Just In
- 9 hrs ago
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
- 10 hrs ago
യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം
- 11 hrs ago
ബിഗ് ബോസ് വിന്നറാവാന്‍ തീരുമാനിച്ചാല്‍ അത് തന്നെ നടക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് ഡിംപലിന്റെ മാതാപിതാക്കള്‍
- 11 hrs ago
ഹെലന് തമിഴില്‍, റീമേക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്, കാണാം
Don't Miss!
- Automobiles
2021 റാങ്ലറിന്റെ പ്രാദേശിക അസംബ്ലിയും ബുക്കിംഗുകളും ആരംഭിച്ച് ജീപ്പ്
- News
വീട്ടുകാരുടെ എതിര്‍പ്പ്; കണ്ണൂരില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു
- Lifestyle
ഇന്നത്തെ ദിവസം ശുഭമാകുന്നത് ഇവര്‍ക്ക്
- Finance
ആരോഗ്യ ബജറ്റ് ;ആരോഗ്യ പരിരക്ഷ മാത്രമല്ല തൊഴിലവസരങ്ങളും വർധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
- Sports
IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റം? ഇലവന് നോക്കാം
- Travel
ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സോമുവിനെക്കുറിച്ച് ചോദിച്ചാല്‍ വികാരധീനനാവും, ഐഡിയ സ്റ്റാര്‍ സിംഗര്‍ അനുഭവം പറഞ്ഞ് വിവേകാനന്ദന്
ഗാനമേളയും റിയാലിറ്റി ഷോയുമൊക്കെയായി ശ്രദ്ധേയനായ സോമദാസിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് എല്ലാവരും. പ്രിയപ്പെട്ട സോമു ഇനി കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഐഡിയ സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു അദ്ദേഹം.
കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. 2008 ലെ ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഏറെ ജനപ്രീതി നേടിയ ഗായകനായിരുന്നുവെന്ന് വിവേകാനന്ദന് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ പ്രതികരണത്തിലായിരുന്നു അദ്ദേഹം സോമുവിനെക്കുറിച്ച് പറഞ്ഞത്.
സോമദാസും ഞങ്ങളും അറിയപ്പെടുന്നത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ്. എന്നാല്‍ സോമദാസ് അതിനു മുന്‍പേ തന്നെ സ്റ്റേജുകളില്‍ പാടി ജനങ്ങളെ കയ്യിലെടുക്കുമായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് അദ്ദേഹം പരിപാടികള്‍ക്ക് വരുമായിരുന്നു. ഞങ്ങളെയൊക്കെ പാടി കയ്യിലെടുത്ത ആളാണ്. പിന്നീട് ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കണ്ടതില്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു.
അദ്ദേഹം ഒരു ഗുരുവില്‍ നിന്നും പാട്ട് പഠിച്ചതല്ല. ബോണ്‍ ടാലന്റായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ ജഡ്ജസിന്റെയും ഞങ്ങളുടെയും കണ്ണുനിറച്ചിരുന്നു. മനസ് തുറന്നു പറയുകയാണ്, ആ ഒരു സീസണില്‍ ഇത്രയും ജനപ്രീതി നേടിയ മറ്റൊരു മത്സരാര്‍ത്ഥിയില്ല. എവിടെ ചെന്നാലും സോമുവിന് സുഖമല്ലേ, എന്ത് ചെയ്യുന്നു, അന്വേഷണം പറയണം ഇതുമാത്രമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത്. അങ്ങനെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കുക എന്നു പറയുന്നത് ദൈവാനുഗ്രഹമാണ്.
സ്റ്റാര്‍ സിംഗറില്‍ റൂം ഷെയറിംഗടക്കം ഒരുപാട് സമയം ഒന്നിച്ചുണ്ടായിരുന്നു. നാളുകളായി പാട്ട് പഠിച്ച ഒരാളില്‍ നിന്നും കിട്ടുന്ന അറിവിനേക്കാള്‍ സ്റ്റേജില്‍ പാടിയുള്ള അനുഭവങ്ങളിലൂടെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.
സ്റ്റേജില്‍ കയറിയാല്‍ സോമു വേറെ ഒരാളാണ്. പത്തിരട്ടി എനര്‍ജി എവിടെ നിന്നൊക്കയോ വരും. എങ്ങനെയാണ് സോമു ട്രാന്‍സ്ഫോം ചെയ്യപ്പെടുന്നതെന്ന് പറയാനാവില്ല. സോമുവിനെ പറ്റി ഇപ്പോള്‍ ചോദിച്ചാല്‍ വികാരഭരിതനായി പോകും. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ ദുഖം താങ്ങാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ലോകം മുഴുവനുമുള്ള ആരാധകര്‍ക്കും സാധിക്കട്ടെയെന്നേ പറയാനുള്ളുവെന്നുമായിരുന്നു വിവേകാനന്ദന് പറഞ്ഞത്.