ചിത്രയെക്കുറിച്ച് ശിഖ പ്രഭാകര്‍! സ്റ്റാര്‍ സിംഗര്‍ വേദിയില്‍ അന്ന് സംഭവിച്ച കാര്യം ഇതായിരുന്നു
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ കണ്ടവരാരും ശിഖ പ്രഭാകറിനെ മറക്കാനിടയില്ല. മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ശിഖ. അടുത്തിടെയായിരുന്നു ശിഖയുടെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
ശ്രീനാഥ്, ജോബി ജോണ്‍, മഞ്ജുഷ തുടങ്ങി ശ്രദ്ധേയരായ മത്സരാര്‍ത്ഥികളായിരുന്നു ആ സീസണിലുണ്ടായിരുന്നത്. ഇവരോടൊപ്പമായിരുന്നു ശിഖയും മത്സരിച്ചത്. സ്റ്റാര്‍ സിംഗറുമായി ബന്ധപ്പെട്ട ഓര്‍മ്മകളെക്കുറിച്ച് പറഞ്ഞ് വാചാലയായെത്തിയിരിക്കുകയാണ് ശിഖ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശിഖ മനസ്സുതുറന്നത്.
സ്റ്റാര്‍ സിംഗറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്നത് ചിത്രച്ചേച്ചിയുടെ സമ്മാനമാണ്. അഞ്ജുവും ഞാനും ഒരുമിച്ചൊരു ഗാനം പാടിയിരുന്നു. ചിത്രച്ചേച്ചിയുടെ പാട്ടായിരുന്നു അത്. എല്ലാവര്‍ക്കും പാടിയത് ഇഷ്ടമായിരുന്നു. വേദിയില്‍ വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചതിന് പിന്നാലെയായാണ് കൈയ്യിലെ വളകള്‍ ഊരി ഞങ്ങള്‍ക്ക് സമ്മാനമായി തന്നത്. ഇനും ഞാനത് സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഇതുപോലൊരു ഭാഗ്യം മറ്റൊരു മത്സരാര്‍ത്ഥികള്‍ക്കും ലഭിച്ചുവെന്ന് തോന്നുന്നില്ല.

പാടിക്കൊണ്ടിരിക്കുന്നതിനിടെ പകുതിക്ക് വെച്ച് പാട്ടുനിന്നുപോയ അവസ്ഥയെക്കുറിച്ചും ശിഖ സംസാരിച്ചിരുന്നു. പ്രയാസമുള്ള ഗാനമായിരുന്നില്ല അത്. അന്നത്തെ ദിവസം എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. ടെന്‍ഷനില്ലാതെയായിരുന്നു പാടാന്‍ പോയത്. തനിക്ക് ഭാഗ്യമില്ലാത്ത ദിവസമായിരിക്കും അത്.
പാട്ടില്‍ നിന്നും ഇടവേളയെടുത്ത് പഠനത്തില്‍ ശ്രദ്ധിക്കുകയായിരുന്നു ശിഖ. തമിഴ് സിനിമയിലൂടെ പിന്നണി ഗാനരംഗത്ത് കാലുറപ്പിക്കുന്നതിനെക്കുറിച്ചും ശിഖ പറഞ്ഞിരുന്നു. പരിപാടിയുടെ ഗ്രൂമിങ് സെഷന്‍ മികച്ചതാണ്. പുതിയ ഗാനം കേള്‍ക്കാനും പഠിക്കാനും തെറ്റ് തിരുത്താനുമൊക്കെ കഴിയാറുണ്ട്. മികച്ച അവസരമാണിതെന്നും ശിഖ പറയുന്നു.
സംഗീത സംവിധായകനായ ഫൈസല്‍ റാസിയെയാണ് ശിഖ വിവാഹം ചെയ്തത്. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. പൂമരമെന്ന ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത് ഫൈസലായിരുന്നു. 5 വര്‍ഷത്തെ പ്രണയത്തിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. മഹാരാജാസ് കോളേജില്‍ വെച്ചായിരുന്നു ഇവര്‍ പ്രണയത്തിലായത്. സംഗീതമായിരുന്നു ഇരുവരേയും ചേര്‍ത്തുനിര്‍ത്തിയത്. വ്യത്യസ്ത മതവിഭാഗക്കാരായതിനാല്‍ തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. ഇരുവീട്ടുകാരുടേയും പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹം നടത്തിയത്.


Click it and Unblock the Notifications