twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് യേശുദാസിനെ അറിയുന്ന ഞാൻ ഇത് വിശ്വസിക്കില്ല, ഇതൊന്നും ശരിയല്ലെന്ന് എം ജയചന്ദ്രൻ

    |

    ഇനി മാലയാളത്തിൽ പാടില്ല എന്നുള്ള വിജയ് യേശുദസിന്റെ വാക്കുകൾ ഏറെ ഞെട്ടലോടെയാണ് മലയാളി സമൂഹവും സിനിമ സംഗീത ലോകവും കേട്ടത്. പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റിപ്പോർട്ട് പ്രചരിച്ചത്.മലയാള സിനിമയിൽ ഗായകർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും അതിനാൽ ഇനി ഇവിടെ പാടില്ലെന്നുമായിരുന്നു പ്രസ്തുത അഭിമുഖത്തിൽ പ്രചരിച്ച റിപ്പോർട്ട്. എന്നാൽ വളരെ വൈകാതെ തന്നെ ഇതിന് തിരുത്തുമായി വിജയ് യേശുദാസ് രംഗത്തെത്തിയിരുന്നു. റിപ്പോർട്ട് പ്രചരിച്ചതിന് പിന്നാലെ ഗായകൻ വിജയ് യേശുദാസിനേയും പിതാവ് യേശുദാസിനേയും വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

    vijay yssudas

    യേശുദാസിനേയും വിജയ് യേശുദാസിനേയും പിന്തുണച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. തന്റെ പാട്ട് ജീവിതത്തിന് 25 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ദേശാഭിമാനി വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് എം ജയചന്ദ്രൻ ഇതിനെ കുറിച്ച് പ്രതികരിച്ചത്. എം ജയന്ദ്രന്റെ വാക്കുകൾ ഇങ്ങനെ... മലയാളത്തിൽ ഇനി പാടില്ല എന്ന് വിജയ് യേശുദാസ് പറഞ്ഞതായി അവനെ അറിയുന്ന ഞാൻ വിശ്വസിക്കില്ല. വരികൾ അടർത്തി എടുത്ത് വ്യാഖ്യാനിച്ചതാകാം. ഇക്കാര്യം വിജയുമായി സംസാരിച്ചിട്ടില്ല. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തീർത്തും വ്യക്തിപരമാകാം. മലയാളിയുടെ ഹൃദയമിടിപ്പായ യേശുദാസ് സാറിനെ ചീത്തവിളിക്കുകയും തളളിപ്പറയുകയും ചെയ്യുന്നതും അതിന് വിജയിനെ ആയുധമാക്കുകയും ചെയ്യുന്നത് ശരിയല്ല.- അദ്ദേഹം പറഞ്ഞു.

    പ്രമുഖ മാസികയിലെ റിപ്പോർട്ട് പ്രചരിച്ചതിന് പിന്നാലെ തന്റെ പരാമർശത്തിൽ വ്യക്തത വരുത്തി വിജയ് യേശുദാസ് രംഗത്തെത്തിയിരുന്നു. മാധ്യമം വാരികയായ കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് വിജയ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നു. കുറെ കാര്യങ്ങൾ പറഞ്ഞതിന്റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കി. തുടർന്നാണത് മാധ്യമങ്ങളിൽ വാർത്തയായതെന്നും വിജയ് യേശുദാസ് പിന്നീട് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇനി മലയാളത്തിൽ പാടില്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണ്. അതിനർത്ഥം മലയാള സിനിമകളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയെന്നല്ല. എന്നെ ആവശ്യമുളളവർ എന്റെ വില മനസിലാക്കി വരികയാണെങ്കിൽ അവരുമായി ഇനിയും സഹകരിയ്ക്കുമെന്നാണ് വിജയ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    മലായാള സംഗീത ലോകത്ത് 20 വർഷം പൂർത്തിയാക്കുകയാണ് വിജയ് യേശുദാസ്. 200o ലാണ് വിജയ് യേശുദാസ് പിന്നണി ഗാനരംഗത്തെത്തിയിത്. മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടായിരുന്നു തുടക്കം. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് മലയാളത്തിൽ മികച്ച അവസരങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു.

    Read more about: vijay yesudas
    English summary
    I do not believe this , M Jayachandran Support Vijay Yesudas,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X