പുതിയ അതിഥി എത്തുകയാണ്; നിറവയറിലുള്ള ചിത്രങ്ങളുമായി ഗായിക സോണിയ ആമോദ്
ഗര്‍ഭകാലം ആഘോഷമാക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ടായിരുന്നു സോണിയ ആമോദ് രംഗത്ത് വന്നത്. വളക്കാപ്പ് ചടങ്ങിലെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് താരത്തിന്റെ വീട്ടിലേക്ക് പുതിയാരു അതിഥി എത്താന്‍ പോവുകയാണെന്ന കാര്യം എല്ലാവരും അറിയുന്നത്. തന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരികയാണ്. നിങ്ങള്‍ എല്ലാവരുടേയും അനുഗ്രഹം വേണം എന്നും പറഞ്ഞായിരുന്നു സോണിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞത്. സാധാരണ വളക്കാപ്പ് ചടങ്ങിലെ പോലെ പട്ടുസാരി ഉടുത്ത് മുല്ലപ്പൂവൊക്കെ ചൂടി ഭര്‍ത്താവിനൊപ്പം ചിരിച്ച് നില്‍ക്കുന്ന സോണിയയുടെ ഫോട്ടോസും പങ്കുവെച്ചിരുന്നു.
വളരെ പെട്ടെന്ന് തന്നെ സോണിയയുടെ സന്തോഷ വാര്‍ത്ത വൈറലായി കഴിഞ്ഞിട്ടുണ്ട്. ഗായകരും ആരാധകരുമടക്കം നിരവധി പേരാണ് സോണിയയ്ക്കും കുടുംബത്തിനും ആശംസ അറിയിച്ച് കൊണ്ട് എത്തിയിട്ടുള്ളത്. സ്റ്റാര്‍ സിംഗറിലൂടെയാണ് സോണിയ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. 2008 ലായിരുന്നു സംഗീത ലോകത്തേക്കുള്ള ചുവടുവെപ്പായി സോണിയ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ എത്തുന്നത്. അതിന് മുന്‍പ് ഗന്ധര്‍വ്വസംഗീതം എന്ന പരിപാടിയിലും താരം പങ്കെടുത്തു.

വേറിട്ട ആലാപന ശൈലിയിലൂടെ വിധികര്‍ത്താക്കളെയും പ്രേക്ഷകരെയും ഒരുപോലെ അതിശയിപ്പിക്കാന്‍ സോണിയയ്ക്ക് സാധിച്ചിരുന്നു. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്ത് സജീവമായിരുന്ന ഗായിക 'സോണിയ കണ്‍സേര്‍ട്ടോ' എന്നൊരു ബാന്‍ഡും നടത്തുന്നുണ്ട്. സോണിയയ്ക്ക് പുറമേ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയുമെല്ലാം പാട്ട് പാടുന്നവരാണ്. സോണിയ റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് പ്രശസ്തി ലഭിക്കുന്നത്.

അടുത്ത കാലം വരെ സ്റ്റാര്‍ട്ട് മ്യൂസിക് എന്ന ഏഷ്യാനെറ്റിലെ പരിപാടിയിലും സോണിയ ഉണ്ടായിരുന്നു. സീരിയല്‍ രംഗത്തെ താരങ്ങള്‍ മത്സരാര്‍ഥികളായിട്ടെത്തുന്ന ഷോ യില്‍ പാട്ടുകാരിയായി തന്നെയാണ് സോണിയ ഉണ്ടായിരുന്നത്. മത്സരാര്‍ഥികളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ പാട്ടുമായി ബന്ധപ്പെട്ടതായിരിക്കും. ഇതില്‍ പലതും പാടുന്നത് സോണിയ ആയിരുന്നു. സോണിയയ്‌ക്കൊപ്പം ഐഡിയ സ്റ്റാര്‍ സിംഗറിലെ ശ്രീനാഥും സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ ഉണ്ടായിരുന്നു. നിലവില്‍ സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ പുതിയ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ഗര്‍ഭിണിയായത് കൊണ്ടാണോ കഴിഞ്ഞ കുറച്ച് കാലമായി ഗായിക പരിപാടിയില്‍ നിന്നും മാറി നിന്നതെന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.


Click it and Unblock the Notifications











