എംജി ശ്രീകുമാറിന്റെ പാട്ട് കേട്ട് ഭാര്യ ലേഖയുടെ മുഖം മാറി,ഇവരുടെ ജീവിതത്തിൽ ഈ പാട്ടിനൊരു ബന്ധമുണ്ട്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരനാണ് ഇദ്ദേഹം. മമ്മൂട്ടി ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ടാണ് സിനിമ പിന്നണി ഗാനരംഗത്ത് ഇദ്ദേഹം എത്തിയത്. പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് എംജി പ്രേക്ഷകർക്കായി നൽകിയത്. ഇന്നും ഈ പാട്ടുകൾ പ്രേക്ഷകർ പാടി നടക്കാറുണ്ട്.
എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇവരുടെ ചെറിയ വിശേഷങ്ങൾ പേലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരങ്ങൾ. എംജിയുടേയും ലേഖയുടേയും പ്രണയവിവാഹമായിരുന്നു. ഇവരുടെ പ്രണയ കഥ പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിത എംജി ശ്രീകുമാറിനോടുള്ള പ്രണയത്തെ കുറിച്ച് വാചാലയായി ലേഖ. കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയായ ഫ്ലവേഴ്സിന്റെ ടോപ്പ് സിംഗർ 2 ന്റെ വേദിയിൽ എത്തിയപ്പോഴാണ് ഇപ്പോഴും ജീവിതത്തിലുള്ള ആത്മാർഥപ്രണയത്തെ കുറിച്ച് പറഞ്ഞത്.

ലേഖയുടെ പ്രിയപ്പെട്ട ഗാനത്തെ കുറിച്ച് പറയുമ്പോഴാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് താരങ്ങൾ പറയുന്നത്. സംഗീത സംവിധായകൻ ദീപക് ദേവ് ഒരു മുഖം മാത്രം... എന്ന് തുടങ്ങുന്ന ഗാനവും എംജി ശ്രീകുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴായിരുന്നു പ്രണയകാലത്തെ കുറിച്ച് ലേഖ വാചാലയാകുന്നത്. പണ്ട് സ്നേഹിക്കുന്ന കാലത്ത് ശ്രീകുട്ടൻ തനിക്ക് വേണ്ടി പാടി തന്ന ഗാനമായിരുന്നു ഇതെന്നാണ് താരപത്നി പറയുന്നത്. കൂടാതെ താൻ ഒന്നും ശ്രീകുട്ടനോട് ചോദിച്ച് വാങ്ങിച്ചിട്ടില്ലന്നും എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന ഭർത്താവാണ് അദ്ദേഹമെന്നും ലേഖ കൂട്ടിച്ചേർത്തു. ലേഖയ്ക്ക് വേണ്ടി ഒരിക്കൽ കൂടി എംജി ശ്രീകുമാർ ആ ഗാനം ആലപിച്ചിരുന്നു. എംജിയുടെ മുഖനോക്കി നിന്ന് ആ പാട്ട് കേൾക്കുകയായിരുന്നു താരപത്നി. ഗായകനോടുളള പ്രണയം ആ മുഖത്ത് പ്രകടവുമായിരുന്നു.

ഇപ്പോൾ ശ്രീകുട്ടൻ തനിക്ക് വേണ്ടി പ്രത്യേകിച്ച് പാട്ടുകൾ ഒന്നും പാടി തരാറില്ലെന്നും ലേഖ പറയുന്നു. കാരണം വീട്ടിൽ റെക്കോഡിങ്ങ് സ്റ്റുഡിയോ ഉള്ളത് കൊണ്ട് ശ്രീകുട്ടന്റെ പാട്ടുകൾ എപ്പോഴും കേൾക്കാറുണ്ട്. എന്നാൽ അതെല്ലാം തനിക്ക് വേണ്ടിയാണ് പാടുന്നതെന്നാണ് താൻ ധരിക്കാറുണ്ടെന്നും ലേഖ ദീപക് ദേവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൂടാതെ ലേഖയുടെ സന്തോഷത്തിന്റേയും സൗന്ദര്യത്തിന്റേയും രഹസ്യവും ഇവർ ചോദിച്ചിരുന്നു. സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ ഏത് ഭാര്യയും സുന്ദരിയാകുമെന്നാണ് ലേഖ പറയുന്നത്.

കൂടാതെ ഷോയിൽ എംജി ശ്രീകുമാറിന്റെ ഏത് സൈഡ് ആണ് ഇഷ്ടമെന്നും ലേഖയോട് ചോദിക്കുന്നുണ്ട്. എന്നാൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുളള അപ്രതീക്ഷിതമായ മറുപടിയായിരുന്നു ലേഖ നൽകിയത്. തന്റെ ഭർത്താവ് എന്ത് ചെയ്താലും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അദ്ദേഹത്തെ അത്രമാത്രം ഇപ്പോഴും പ്രണയിക്കുന്നുണ്ട്. അപ്പോൾ ശ്രീകുട്ടൻ എന്ത് ചെയ്താലും അതിലൊരു സ്നേഹം ഞാൻ കാണുന്നുണ്ടെന്നും ലേഖ പറഞ്ഞു.
Recommended Video

ഏറെ നാളത്തെ അടുപ്പത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. 2000ൽ ആയിരുന്നു ഇവർ വിവാഹിതരാകുന്നത്. ഇരുവരും തമ്മിലുണ്ടാകുന്ന പിണക്കങ്ങളെ കുറിച്ചും അത് പരിഹരിക്കുന്നതിനെ കുറിച്ചും എംജി മറ്റൊരു വേദിയിൽ പറഞ്ഞിരുന്നു. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീര്‍ക്കും. സ്‌നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞു എന്നാണ് താരം പറയുന്നത്. എംജിയ്ക്കൊപ്പം ഷോകളിലും പൊതുവേദികളിലും സജീവ സാന്നിധ്യമാണ് ഭാര്യ ലേഖ.


Click it and Unblock the Notifications