twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എസ്പിബിക്കൊപ്പം വന്ദേമാതരം പാടി മോഹന്‍ലാല്‍, ഏറ്റുപാടി ഇന്ത്യൻ ജനത

    |

    കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യം ഇന്ന് 74ാംമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഏറെ നിയന്ത്രണങ്ങളോടെയാണ് ഇക്കുറി ചടങ്ങുകൾ നടന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി.

    mohanlal

    രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യസ്നേഹം ഉണർത്തുന്ന ഗാനവുമായി ഇന്ത്യൻ സിനിമ സംഗീത ലോകം. സിനിമതാരങ്ങളും , കലാകാരാന്മാരും ഒരുമിച്ചെത്തുന്ന വീഡിയോ ആൽബത്തിന് വന്ദേമാതരം എന്നാണ് പേര് നൽകിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇതിന്റെ പ്രമോ വീഡിയോ പുറത്തെത്തിയിരുന്നു . ഈ വീഡിയാ വൈറലായിരുന്നു.

    ഇപ്പോഴിത വന്ദേമാതരം ആൽബത്തിന്റെ പൂർണ്ണമായ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനമായ ഇന്ന് രാവിലെ പ്രേക്ഷകരുടെ പ്രിയതാരം മോഹൻ ലാൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചു. മോഹൻലാലിനെ കൂടാതെ എസ്.പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു , ഡോ സുബ്രഹാമണ്യം, കവിത കൃഷ്ണ മൂർത്തി,, സോനു നിഗം, ബിന്ദു സുബ്ര‌ഹ്‌മണ്യം, നാരായണ സുബ്രഹ്‌മണ്യം, മഹതി സുബ്രഹ്മണ്യം, ബി സുബ്രഹ്‌മണ്യം, റോണു മജൂംദാർ, ഡിബാഷിഷ് ഭട്ടാചാര്യ, തൻമയ് ബോസ്, സഞ്ജീവ് നായ്‌ക് തുടങ്ങിയവരു ഗാനം ആലപിക്കുന്നുണ്ട്.

    കവിത കൃഷ്ണമൂര്‍ത്തിയുടെ വരികൾക്ക് ഓര്‍ക്കസ്ട്ര ഒരുക്കിയിരിക്കുന്നത് ഫിലിം സ്കോറിംഗ് അക്കാദമി ഓഫ് യൂറോപ്പാണ്..ഡോ. എൽ സുബ്രഹ്മണ്യമാണ് വന്ദേമാതരം ആൽബം നിർമ്മിച്ചിരിക്കുന്നത്.എല്ലാവരും പല സ്ഥലങ്ങളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്ത് ഒന്നാക്കിയിരിക്കുകയാണ്. പാട്ടിനൊപ്പം തന്നെ ഇന്ത്യയുടെ വൈവിദ്യമായ കാഴ്ചകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൽബം സോഷ്യൽ മീഡിയയിൽ വൈറലാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

    ലോക്ക് ഡൗണിന് ശേഷമുള്ള ലാലേട്ടന്റെ ആദ്യ വീഡിയോയാണിത്. താരത്തിന്റെ ലുക്കും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. താടിവെച്ച ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരങ്ങൾക്കൊപ്പം തങ്ങളുടെ വീടുകളിൽ ഇരുന്ന് പ്രേക്ഷകരും വന്ദേമാതരം ഏറ്റു പാടുകയാണ്.

    വീഡിയോ കാണാം

    Read more about: independence day mohanlal
    English summary
    Independence Day 2020: Mohalal Shared Vande Mataram Album Song went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X