അരവിന്ദ് സ്വാമിയുടെ റോജയിലെ ആ പാട്ട്! ദേശസ്‌നേഹം വിളിച്ചോതുന്ന ഗാനങ്ങള്‍ ഇവയാണ്!

ദേശസ്‌നേഹം വിളിച്ചോതുന്ന നിരവധി ഗാനങ്ങള്‍ നമുക്ക് പരിചിതമാണ്. താരങ്ങളുടെ അസാധ്യ പ്രകടനം മാത്രമല്ല ഗാനങ്ങളും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാറുണ്ട്്. 74ാം സ്വാതന്ത്ര്യ ദിനത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യ. വന്ദേമാതരവും ത്രിവര്‍ണ്ണ പതാകയുമെല്ലാം വീണ്ടും ഉയരും. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗാനങ്ങളിലൊന്നാണ് റോജയിലേത്. അവസാന ശ്വാസം വരെ ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഭീകരരുടെ തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങുന്ന അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല.

വിജയകാന്ത്, അര്‍ജുന്‍ സര്‍ജ, അരവിന്ദ് സ്വാമി തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ദേശസ്‌നേഹം വിളിച്ചോതുന്ന ഗാനങ്ങളുമുണ്ടായിരുന്നു. എല്ലാ വര്‍ഷവും സ്വാതന്ത്ര്യ ദിനത്തില്‍ ഈ ഗാനങ്ങള്‍ വീണ്ടും കേള്‍ക്കാറുമുണ്ട്. അര്‍ജുന്‍ സര്‍ജ നായകനായി അഭിനയിച്ച ചിത്രത്തിലെ ഗാനമായ തായിന്‍ മണിക്കൊടി സൊല്ലുത് ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. രാജ്യസ്‌നേഹത്തെക്കുറിച്ച് പറയുന്ന ഈ ഗാനം ആലപിച്ചത് എസ് പി ബാലസുബ്രഹ്മണ്യമാണ്. സ്വാതന്ത്ര്യ ദിനത്തില്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന തമിഴ് ഗാനങ്ങളിലൊന്ന് കൂടിയാണിത്.

Roja

തമിഴാ തമിഴാ എന്ന റോജയിലെ ഗാനവും ദേശസ്‌നേഹത്തെക്കുറിച്ചാണ് പറയുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിലെ മികച്ച ഗാനങ്ങളിലൊന്ന് കൂടിയാണിത്. പ്രണയം മാത്രമല്ല ഭീകരതയ്‌ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും ചിത്രത്തില്‍ പ്രതിപാദിച്ചിരുന്നു. എആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ ഗാനം ആലപിച്ചത് ഹരിഹരനാണ്. ഭാരത് ഹം കോ എന്നായിരുന്നു ഈ ഗാനം ഹിന്ദിയിലേക്ക് മാറ്റിയപ്പോള്‍.

ഭരതവിലാസ് എന്ന ചിത്രത്തിലെ ഇന്ത്യനാട് എന്ന ഗാനവും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. 1973 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ടിഎം സൗന്ദര്യരാജനും സംഘവുമായിരുന്നു ഗാനം ആലപിച്ചത്. ഇന്ദിരയെന്ന ചിത്രത്തിലെ ഇനി അച്ചാരം ഇല്ലൈ എന്ന ഗാനവും ദേശസ്‌നേഹം വിളിച്ചോതുന്ന പാട്ടാണ്. അരവിന്ദ് സ്വാമിയും അനു ഹസനുമായിരുന്നു ചിത്രത്തിലെ നായികനായകന്‍മാര്‍. സുജാത, അനുരാധാ ശ്രീറാം, ജിവി പ്രകാശ്, ശ്വേത മോഹന്‍ തുടങ്ങിയവര്‍ ചേര്‍ന്നാലപിച്ച ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എആര്‍ റഹ്മാനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X