വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച കിട്ടിയെന്ന് പറഞ്ഞ് പലരും വിളിക്കുന്നു; കേട്ടതൊന്നും ശരിയല്ലെന്ന് ഗായിക

വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഇരു കണ്ണുകള്‍ക്കും കാഴ്ച ശക്തി ഇല്ലെന്നുള്ളതാണ് വിജയലക്ഷ്മിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. കാഴ്ച ഇല്ലെങ്കിലും പാട്ടുകള്‍ കേട്ട് പഠിച്ച് മനോഹരമായി അവതരിപ്പിക്കാന്‍ വിജിയ്ക്ക് സാധിച്ചിരുന്നു. അടുത്തിടെ വിജയലക്ഷ്മിയ്ക്ക് കാഴ്ച ലഭിച്ചു എന്ന തരത്തില്‍ പ്രചരണം വന്നിരുന്നു. എന്നാല്‍ കേട്ട വാര്‍ത്ത ശരിയല്ലെന്ന് പറഞ്ഞാണ് ലൈവ് വീഡിയോയുമായി ഗായിക എത്തിയിരിക്കുന്നത്. വിജിയുടെ വാക്കുകള്‍ വായിക്കാം..

ആ വാര്‍ത്ത ശരിയല്ലെന്ന് വൈക്കം വിജയലക്ഷ്മി

'നമസ്‌കാരം, ഞാന്‍ വൈക്കം വിജയലക്ഷ്മി. യുട്യൂബില്‍ ഒരു വാര്‍ത്ത കണ്ട് ധാരാളം ആളുകള്‍ വിളിക്കുന്നുണ്ട്. പക്ഷേ ആ വാര്‍ത്ത ശരിയല്ല, എനിക്ക് കണ്ണിന് കാഴ്ചയൊന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സ നടന്നു കൊണ്ടിരിക്കുന്നതേ ഉള്ളൂ. മരുന്ന് കഴിച്ച് ഡവലപ്മെന്റ് ഉണ്ട്, അതായത് കൂടുതല്‍ വെളിച്ചം കണ്ടു തുടങ്ങി എന്നല്ലാതെ കാഴ്ചയൊന്നും കിട്ടിയിട്ടില്ല. അടുത്ത വര്‍ഷം അമേരിക്കയില്‍ പോയി ബാക്കി ചികിത്സകളും കാര്യങ്ങളുമൊക്കെ ശരിയായതിന് ശേഷമേ ലഭിക്കുകയുള്ളൂ.

വാർത്ത വന്നത് തെറ്റിദ്ധാരണയിലെന്ന് ഗായിക

ആരോ തെറ്റിധാരണയുടെ പുറത്ത് ഇത്തരത്തില്‍ വാര്‍ത്ത കൊടുത്തതായിരിക്കും. ആ വാര്‍ത്ത ആരും വിശ്വസിക്കരുത്. എല്ലാം ശരിയായതിന് ശേഷം വിളിച്ച് അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടായിരിക്കണം എന്നുമാണ് വൈക്കം വിജയലക്ഷ്മി പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വിജയലക്ഷ്മിയുടെ പേരില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി. അതേ സമയം നിരവധി ആരാധകരാണ് വിജിയോടുള്ള സ്‌നേഹം പങ്കുവെച്ച് എത്തിയിരിക്കുന്നത്.

വിജിയ്ക്ക് കാഴ്ച കിട്ടുമെന്ന് ആരാധകർ

എത്രയും പെട്ടെന്ന് കാഴ്ച കിട്ടി ജീവിതം സന്തോഷപ്രദമാകുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു. വിജയലക്ഷ്മിയുടെ കാഴ്ച തിരികെ കിട്ടാന്‍ വേണ്ടി ഞങ്ങളെല്ലാവരും പ്രാര്‍ഥിക്കുന്നുണ്ട്. താങ്കള്‍ക്ക് കാഴ്ച തിരിച്ചു കിട്ടി എന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. ഈ വാര്‍ത്ത ശരിയായി മാറാന്‍, താങ്കള്‍ക്ക് കാഴ്ച ശക്തി തിരികെ തരാന്‍ പ്രാര്‍ത്ഥിക്കുന്നു. ഒരുപാട് പേരുടെ മനമുരുകിയുള്ള പ്രാര്‍ത്ഥന വിജിയുടെ കൂടെ ഉണ്ട്. അത് ദൈവം കാണാതിരിക്കില്ല. ദൈവത്തിന്റെ കൈ ഒപ്പ് ആണ് നിങ്ങള്‍. ഇനി സംഭവിക്കുതെല്ലാം നല്ലതിനാവട്ടെ എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് വിജയലക്ഷ്മിയുടെ വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്.

അമേരിക്കയിലാണ് ചികിത്സ നടക്കുന്നത്

കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വൈക്കം വിജയലക്ഷ്മിയും പിതാവും എത്തിയിരുന്നു. രണ്ടാളുടെയും വിശേഷങ്ങള്‍ ചോദിക്കുന്നതിനൊപ്പം അവതാരകന്‍ വിജയലക്ഷ്മിയുടെ കാഴ്ചയ്ക്ക് വേണ്ടി നടത്തുന്ന ചികിത്സയെ കുറിച്ചും ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് വിജിയുടെ അച്ഛനായിരുന്നു മറുപടി പറഞ്ഞത്. വൈകാതെ കാഴ്ച ലഭിച്ചേക്കുമെന്ന ശുഭ പ്രതീക്ഷയിലാണെന്നാണ് പിതാവ് പറഞ്ഞത്.

വൈക്കം വിജയലക്ഷ്മി വെളിച്ചം കണ്ട് തുടങ്ങി

അമേരിക്കയില്‍ ചികിത്സ നടക്കുന്നതിനെ കുറിച്ചും ഇപ്പോള്‍ വെളിച്ചം കാണാന്‍ സാധിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു. വിജയലക്ഷ്മിയുടെ റെറ്റിനയ്ക്കാണ് ഇപ്പോള്‍ പ്രശ്നമുള്ളത്. അത് പരിഹരിക്കാന്‍ സാധിക്കുമെന്നും അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ ഒരുങ്ങുകയാണെന്നും ഇരുവരും വ്യക്തമാക്കി. അന്ന് മുതലാണ് വൈക്കം വിജയലക്ഷ്മിയുടെ കാഴ്ച തിരികെ കിട്ടി എന്ന തരത്തില്‍ പ്രചരണം ഉണ്ടായത്.

Recommended Video

ഇരുട്ട് മാറി, സന്തോഷ വാര്‍ത്തയുമായി വൈക്കം വിജയലക്ഷ്മി | FilmiBeat Malayalam

വിജയലക്ഷ്മിയുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X