ഞാന്‍ സ്വന്തം മകന്‍ അല്ലെന്ന് പറഞ്ഞത് ഉമ്മയാണ്; എന്നെ എടുത്ത് വളര്‍ത്തിയത് ആണെന്ന് ഗായകന്‍ ഇമ്രാന്‍ ഖാന്‍

സംഗീത റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായി മാറി പിന്നീട് ഗായകനിരയില്‍ തരംഗമുണ്ടാക്കിയ ആളാണ് ഇമ്രാന്‍ ഖാന്‍. മാസങ്ങള്‍ക്ക് മുന്‍പാണ് ഇമ്രാന്‍ വിവാഹിതനാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇമ്രാന്‍ ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. അടുത്തിടെ ഫളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇമ്രാന്‍ എത്തിയിരുന്നു. അവതാരകനായ ശ്രീകണ്ഠന്‍ നായരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ വ്യക്തി ജീവിതത്തില്‍ അധികമാര്‍ക്കും അറിയാത്ത കഥയും പറഞ്ഞിരുന്നു. വിശദമായി വായിക്കാം...

ഇമ്രാന്‍ പത്ത് വയസിന് ശേഷമായാണ് തടിവെച്ചതെന്നാണ് ഉമ്മ പറയുന്നത്

ഇമ്രാന്‍ പത്ത് വയസിന് ശേഷമായാണ് തടിവെച്ചതെന്നാണ് ഉമ്മ പറയുന്നത്. താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. അവിടെ പോയി കഴിച്ചോളാന്‍ രാവിലെ ഉപ്പ പറഞ്ഞിട്ട് പോകും. കഴിച്ച് വളര്‍ത്തിയത് തന്നെയാണ് ഈ ശരീരം. കോഴിയെ ഒക്കെ നിര്‍ത്തിപ്പൊരിച്ച് അവിടെ നിന്ന് തന്നെ ഒറ്റയൊരണ്ണം തീറ്റിപ്പിക്കുമായിരുന്നു. തന്റെ മകന്റെ പ്രായത്തിലാണ് ഇത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ 150 കിലോ ഉണ്ടായിരുന്നു. ഞാന്‍ ഇരിക്കുന്ന ബെഞ്ചില്‍ മറ്റൊരാള്‍ക്ക് കൂടിയേ ഇരിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ക്ലാസിലെ കുട്ടികള്‍ക്ക് ഒന്നും തന്നെ പേടി ഇല്ലായിരുന്നു. എല്ലാവര്‍ക്കും കളിയാക്കാനുള്ളൊരു വസ്തുവായിരുന്നു. തടിയെക്കുറിച്ച് പറഞ്ഞ് എല്ലാവരും കളിയാക്കിയെങ്കിലും ടീച്ചറുമാരോട് ഞാന്‍ പരാതിപ്പെടാറില്ലായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുന്പോഴുള്ള പ്രണയത്തെ കുറിച്ച് ഇമ്രാൻ

ഒത്തിരി കുസൃതി കാണിക്കുന്ന ആളായിരുന്നു താന്‍. എങ്കിലും പാട്ട് ഒന്ന് കൊണ്ടാണ് പിടിച്ച് നിന്നത്. അന്ന് ആരാധകരൊക്കെ സ്‌കൂളില്‍ ഉണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നി. കുറേ നാള്‍ പുറകേ നടന്നു. അത് നടക്കില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു. ആ കുട്ടിയ്ക്ക് എന്നെ കാണുമ്പോള്‍ പേടിയാണ്. അങ്ങനെ ഇരിക്കവേ യൂത്ത്‌ഫെസ്റ്റിവലിന്റെ അന്ന് ഞാന്‍ പാടുന്നില്ലെന്ന് തീരുമാനിച്ച് നിന്നു. എന്റെ കൂട്ടുകാര്‍ ആ കുട്ടിയുടെ അടുത്ത് ചെന്നിട്ട് നീ ഇഷ്ടമാണെന്ന് പറഞ്ഞാലേ അവന്‍ പാടുകയുള്ളുവെന്ന് പറഞ്ഞു. അങ്ങനെ ആ കുട്ടി വന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ താന്‍ പാടി തകര്‍ത്തുവെന്നും ഇമ്രാന്‍ പറയുന്നു. എന്നാല്‍ പാടി കഴിഞ്ഞപ്പോള്‍ അവള്‍ ഇഷ്ടമില്ലെന്ന് തന്നെ പറഞ്ഞുവെന്നും ഇമ്രാന്‍ വ്യക്തമാക്കുന്നു.

ഞാനവരുടെ സ്വന്തം മകനല്ല, എടുത്ത് വളർത്തിയതാണ്

തന്റെ വാപ്പ മരിച്ചിട്ട് 5 വര്‍ഷമായി. വാപ്പയ്ക്ക് ചാക്കിന്റെ ബിസിനസ് ആയിരുന്നു. എല്ലാ ദിവസവും 500 രൂപ കഴിക്കാന്‍ മാത്രമായി പോക്കറ്റ് മണി തരുമായിരുന്നു അദ്ദേഹം. വൈകുന്നേരമാവുമ്പോള്‍ പൈസയെടുത്ത് തന്ന് മോന്‍ ഇഷ്ടമുള്ളത് പോയി കഴിച്ചോയെന്ന് പറയുമായിരുന്നു. എവിടെയോ കിടന്ന് നശിച്ച് പോവേണ്ട ആളായിരുന്നു ഇപ്പോള്‍ ഇവിടെ നില്‍ക്കുന്ന ഞാന്‍. അതിനും ഒരു കാരണമുണ്ടെന്ന് ഇമ്രാന്‍ പറയുന്നു. എന്നെ വാപ്പയും ഉമ്മയും എടുത്ത് വളര്‍ത്തിയതാണ്. അവരുടെ സ്വന്തം മകനല്ല.

Recommended Video

മമ്മൂക്ക 100 കോടിയിലേക്ക്,ഭീഷ്മയിലെ ഇക്കയുടെ അഴിഞ്ഞാട്ടം കാണുന്നതിനു മുമ്പ് | Bheeshma Parvam Review
മകനല്ലെന്ന് സത്യം വെളിപ്പെടുത്തിയത് ഉമ്മയാണെന്ന് ഇമ്രാൻ

ഞാന്‍ വഴി തെറ്റി നടന്നൊരു കാലം ഉണ്ടായിരുന്നു. അങ്ങനൊരു ദിവസം രാവിലെ ഉമ്മയാണ് എന്നോട് ഈ സത്യം വെളിപ്പെടുത്തുന്നത്. ഉമ്മ എന്നോട് ഇക്കാര്യം പറയുന്നതിന് മുന്‍പ് പലരും എന്നെ ഷാജീടെ മോനേ, ഷാജീടെ വളര്‍ത്തു മോനെ എന്നൊക്കെ വിളിക്കാറുണ്ടായിരുന്നു. അന്നേരമൊന്നും ഞാന്‍ അതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇത് കണ്ടില്ലേ, നമ്മുടെ ഷാജി എടുത്ത് വളര്‍ത്തിയത് എന്നൊക്കെ പറയുമ്പോഴൊന്നും അതിന്റെ പൊരുള്‍ എനിക്ക് മനസിലായിരുന്നില്ല. അന്നത് മനസിലാക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീടാണ് ഉമ്മയിലൂടെ താന്‍ അക്കാര്യം അറിഞ്ഞതെന്നും ഇമ്രാന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X