യേശുദാസും ഇളയരാജയും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് മനോഹര ഗാനങ്ങള്‍, തരംഗമായ പാട്ടുകള്‍ കാണാം

By Midhun Raj

തെന്നിന്ത്യന്‍ സിനിമയുടെ സംഗീത ചക്രവര്‍ത്തിയായ ഇളയരാജയുടെ 78ാം പിറന്നാള്‍ ദിനം ആണിന്ന്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലും മറ്റുമായി എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലായി 4000ത്തില്‍ അധികം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ പ്രതിഭയാണ് ഇളയരാജ. പാട്ടുകള്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്‌റെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. കെജെ യേശുദാസ്, എസ്പി ബാലസുബഹ്മണ്യം, കെഎസ് ചിത്ര, സുജാത മോഹന്‍, ഹരിഹരന്‍ ഉള്‍പ്പെടെയുളള ശ്രദ്ധേയ ഗായകരെല്ലാം ഇളയരാജയുടെ സംഗീതത്തില്‍ പാടിയവരാണ്.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

മലയാളത്തിലും നിരവധി മികച്ച പാട്ടുകളാണ് ഇളയരാജ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. യേശുദാസിനൊപ്പം ഇളയരാജ ഒന്നിച്ചപ്പോഴെല്ലാം മികച്ച ഗാനങ്ങളാണ് പുറത്തിറങ്ങിയത്. തമിഴിലും മലയാളത്തിലും ഇളയരാജയ്ക്ക് വേണ്ടി ഗാനഗന്ധര്‍വ്വന്‍ പാട്ടുകള്‍ പാടിയിരുന്നു. അതേസമയം യേശുദാസ് ഇളയരാജ കൂട്ടുകെട്ടില്‍ തരംഗമായ ചില പാട്ടുകളെ കുറിച്ചറിയാം...

1986ല്‍ പുറത്തിറങ്ങിയ പൂമൂഖപ്പടിയില്‍

1986ല്‍ പുറത്തിറങ്ങിയ പൂമൂഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ ഇളയരാജ ഒരുക്കിയ പൂങ്കാറ്റിനോടും എന്ന പാട്ട് ഇന്നും മലയാളികളുടെ മനസില്‍ നില്‍ക്കുന്ന ഗാനമാണ്. ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസ് പാടിയ മനോഹര ഗാനങ്ങളില്‍ ഒന്നായിരുന്നു ഇത്. യേശുദാസിനൊപ്പം എസ് ജാനകിയും ചേര്‍ന്നാണ് ഈ പാട്ട് പാടിയത്. ഇതേപോലെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ഓലത്തുമ്പത്ത് ഇരുന്ന് ഊയലാടും എന്ന പാട്ടും ശ്രദ്ധേയമായിരുന്നു.

ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഇളയരാജ

ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം നല്‍കി യേശുദാസ് ആലപിച്ച പാട്ടായിരുന്നു ഇത്. ഫാസില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രത്തിലെ മറ്റ് പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂട്ടത്തില്‍ സ്‌നേഹത്തിന്‍ പൂഞ്ചോല എന്നു തുടങ്ങുന്ന ഗാനവും മലയാളികള്‍ ഏറ്റെടുത്തു. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിലെ തന്നെ കൊഞ്ചി കരയല്ലേ എന്ന പാട്ടും ഇളയരാജ യേശുദാസ് കൂട്ടുകെട്ടില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭദ്രന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക്

ഭദ്രന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ബിച്ചു തിരുമലയാണ് വരികള്‍ എഴുതിയത്. തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്ത ദളപതിയിലെ പാട്ടുകളും ഈ കൂട്ടുകെട്ടില്‍ ഹിറ്റായി മാറിയിരുന്നു. ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസും എസ്പിബിയും ചേര്‍ന്ന് പാടിയ കാട്ടുകുയിലു മനസുക്കുളെള എന്ന പാട്ടാണ് വലിയ ഓളമുണ്ടാക്കിയിരുന്ന പാട്ട്. കൂടാതെ മമ്മൂട്ടി നായകനായ മൗനം സമ്മതം എന്ന ചിത്രത്തിലെ കല്യാണ തേന്‍നില എന്ന പാട്ടും ഇളയരാജ യേശുദാസ് കൂട്ടുകെട്ടില്‍ തരംഗമായിരുന്നു.

Recommended Video

Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam
രജനീകാന്ത് നായകവേഷത്തില്‍

രജനീകാന്ത് നായകവേഷത്തില്‍ എത്തിയ മന്നന്‍ എന്ന ചിത്രത്തിലെ അമ്മ എന്‍ട്ര് അഴയ്ക്കാതെ ഉയിരില്ലയേ എന്ന പാട്ടും സംഗീതാസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്തു. കൂടാതെ സൊല്ല തുടുക്കുത് മനസു ചിത്രത്തിലെ പൂവെ സെമ്പൂവേ എന്ന പാട്ടും ഇളയരാജ യേശുദാസ് കൂട്ടുകെട്ടില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ മൂട് പനി എന്ന ചിത്രത്തിലെ എന്‍ ഇനിയ പൊന്‍നിലാവെ എന്ന പാട്ടും ഈ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X