽ നിൽക്കുംമ്പോൾ എങ്ങനെ വസ്ത്രം ധരിക്കുന്നമെന്ന് . Online ബിസിനസ് ആണല്ലോ.... കൊറോണ.. പോഗ്രാം ഇല്ല.. പരിപാടി ഒന്നും ഇല്ല...😃😃😃ഇനി ഇപ്പൊ... ഗൾഫിൽ ഒരു പരിപാടിക്കുള്ള ഫോട്ടോ ഷൂട്ടാണ്... പൊറുക്കണം എന്നിങ്ങനെയുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നുണ്ട്.

  മരിക്കുമ്പോൾ നമ്മൾ ഇതൊന്നും കൊണ്ട് പോകില്ലല്ലോ, റിസബാവയുടെ വാക്കുകൾ വൈറലാവുന്നു...

  എന്ത് വസ്ത്രം ധരിക്കാനും മറ്റുള്ളവരെ ശല്യപ്പെടുത്താതെ ജീവിക്കാനും എന്ത് ഡാൻസ് ചെയ്യാനും നിങ്ങൾക്കും അവകാശമുണ്ട് ബെസ്റ്റ് വിഷസ് സയനോര എന്നാണ് ഒരു വിഭാഗം പന്തുണച്ച് കൊണ്ട് പറയുന്നത്. സൈനു, തന്റെ കെട്ടിയോനും മാതാപിതാക്കൾക്കും കുഴപ്പമില്ലെങ്കിൽ പിന്നെന്താ , നിങ്ങള് മുത്തല്ലേ,നിങ്ങടെ ബിഗി ബിഗി ബുമ്പും 2പ്രവിശ്യമെങ്കിലും കേൾക്കാത്ത ഒരു ദിവസം പോലുമില്ല, ഒരുപാടു ഇഷ്ടമാണ് നിങ്ങളുടെ പാട്ടിനെ, കണ്ണൂരിന്റെ അഭിമാനം.ഏതു പ്രതിസന്ധി ഘട്ടത്തിലും പാതിരാത്രിയിലും ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി തണലായി ഉണ്ടാവും പെങ്ങളുട്ടി ഇഷ്ട്ടം,ഒരു നല്ല പാട്ടുകാരി എന്നതിലപ്പുറം . സയനോര എന്ന ജീവകാരുണ്യ പ്രവർത്തക കൂടിയായ പെങ്ങളുട്ടിയെ പെരുത്തിഷ്ടം, ചേച്ചിയുടെ " കരിരാവിൻ കുന്നിൽ " സോങ് ആണ് എന്റെ favourite... ഒരുപാട് ഇഷ്ടം ആണ് ചേച്ചിയുടെ ശബ്‌ദം... മലയാളത്തിൽ ഇത് പോലെ വ്യത്യസ്‌തമായ ശബ്‌ദം വേറെ ആർക്കും ഇല്ല. എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭക്കുന്നത്. .

  Recommended Video

  ആയിരം ഞരമ്പുരോഗികൾക്കും സദാചാരക്കാർക്കുമായി ഒരു ഫോട്ടോയിൽ മാസ്സ് മറുപടി

  ചിത്രം, കടപ്പാട്, സയനോര ഫേസ്ബുക്ക് പോസ്റ്റ്

  Read more about: sayanora
  English summary
  Here's How Singer Sayanora Philip Gave A Befitting Reply To Online Bullies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X