എസ്പിബിയ്ക്കും ഹേമമാലിനിക്കുമൊപ്പം വന്ദേ മാതരം പാടി മോഹൻലാൽ...
കൊവിഡ് പശ്ചാത്തലത്തിലാണ് രാജ്യം ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറെ നിയന്ത്രണങ്ങളോടെയാണ് ഇക്കുറി സ്വാതന്ത്ര്യദിനാഘോഷം നടക്കുക. കുറച്ച് ആളുകൾ മാത്രമാണ് ഇത്തവണ ചെങ്കോട്ടയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. കൊറോണ പോരാളികളാണ് ഇത്തവണ സ്വാതന്ത്യദിനാഘോഷ പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. കൊറോണ പ്രതിരോധത്തിന്റെ മുന്നണിയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നെഴ്സുമാർ, പൊലീസുകാർ എന്നിവരുടെ പ്രതിനിധികൾക്കും ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് ക്ഷണമുണ്ട്.

74ാം മത് സ്വതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യസ്നേഹം ഉണർത്തുന്ന പുതിയ ആൽബം പുറത്തിറക്കി സിനിമ ലോകം. സിനിമതാരങ്ങളും ഗായകരും കലാകാരന്മാരും ഈ വീഡിയോയിൽ ഒരുമിച്ച് എത്തുന്നുണ്ട്. വന്ദേമാതരം എന്ന് പേര് നൽകിയിരിക്കുന്ന വീഡിയോയുടെ പ്രമോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാളി പ്രേക്ഷകരുടെ പ്രിയ താരമായ മോഹൻലാലും ഈ വീഡിയോയുടെ ഭാഗമാകുന്നുണ്ട്. ലാലിനെ കൂടാതെ എസ്.പി ബാലസുബ്രഹ്മണ്യം, ഹരിഹരൻ, ശ്രേയാ ഘോഷാൽ, ഹേമ മാലിനി, ജൂഹി ചൗള തുടങ്ങിയവരും വീഡിയോയിൽ എത്തുന്നുണ്ട്. ആഗസ്റ്റ് 15 നാണ് വീഡിയോ പുറത്ത് ഇറങ്ങുന്നത്.
Recommended Video
ഡോ. എൽ സുബ്രഹ്മണ്യം നിർമിക്കുന്ന വിഡിയോയുടെ പ്രമോ വീഡിയോ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 40 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഇൗ പ്രമോ വിഡിയോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു വിവിധ ഭാഷകളിലായിട്ടാണ് താരങ്ങൾ വന്ദേമാതരം ആലപിക്കുന്നത്. എല്ലാവരും പല സ്ഥലങ്ങളില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്ത് ഒന്നാക്കിയിരിക്കുകയാണ്. താരങ്ങൾക്കൊപ്പം ജനങ്ങളും വന്ദേമാതരം ഏറ്റുപാടുകയാണ്.
മലയാളത്തിൽ നിന്ന് മോഹൻലാലിനെ മാത്രമാണ് വന്ദേമാതരം പ്രമോ വീഡിയോയിൽ ദൃശ്യമാകുന്നത്. താടിവെച്ച് പുത്തൻ ലുക്കിലായിരുന്നു വീഡിയോയിൽ ലാൽ പ്രത്യക്ഷപ്പെട്ടത്. ഇത് മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ലോക്ക് ഡൗണിന് ശേഷമുള്ള ലാലേട്ടന്റെ ആദ്യ വീഡിയോയാണിത്. യൂട്യൂബിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
വന്ദേ മാതരം വീഡിയോ ആൽബം കാണാം


Click it and Unblock the Notifications