ഭാര്യയായിരുന്ന കൊച്ചിനോട് എനിക്ക് താല്‍പര്യവുമില്ലായിരുന്നു! സ്റ്റാര്‍ സിംഗറിലെ ഷിബുവിന്റെ ഇപ്പോഴത്തെ ജീവിതം

മലയാളികള്‍ ഒരിക്കലും മറക്കാത്ത ഗായകനാണ് ഷിബു എസ്. സംഗീത റിയാലിറ്റി ഷോ യായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പാട്ട് പാടിയാണ് ഷിബു കേരളക്കരയില്‍ തരംഗം സൃഷ്ടിക്കുന്നത്. കാഴ്ചാപരിമിതിയുള്ള താരത്തിന് അസുഖം വന്നതോടെ പരിപാടിയില്‍ നിന്നും പിന്മാറേണ്ട അവസ്ഥയും ഉണ്ടായി.

ഇപ്പോള്‍ അമ്മയുടെ കൂടെ ജീവിക്കുകയാണ് താരം. ഇടയ്ക്ക് പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന് പോയി. മാത്രമല്ല വിവാഹിതനായെങ്കിലും ഭാര്യ ഉപേക്ഷച്ച് പോയി. ഇത്തരത്തില്‍ തന്റെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി തുറന്ന് സംസാരിക്കുകയാണ് താരമിപ്പോള്‍. അമ്മയുടെ കൂടെ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു ഷിബു.

shibu

അമ്പലത്തിലെ ഉത്സവത്തിന് പോയി വന്ന് രാത്രിയില്‍ കിടന്ന് ഉറങ്ങിയതാണ്. രാവിലെ വിളിച്ചുണര്‍ത്തി ചായ കുടിക്കാന്‍ നോക്കുമ്പോഴാണ് ഷിബു വീഴുന്നത്. ആ വീഴ്ചയിലാണ് വലുതുവശം തളര്‍ന്നത്. ശരിക്കും താന്‍ മരിച്ചു പോയെന്നാണ് അന്ന് കരുതിയതെന്നാണ് ഷിബു പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പള്‍സ് ഒന്നും ഇല്ലായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് ആളെത്തില്ലെന്നാണ് ആദ്യം കൊണ്ട് പോയ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത്.

ഐഡിയ സ്റ്റാര്‍ സിംഗറിലേക്ക് വന്നപ്പോഴാണ് ജീവിതം പച്ചപ്പിടിച്ചത്. അങ്ങനെയിരിക്കുമ്പോഴാണ് ശരീരം തളര്‍ന്ന് പോവുന്നതും. രണ്ട് പാട്ടിന് നാലായിരത്തി അഞ്ഞൂറ് രൂപ വരെ കിട്ടുമായിരുന്നു. അന്ന് ജീവിതം നല്ല രീതിയില്‍ പോയി. നാല് വര്‍ഷം സന്തോഷമായിരുന്നെങ്കില്‍ പിന്നെ ദുരിതമായെന്ന് ഷിബു പറയുന്നു.

shibu

ഇതിനിടയില്‍ ഞാന്‍ കല്യാണം കഴിച്ചു. ആ കൊച്ചിന്റെ അടുത്ത് യാതൊരു താല്‍പര്യവുമില്ലാത്ത കൊച്ചായിരുന്നു അത്. അമ്മച്ചിയുടെ നാത്തൂന്റെ മകളാണ്. രണ്ടാളും ഒരു വീട്ടില്‍ വളര്‍ന്നവരാണ്. വിവാഹത്തെ പറ്റി ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി കല്യാണം കഴിച്ചു. അതിലൊരു കുട്ടിയുണ്ട്. ഭാര്യയും അമ്മയും തമ്മിലുള്ള സംസാരത്തിന്റെ പേരില്‍ അവളെ വീട്ടുകാര്‍ വിളിച്ചോണ്ട് പോയി. പിന്നെ ഇങ്ങോട്ട് വിട്ടിട്ടില്ല.

ഷിബുവിന്റെ ശരീരമൊക്കെ തളര്‍ന്നതിന് ശേഷമാണ് ആ കല്യാണം കഴിച്ചത്. എല്ലാ കാര്യവും അറിഞ്ഞ് തന്നെയായിരുന്നു. അവള്‍ തിരിച്ച് വരുമെന്ന് തന്നെയാണ് തന്റെ വിശ്വാസം. സ്‌കൂള്‍ അവധി ഉള്ള ദിവസങ്ങളില്‍ മകന്‍ വീട്ടില്‍ വരികയും അവിടെ താമസിക്കുകയും ചെയ്യുമെന്നും താരം പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി വരെ നടന്നു പോകാന്‍ പറ്റുമായിരുന്നു, ഇപ്പോള്‍ അതിനും പറ്റുന്നില്ലെന്നാണ് ഷിബു പറയുന്നത്. കൊച്ചിനെ പഠിപ്പിക്കണമെന്നതാണ് വലിയ ആഗ്രഹം. അതിന് എന്റെ കയ്യില്‍ പൈസയില്ല, പഴേത് പോലെ പാടണമെന്നുമുണ്ടെന്നും ഷിബു കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Read more about: shibu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X